റഷ്യന്‍ യാത്രാ വിമാനം ഈജിപ്റ്റില്‍ തകര്‍ന്നു വീണതായി സ്ഥിരീകരിച്ചു, 224 യാത്രക്കാരുമായി പോയ എ 321 ജെറ്റ് വിമാനമാണ് തകര്‍ന്നത്

ഈജിപ്റ്റിലെ സിനായില്‍ 224 യാത്രക്കാരുമായി റഷ്യന്‍ വിമാനം തകര്‍ന്നു വീണു. ദുരന്തം ഈജിപ്റ്റ് പ്രധാനമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. ഈജിപ്റ്റിലെ ഷാം ഇല്-ഷെയ്ഖില്‍ നിന്നും റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് പോയ എ-321 വിമാനമാണ് ദുരന്തത്തില്‍പെട്ടത്. എന്നാല്‍ വിമാനം സൈപ്രസില്‍ കാണാതായതാണെന്നും റിപ്പോര്‍ട്ടുണ്ട്. വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും റഷ്യന്‍ വിനോദ സഞ്ചാരികളാണ്.
217 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഈജിപ്തിലെ സിനായ് മേഖലയില്‍ വച്ചാണ് വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടമായത്. വിമാനം കാണാതായി അല്‍പ്പനിമിഷങ്ങള്‍ക്കം സിഗ്നല്‍ തുര്‍ക്കി എയര്‍കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതായി തുര്‍ക്കി അധികൃതര്‍ പറഞ്ഞു.
ഇക്കാര്യം ഈജിപ്ത്യന്‍ വ്യോമയാന വിഭാഗം സ്ഥിരീകരിച്ചു. പിന്നീട് വിമാനം തകര്‍ന്നതായി ഈജിപ്ത് അറിയിക്കുകയായിരുന്നു. റഷ്യന്‍ വിനോദസഞ്ചാരികളാണ് യാത്രക്കാരിലധികവും. ഐഎസ് ഭീകരരുടെ ശക്തി കേന്ദ്രമാണ് ഈജിപ്തിലെ സിനായ് പ്രദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha