Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

ഇനി അവിവാഹിതര്‍ക്കും കുട്ടികളെ പ്രസവിക്കാം! സഹികെട്ട് സുപ്രധാന തീരുമാനവുമായി ചൈന... കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ചൈന

31 JANUARY 2023 11:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യർ ജീവിക്കുന്ന ചൈനയിൽ ആറുപതിറ്റാണ്ടിന് ശേഷം ജനസംഖ്യയിൽ ഇടിവ്. ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമെന്ന പദവി കാലങ്ങളായി അലങ്കരിച്ചിരുന്നത് ചൈനയാണ്. എന്നാൽ ചൈനയുടെ ജനസംഖ്യയിൽ വൻ ഇടിവാണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്നാണ് ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.

ഈ വർഷം തന്നെ ചൈന ജനസംഖ്യയിൽ ഇന്ത്യയേക്കാൾ താഴെപ്പോകുമെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയിൽ ആദ്യമായി ചൈനയുടെ ജനസംഖ്യാ നിരക്കിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. 2022ലെ അവസാന പാദ കണക്കുകൾ പ്രകാരം ചൈനയിലെ ആകെ ജനസംഖ്യ 141 കോടിയിലധികമാണ് ആണ്.

2021ലെ ജനസംഖ്യ നിരക്കിൽ നിന്ന് 8.5 ലക്ഷത്തിന്റെ ഇടിവ് എണ്ണത്തിന്റെ കുറവാണ് 2022ൽ സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് ജനനസംഖ്യാ നിരക്കില്‍ വന്‍തോതില്‍ ഇടിവുണ്ടാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഇതിനെ നേരിടാൻ ഒരുങ്ങുകയാണ് ചൈന. കുട്ടികളുണ്ടാകുന്നതിന് അവിവാഹിതര്‍ക്കും നിയമപരമായ അവകാശങ്ങള്‍ നല്‍കിയിരിക്കുകയാണ് ഈ രാജ്യം. ആറു പതിറ്റാണ്ടുകൾക്കിടയിൽ ആദ്യമായി ജനസംഖ്യയിൽ ഇടിവ് രേഖപ്പെടുത്തിയതോടെയാണ് ചൈനയുടെ പുതിയ നീക്കം.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അവിവാഹിതരായവര്‍ക്കും വിവാഹിതരായവരെപ്പോലെ തന്നെ കുട്ടികളെ പ്രസവിക്കാനും, വളര്‍ത്താനുമുളള അവകാശവും, ആനുകൂല്യവും ലഭിക്കും. ഇതിന് മുന്നോടിയായി തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിചാവുനില്‍ ആദ്യപടിയായി കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

ചൈനയിൽ 2019ലെ നിയമപ്രകാരം വിവാഹിതരായവർക്ക് മാത്രമേ കുട്ടികൾക്ക് ജൻമം നൽകി വളർത്താൻ നിയമപരമായ അവകാശമുണ്ടായിരുന്നുള്ളൂ. ആശുപത്രി ചെലവുകൾക്കായുള്ള മെറ്റേണിറ്റി ഇൻഷുറൻസ്,​ പ്രസവാവധിക്ക് സ്ത്രീകൾക്ക് ശമ്പളം തുടങ്ങി. ആനുകൂല്യങ്ങൾ വിവാഹിതരായ സ്ത്രീകൾക്ക് ലഭിച്ചിരുന്നു. കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്ന അവിവാഹിത‌ർക്കും ഇനി ഈ ആനുകൂല്യങ്ങൾ ലഭിക്കും,​

1980 കളില്‍ രാജ്യത്ത് ജനസംഖ്യാ പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒറ്റകുട്ടി നയം നടപ്പിലാക്കുകയുണ്ടായി എന്നാല്‍ 2021 ആയപ്പോഴേക്കും ഈ നിയമത്തില്‍ ഇളവ് അനുവദിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടും ജനസംഖ്യയില്‍ പുരോഗതി കൊണ്ടുവരാന്‍ സാധിക്കാത്തതിനാലാണ് ഇപ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തിലാക്കുന്നത്.

ചൈനയിലെ ജനനനിരക്ക് 9.56 മില്യണും മരണനിരക്ക് 10.41 മില്യണുമാണ്. 1960കളിലാണ് ജനസംഖ്യാ നിരക്കിൽ വൻ വീഴ്‌ച ചൈന നേരിട്ടത്. അന്ന് മാവോ സെ തുംഗിന്റെ കാർഷിക നയങ്ങളെ തുടർന്നുണ്ടായ തകർച്ചയുടെ ഫലമായിട്ടായിരുന്നു അത് സംഭവിച്ചത്. അമിതമായ ജനസംഖ്യാ നിരക്കിനെ ഭയന്ന് 1980കളിൽ 'ഒറ്റക്കുട്ടി' നയം ചൈനീസ് സർക്കാർ നിർബന്ധിതമാക്കി.

പിന്നീട് 2021ൽ മൂന്ന് കുട്ടികൾ വരെയാകാം എന്ന് ഭേദഗതിയും കൊണ്ടുവന്നു. ജനസംഖ്യാപരമായ ഭാവി പ്രതിസന്ധി അതിജീവിക്കാൻ ദമ്പതികൾക്കു മൂന്നു കുഞ്ഞുങ്ങൾ വരെ ആകാം എന്ന നിലയിൽ ജനന നിയന്ത്രണ ചട്ടത്തിൽ 2021 ൽ ചൈനീസ് സർക്കാർ ഇളവ് അനുവദിച്ചിരുന്നു.

അമിത ജനസംഖ്യ ചെറുക്കാൻ 1980 കളിൽ ചൈനീസ് സർക്കാർ ഏർപ്പെടുത്തിയ ‘ഒരു കുട്ടി മാത്രമെന്ന’ കർശന നിലപാട് ഒഴിവാക്കിയായിരുന്നു ഇത്. എന്നാൽ ജനനനിയന്ത്രണത്തിൽ നൽകിയ ഇളവിലും ജനസംഖ്യയിൽ കാര്യമായ മെച്ചമുണ്ടാകുന്നില്ലെന്ന സൂചനയാണു നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വെളിപ്പെടുത്തുന്നത്.

രാജ്യത്ത് 2040 ആകുമ്പോഴേക്കും ജനസംഖ്യയില്‍ കൂടുതല്‍ ശതമാനവും 60 വയസ്സിന് മുകളില്‍ ഉളളവരാകുമെന്നാണ് റിപ്പോര്‍ട്ട്. യുവാക്കളുടെ എണ്ണത്തില്‍ വരുന്ന കുറവ് സാമൂഹികമായും, സാമ്പത്തികമായും രാജ്യത്തിന്റെ വികസനത്തിനും, അഭിവൃദ്ധിയ്ക്കും മങ്ങലേല്‍പ്പിക്കുമെന്നും പഠനങ്ങള്‍ വെളിവാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (17 minutes ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (23 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (48 minutes ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (1 hour ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (1 hour ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (1 hour ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (2 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (9 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (9 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (9 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (10 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (10 hours ago)

Malayali Vartha Recommends