Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ലോകത്തെ നശിപ്പിക്കാൻ ചൈനയുടെ കൊടും ചതി... അരലക്ഷം പേർ മരിച്ച വീണു! നെഞ്ച് പിടയുന്ന കണക്ക്... ഒടുവിൽ പുറത്ത് വിട്ട് ചൈന

18 JANUARY 2023 11:26 PM IST
മലയാളി വാര്‍ത്ത

ഇത്രയും കാലം ലോകരാജ്യങ്ങളേയും ജനങ്ങളേയും തെറ്റിധരിപ്പിച്ചു പറ്റിച്ചും ചൈന എന്താണ് നേടിയെടുത്തത് എന്ന ചോദ്യത്തിന് അറുതി വന്നിരിക്കുകയാണ്. അതായത്, സ്വന്തം രാജ്യത്ത് മഹാമാരി പടർന്ന് പിടിച്ചിട്ടും മുന്നറിയിപ്പ് നൽകുകയോ വേണ്ടവിധത്തിലുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുകയോ ചെയ്യാതെ അതിനെ നിസാരമാക്കി തള്ളിക്കളയുകയായിരുന്നു ചൈന.

രാജ്യത്തെ രോഗവ്യാപനത്തിന്റെ തീവ്രത ഔദ്യോഗികമായി അംഗീകരിക്കാനോ കേസുകളെക്കുറിച്ചും മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനോ ചൈന തയ്യാറായിരുന്നില്ല. അതിന്റെ പരിണിത ഫലം അനുഭവിക്കുകയാണ് രാജ്യം. എന്നാല്‍ രോഗവ്യാപനം രൂക്ഷമായി ഒരു മാസത്തിന് ശേഷമുള്ള കണക്കുവിവരങ്ങള്‍ ചൈനയിൽ നിന്നും ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഇപ്പോഴിതാ മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ചൈന. ചൈനയിൽ ഒരു മാസത്തിനുള്ളിൽ 60,000 കൊവിഡ് മരണങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്. ഡിസംബർ ആദ്യം വൈറസ് വ്യാപനം ശക്തമായതിനു ശേഷം സർക്കാർ പുറത്തുവിടുന്ന ആദ്യത്തെ പ്രധാന റിപ്പോർട്ടാണിത്. ഈ നടുക്കുന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഏറെ ഭയപ്പാടിലാണ് മറ്റ് രാജ്യങ്ങൾ. കാരണം ഇപ്പോൾ എല്ലാവിധ നിയന്ത്രണങ്ങളും കാറ്റിൽ പറത്തിയാണ് ചൈന മുന്നോട്ട് നീങ്ങുന്നത്.

ലോകത്തേക്ക് കൊറോണ വൈറസിനെ പടർത്തിയത് ചൈനയാണെന്ന് തന്നെയാണ് ബഹുപൂരിപക്ഷം രാജ്യങ്ങളും ഇപ്പോഴും വിശ്വസിക്കുന്നത്. അതല്ല എന്ന തെളിയിക്കാൻ ചൈനയ്ക്ക് ആയിട്ടുമില്ല. വുഹാൻ ലാബിൽ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസ് ഇപ്പോൽ ചൈനയെ തന്നെ കീഴടക്കുകയാണ്.

നിലവിൽ മരണപ്പെട്ടവരുടെ ഏകദേശ കണക്കുപോലും ചൈനീസ് സർക്കാർ പുറത്ത് വിടാതെ എല്ലാം ഒളിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അതിന്റെ തിരിച്ചടിയാണ് ആശുപത്രികളിലും സ്മശാനങ്ങളിലും ശവശരീങ്ങൾ കുമിഞ്ഞ് കൂടാനുണ്ടായ കാരണം. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ സീറോ കൊവിഡ് നയം പിൻവലിച്ചതും വലിയ തിരിച്ചടിയായി മാറിയിരുന്നു.

2022 ഡിസംബർ 8 നും ഈ വർഷം ജനുവരി 12 നും ഇടയിൽ ചൈനയിൽ 59,938 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതായി ദേശീയ ആരോഗ്യ കമ്മീഷനു കീഴിലുള്ള ബ്യൂറോ ഓഫ് മെഡിക്കൽ അഡ്മിനിസ്ട്രേഷൻ മേധാവി ജിയാവോ യാഹുയി വാർത്താസമ്മേളനത്തിൽ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ആശുപത്രികളിൽ രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങൾ മാത്രമാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. യഥാർത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നാണ് സൂചന ലഭിക്കുന്നത്.

പുതിയ വകഭേദം മൂലം കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ചൈനയില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ആവശ്യത്തിന് സൗകര്യങ്ങളില്ലാതെ പൊതുജനം മരണപ്പെടുന്നതും നിറഞ്ഞു കവിഞ്ഞ ആശുപത്രികളുടെയും അടക്കം വ്യാപനത്തിന്റെ രൂക്ഷത വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഈ കാലയളവില്‍ സാമൂഹ്യ-അന്താരാഷ്ട്ര മാദ്ധ്യമങ്ങളാൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കൊറോണ വൈറസ് മൂലം നേരിട്ട് ശ്വാസതടസ്സം മൂലമുണ്ടാകുന്ന 5,503 മരണങ്ങളും കൊവിഡുമായി ബന്ധപ്പെട്ട് അടിസ്ഥാന രോഗങ്ങൾ മൂലമുണ്ടാകുന്ന 54,435 മരണങ്ങളും ഈ കണക്കിൽ ഉൾപ്പെടുന്നു. ഡിസംബർ ആദ്യം സീറോ കൊവിഡ് നയം ഉപേക്ഷിച്ചതിന് ശേഷം ചൈന കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ചുകാണിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. കൃത്യമായ സംഖ്യ ഒളിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

രാജ്യത്തെ കേസുകള്‍ വര്‍ദ്ധിച്ച് തുടങ്ങിയ സമയത്ത് കൊവിഡ് ബാധ പിടിച്ചുകെട്ടാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കനത്ത നിയന്ത്രണങ്ങള്‍ക്കെതിരെ പൊതുജനം തെരുവിലിറങ്ങിയ സ്ഥിതിവിശേഷം ചൈനയില്‍ ഉടലെടുത്തിരുന്നു. ഒടുവില്‍ വ്യവസ്ഥകളില്‍ അയവ് വരുത്താന്‍ ചൈനീസ് ഗവണ്‍മെന്റ് നിര്‍ബന്ധിതരായി. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് രാജ്യത്ത് രോഗികളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടായത്.

കൊവിഡ് മരണങ്ങളെ തരംതിരിക്കുന്നതിനുള്ള രീതി ചൈന പരിഷ്കരിച്ചിരുന്നു, വൈറസ് മൂലമുണ്ടാകുന്ന ശ്വാസ തടസ്സം കാരണം മരിക്കുന്നവരെ മാത്രമേ കണക്കിൽ പെടുത്തൂ എന്നാണ് പറഞ്ഞിരുന്നത്. അപ്പോഴും മരണനിരക്കുകൾ റിപ്പോർട്ട് ചെയ്യാത്തതിന്റെ പേരിൽ കഴിഞ്ഞ ദിവസവും ചൈനയ്ക്കെതിരെ ലോകാരോഗ്യസംഘടന രംഗത്തെത്തിയിരുന്നു.

എന്നാൽ ഈ രീതിയെ ലോകാരോഗ്യ സംഘടന വിമർശിച്ചു. ആശുപത്രിയിലെയും മറ്റുള്ളയിടങ്ങളിലെയും മരണത്തെ കുറിച്ചുള്ള കൂടുതൽ വ്യക്തമായ ഡാറ്റ പുറത്തുവിടണമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് മൂലം മരിച്ചവരുടെ ശരാശരി പ്രായം 80.3 വയസ്സായിരുന്നു. മരിച്ചവരിൽ 90 ശതമാനത്തിലധികം പേരും 65 വയസ്സിനു മുകളിലുള്ളവരാണെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.

ചൈനയിൽ 60 വയസ്സിനു മുകളിലുള്ള ദശലക്ഷക്കണക്കിന് ആളുകൾ വാക്സിൻ എടുക്കാത്തവരാണ്. അതുകൂടാതെ വാക്സിൻ ഒട്ടും ഫലപ്രദമല്ല എന്ന ആരോപണങ്ങളും പുറത്ത് വരുന്നുണ്ട്. ചൈനയുടെ വിവിധ ഭാഗങ്ങളിൽ കോവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. ഗ്രാമീണ പ്രദേശങ്ങളിലെ ഡോക്ടർമാർ പറയുന്നത് ഇത്തരമൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. കോവിഡ് ബാധ രൂക്ഷമായതോടെ വലയുന്നത് ആരോഗ്യ സംവിധാനങ്ങൾ തീർത്തും കുറവുള്ള ചൈനയിലെ ഗ്രാമങ്ങളാണ്.

മരുന്നുകൾ പോലും ലഭിക്കാത്ത സാഹചര്യത്തിൽ പല ക്ലിനിക്കുകളും അടച്ചിടേണ്ടി വന്നിട്ടുണ്ട്. പനി കുറയ്ക്കുവാനുള്ള ആന്റിപൈറിറ്റിക്സ് പോലും ഗ്രാമങ്ങളിൽ ലഭ്യമല്ലാത്തതിനാൽ ആളുകൾ വെറ്റിനറി ആന്റിപൈറിറ്റിക് മരുന്നുകളോ അനൽജിൻ പോലുള്ള മരുന്നുകളോ കഴിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഇത് ഗുരുതരമായ പാർശ്വഫലങ്ങളിലേക്കാണ് നയിക്കുന്നത്. കരൾ, വൃക്ക തുടങ്ങിയവയെ ഇവ ഗുരുതരമായി ബാധിക്കുകയും ഇത് മരണത്തിലേക്കും നയിക്കുകയും ചെയ്യുന്നു. വൃദ്ധരായ ഗ്രാമീണ ജനങ്ങൾ ആത്മഹത്യ ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. കോവിഡ് ബാധമൂലമുള്ള ഉത്കണ്ഠമൂലമാണ് ഇതെന്നാണ് കരുതപ്പെടുന്നത്.

ടെസ്റ്റ് കിറ്റുകൾ പോലും ലഭ്യമല്ലാത്തതിനാൽ രോഗ ലക്ഷണങ്ങളുമായി വരുന്നവർ പോസിറ്റീവാണോ നെഗറ്റീവാണോ എന്നുപോലും തിരിച്ചറിയാൻ സാധിക്കാൻ കഴിയുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. പല ഗ്രാമീണ ക്ലിനിക്കുകളിലും ഗുരുതരമായ രോഗബാധയുമായി എത്തുന്നവരെ നഗരങ്ങളിലെ ആശുപത്രികളിലേക്ക് റെഫർ ചെയ്യുകയാണ് ചെയ്യുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (4 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (5 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (5 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (5 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (5 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (5 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (6 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (6 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (8 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (8 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (8 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (8 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (8 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (9 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (9 hours ago)

Malayali Vartha Recommends