ഭാര്യയുടെ തല ഭര്‍ത്താവ് വെട്ടിമാറ്റി; ആന്തരീകാവയവങ്ങള്‍ വലിച്ചു പുറത്തിട്ടു

കുഞ്ഞിന് വേണ്ടിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയുടെ തല വെട്ടിമാറ്റുകയും ആന്തരീകാവയവങ്ങള്‍ തോണ്ടിപുറത്തിടുകയും ചെയ്ത ഭര്‍ത്താവ് അറസ്റ്റിലായി. റഷ്യക്കാരനായ 22 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 18 കാരിയായ ഭാര്യയെയാണ് ഇയാള്‍ കൊന്നൊടുക്കിയത്. പിരിഞ്ഞു താമസിക്കുകയായിരുന്ന ഇരുവരും ഒമ്പതു മാസം പ്രായമുള്ള മകന്റെ കാര്യത്തില്‍ വഴക്കു പിടിച്ചിരുന്നു.
കസക്കിസ്ഥാന് സമീപമുള്ള അസ്ട്രാഖന്‍ നഗരത്തിന് സമീപമാണ് നദിയില്‍ തലയില്ലാതെ ആന്തരീകാവയവങ്ങള്‍ പുറത്തുവന്ന നിലയില്‍ ഓള്‍ഗ ഒനിപെങ്കോയുടെ ശരീരം കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് വിക്ടര്‍ ഒനിപെങ്കോയാണ് അറസ്റ്റിലായത്. ഭാര്യയെ വകവരുത്തുകയായിരുന്നെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. അതേ സമയം സംഭവത്തില്‍ ഇയാള്‍ ഇരയാകുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ക്രിവിയാ ബോള്‍ഡാ നദിയില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് മൃതദേഹം കണ്ടെത്തിയത്. തല പിന്നീട് മറ്റൊരിടത്ത് നിന്നും കണ്ടെത്തി. ശരീരത്തിലെ പച്ചകുത്ത് കണ്ടാണ് ഓള്‍ഗയാണെന്ന് തിരിച്ചറിഞ്ഞത്.
കുട്ടിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ വിക്ടര്‍ കുത്തിക്കൊന്നതിനു ശേഷം മൃതദേഹം നദിയില്‍ തള്ളി എന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ കാര്യത്തില്‍ ഇരുവരം എപ്പോഴും ഏറ്റുമുട്ടിയിരുന്നതായും കൊല്ലുമെന്ന് വിക്ടര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ഇവരുടെ സുഹൃത്ത് പറഞ്ഞു. ഇരുവരും നിയമപരമായി പിരിഞ്ഞ ശേഷം വിക്ടറിന്റെ ഒപ്പമായിരുന്നു കുട്ടി. എന്നാല്‍ ഒരിക്കല്‍ പോലും കുഞ്ഞിനെ കാണാന്‍ ഓള്‍ഗയെ ഇയാള്‍ അനുവദിച്ചിരുന്നില്ല.
പതിമൂന്ന് വയസ്സ് മുതല്‍ വിക്ടറുമായി ഓള്‍ഗ പ്രണയത്തില്‍ ആയിരുന്നു. പതിനാറാം വയസ്സില്‍ വിക്ടറില്‍ നിന്നും ഗര്‍ഭിണിയാകുകയും ചെയ്തു. എന്നാല്‍ വിക്ടറിന്റെ പിതാവ് പറയുന്നത് മകന് അത്തരം ഒരു ക്രൂരകൃത്യം ചെയ്യാനാകില്ലെന്നാണ്. കാസ്പിയന്‍ കടലിന്റെ തീരത്തെ ഒരു അനാഥാലയത്തിലേക്ക് കുഞ്ഞിനെ പിന്നീട് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha