Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

പാകിസ്താനിലും അഫ്ഗാനിസ്താനിലുമുണ്ടായ ഭൂചലനത്തില്‍ 236 മരണം; ഇന്ത്യയില്‍ മൂന്ന് മരണം, നിരവധി പേര്‍ക്ക് പരിക്ക്

27 OCTOBER 2015 08:16 AM IST
മലയാളി വാര്‍ത്ത.

More Stories...

സെപ്തംബർ 27 ഞായറാഴ്ച പാകിസ്ഥാനിൽ സംഭവിക്കാൻ പോകുന്നത്..ആശുപത്രിയിലെ കിടക്കകൾ ഒഴിച്ചിടാനും സർക്കാർ നിർദേശമുണ്ട്...എന്തും സംഭവിക്കാം..

ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍

അഫ്ഗാനിസ്താനിലും പാകിസ്താനിലും ഉത്തരേന്ത്യയിലുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ 236 മരണം. 1000 ഓളം പേര്‍ക്ക് പരിക്കേറ്റു. പാകിസ്താനില്‍ എട്ടു കുട്ടികള്‍ ഉള്‍പ്പെടെ 200 പേരും അഫ്ഗാനിസ്താനില്‍ 36 പേരും ഇന്ത്യയില്‍ മൂന്ന് പേരും മരിച്ചു. വീടുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും ജനങ്ങള്‍ ഇറങ്ങിയോടി. വാര്‍ത്താ വിനിമയ ബന്ധം താറുമാറായി. കേരളത്തില്‍ കൊച്ചിയിലും നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടു.

കാബൂളിന് 254 കിലോമീറ്റര്‍ വടക്കുകിഴക്ക് മാറി ഫൈസാബാദിന് സമീപം ഹിന്ദുക്കുഷ് പര്‍വത മേഖലയില്‍ 213 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിെന്റ പ്രഭവ കേന്ദ്രം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.39നുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആദ്യം 7.7 ആണ് തീവ്രത കണക്കാക്കിയത്. ഇത് പിന്നീട് 7.6 ആയും 7.5 ആയും കുറച്ചു.

വടക്കന്‍ അഫ്ഗാന്‍ നഗരമായ തലോഖാനില്‍ തകര്‍ന്ന സ്കൂളില്‍നിന്ന് പരിഭ്രാന്തരായി ഇറങ്ങിയോടിയ 12 പെണ്‍കുട്ടികള്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ പ്രവിശ്യയായ നംഗാഹറില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ബഗ്ലാന്‍ പ്രവിശ്യയില്‍ ഹൈസ്?കൂള്‍ കെട്ടിടം തകര്‍ന്ന് 12 കുട്ടികള്‍ക്ക് പരിക്കേറ്റു.
പാകിസ്താനിലെ വടക്കന്‍ നഗരങ്ങളായ പെഷാവര്‍, ഇസ്ലാമാബാദ്, റാവല്‍പിണ്ടി, ലാഹോര്‍, സര്‍ഗോധ, ക്വെറ്റ, മുള്‍ത്താന്‍ എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. പെഷാവറില്‍ 18 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ 100 പേരെ നഗരത്തിലെ ലേഡി റീഡിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗോധയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് 10 പേര്‍ക്ക് പരിക്കേറ്റു. ആദ്യ ഭൂകമ്പമുണ്ടായി 40 മിനിറ്റ് കഴിഞ്ഞ് 4.8 തീവ്രതയുള്ള തുടര്‍ ചലനവുമുണ്ടായി. ഖൈബര്‍ പക്തൂണ്‍ മുഖ്യമന്ത്രി പര്‍വേസ്? ഘട്ടക് മുഴുവന്‍ ആശുപത്രികളിലും അടിയന്തര സാഹചര്യം പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തെ നിയോഗിച്ചു. മുഴുവന്‍ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് സൈന്യത്തിനും ഉദ്യോഗസ്ഥര്‍ക്കും പ്രവിശ്യാ സര്‍ക്കാറുകള്‍ക്കും നിര്‍ദേശം നല്‍കി.
കാബൂള്‍ രണ്ടു മിനിറ്റ് വിറച്ചു
കാബൂള്‍ നഗരത്തില്‍ രണ്ടു മിനിറ്റോളം കെട്ടിടങ്ങള്‍ക്ക് കുലുക്കമുണ്ടായി. പരിഭ്രാന്തരായ ജനങ്ങള്‍ തെരുവുകളിലേക്ക് ഇറങ്ങിയോടി.
ഇന്ത്യയില്‍ തലസ്ഥാനമായ ഡല്‍ഹിക്ക് പുറമെ കശ്മീര്‍, രാജസ്?ഥാന്‍, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. കശ്മീരില്‍ നിരവധി കെട്ടിടങ്ങള്‍ക്കും പാലങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. വിള്ളലുണ്ടാകുമെന്ന് ഭയന്ന് ശ്രീനഗര്‍ ഫ്‌ലൈ ഓവര്‍ അടച്ചിട്ടു. ജമ്മുവിലെ റീസി യില്‍ പാറ വീണ് 16 കാരനായ മുഹമ്മദ് അശ്‌റഫാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പിതാവ് അഹമ്മദിന് പരിക്കേറ്റു. വടക്കന്‍ കശ്മീരിലെ ബിജ്‌ബെഹാരയില്‍80 കാരിയായ ഫാത്തിമയും തെക്കന്‍ കാശ്മീരിലെ ബാരാമുല്ലയില്‍ 65 കാരിയായ സൂനാ ബീഗവുമാണ് മരിച്ചത്. ഇരുവരും ഭൂകമ്പത്തിനിടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.

കാബൂളിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്?ഥന്‍ അറിയിച്ചു. ഇന്ത്യക്കാരുടെ വസ്?തുവകകള്‍ക്ക് നാശമുണ്ടായതായും റിപ്പോര്‍ട്ടില്ല.ഇന്ത്യന്‍ അംബാസഡര്‍ അമര്‍ സിന്‍ഹ സ്?ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (1 hour ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (1 hour ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (1 hour ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (1 hour ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (2 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (2 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (3 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (3 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (3 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (3 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (3 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (4 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (4 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (4 hours ago)

Malayali Vartha Recommends