സഹോദരിയെയാണ് വധുവാക്കിയതെന്ന് അറിഞ്ഞു വരന്‍ തൂങ്ങിമരിച്ചു

വിവാഹം കഴിച്ചത് സഹോദരിയെയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് യുവാവ് തൂങ്ങിമരിച്ചു. ടൂണീഷ്യയിലാണ് സംഭവം. മാതാവിന്റെ അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെയാണ് താന്‍ വിവാഹം ചെയ്തതെന്ന് പറഞ്ഞു കേട്ടപ്പോഴാണ് വിവാഹം കഴിച്ച് മണിക്കൂറുകള്‍ക്കകം വരന്‍ സ്വയം ജീവനൊടുക്കിയത്.
വിവാഹശേഷം വധുവിനെ കാത്ത് മുറിയില്‍ ഇരിക്കുമ്പോള്‍ അയല്‍ക്കാരില്‍ ഒരാള്‍ മുറിയിലേക്ക് നുഴഞ്ഞു കയറുകയും മാതാവിന്റെ വിവാഹേതര ബന്ധത്തില്‍ പെട്ട മകളെയായിരുന്നു ഇയാള്‍ വിവാഹം കഴിച്ചത് എന്നു പറയുകയുമായിരുന്നു. മാതാവിന് മറ്റൊരു ബന്ധത്തില്‍ കുട്ടിയുണ്ടെന്നും അതിനെ ഈ മേഖലയിലെ ഒരു കുടുംബത്തിന് നല്‍കുകയുമായിരുന്നെന്ന് ഇയാള്‍ വരനെ വന്നറിയിച്ചു.
സംഭവം വരനെ ഏറെ തളര്‍ത്തിയെന്നും സ്വന്തം മുറിയിലേക്ക് പോയ ഇയാള്‍ പിന്നീട് തൂങ്ങി മരിക്കുകയുമായിരുന്നെന്ന് ഒരു ടുണീഷ്യന്‍ പത്രം പറയുന്നു. സഹോദരിയെ വിവാഹം കഴിക്കേണ്ടി വന്നതിലെ ദു:ഖമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് വിവരം. അതേസമയം യുവതി സഹോദരി തന്നെയാണോ എന്ന് ഉറപ്പാക്കാന്‍ മാതാവിനോട് ചോദിക്കാന്‍ പോലും നില്‍ക്കാതെയായിരുന്നു കടുംകൈ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha