50 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും വലിയ വാഴ; ഒറ്റക്കുലയില്‍ 300 പഴങ്ങള്‍

വാഴയും വാഴപ്പഴവും മലയാളികൾക്ക് ഇഷ്ടമാണ്. ലോകത്തിലെ ഏറ്റവും വലിയ വാഴ അഞ്ച് നില കെട്ടിടത്തിന്റെ വലുപ്പം കൈവരിക്കാന്‍ പ്രാപ്തിയുള്ള 'മുസ ഇന്‍ഗെന്‍സ്' ആണ്. 'ഹൈലാന്‍ഡ് ബനാന ട്രീ' എന്നും ഇത് അറിയപ്പെടും. പസിഫിക് മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രമായ പാപ്പുവ ന്യൂഗിനിയിലാണ് ഇത് വളരുന്നത്.
50 അടിയോളം പൊക്കത്തില്‍ മുസ ഇന്‍ഗെന്‍സ് വളരുമെന്നാണ് കാര്‍ഷിക ശാസ്ത്രജ്ഞര്‍ പറയുന്നത്. ലോകത്തിലെ ഏറ്റവു വലിയ സസ്യമെന്ന ഖ്യാതിയും ഇതിനുണ്ട്. ഏകദേശം 12 ഇഞ്ചോളം നീളമുള്ള 300ഓളം പഴങ്ങള്‍ ഈ വാഴകളുടെ ഒറ്റക്കുലയില്‍ ഉണ്ടാകും. തൊലിപൊളിക്കുമ്ബോള്‍ ഏത്തപ്പഴം പോലെ മഞ്ഞ നിറമുള്ള മാംസമാണ് പഴങ്ങളിലുള്ളത്. ചെറിയ പുളിയോടുകൂടിയ മധുരമാണ് മുസ ഇന്‍ഗെന്‍സയുടെ രുചി. ചില അസുഖങ്ങള്‍ക്കുള്ള മരുന്നായും പാപ്പുവ ന്യൂഗിനിയിലെ ആളുകള്‍ ഇത് ഉപയോഗിക്കാറുണ്ട്. വാഴത്തണ്ടും മര്‌റും കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കാറുണ്ട്.
വളരെ പഴക്കമേറിയ ഈ വാഴയിനം ശിലായുഗ കാലം മുതല്‍ ഭൂമിയിലുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 1989ല്‍ ഗവേഷകനായ ജെഫ് ഡാനിയേല്‍സാണ് ഈ വാഴ കണ്ടെത്തിയത്. പാപ്പുവ ന്യൂഗിനിയില്‍ കടല്‍നിരപ്പില്‍ നിന്ന് 1000 മുതല്‍ 2000 മീറ്റര്‍ ഉയരത്തിലുള്ള ആഫ്രക് പര്‍വത പ്രദേശത്താണ് ഇതു വളരുന്നത്. മഴക്കാടുകളില്‍ വളരുന്നതിനാല്‍ അതേ പരിതസ്ഥിതിയാണ് മുസ ഇന്‍ഗെന്‍സയുടെ വളര്‍ച്ചയ്ക്ക് ഏറെ അനുയോജ്യം.
https://www.facebook.com/Malayalivartha























