Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ കഴിഞ്ഞയാഴ്ച യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി സംസാരിച്ചു തുടങ്ങിയത് ഇങ്ങനെയാണ്. റഷ്യ- യുക്രൈന്‍ യുദ്ധം ഒരിടവേളയ്ക്കു ശേഷം വീണ്ടും മരണനൃത്തം ചവിട്ടുമ്പോള്‍ സെലന്‍സ്‌കി മാത്രമല്ല, മറ്റുള്ളവരും ചോദിക്കുന്നു: യഥാര്‍ത്ഥത്തില്‍ റഷ്യയ്ക്കു വേണ്ടി യുദ്ധം ചെയ്യുന്നത് റഷ്യക്കാരോ അതോ വാഗ്‌നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളമോ?

02 FEBRUARY 2023 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

യുക്രൈന്‍ -റഷ്യ യുദ്ധത്തില്‍ പരാജയ ഭീതിയുണ്ടായപ്പോഴും , ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷ വേളകളില്‍ താല്കാലികമായി യുദ്ധം അവസാനിപ്പിക്കുമെന്ന സ്വയം പ്രഖ്യാപിച്ചിട്ടും റഷ്യ യുക്രൈനെതിരെ നിറയൊഴിച്ചു കൊണ്ടിരുന്നു. എന്നാല്‍ റഷ്യന്‍ സൈന്യമല്ല മറിച്ച് യുക്രൈനില്‍ യുദ്ധം ചെയ്യുന്നത് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമര്‍ പുഡിനും അദ്ദേഹത്തിന്റെ സുഹൃത്തും രൂപീകരിച്ച ചാവേറുകളായ കൂലി പട്ടാളമാണെന്ന സത്യം അമേരിക്കയുടെ ചാരക്കണ്ണുകള്‍ കണ്ടെത്തിയിട്ടും റഷ്യ പിന്നാക്കം പോയിട്ടില്ല.

ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ കഴിഞ്ഞയാഴ്ച യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി സംസാരിച്ചു തുടങ്ങിയത് ഇങ്ങനെയാണ്. റഷ്യ- യുക്രൈന്‍ യുദ്ധം ഒരിടവേളയ്ക്കു ശേഷം വീണ്ടും മരണനൃത്തം ചവിട്ടുമ്പോള്‍ സെലന്‍സ്‌കി മാത്രമല്ല, മറ്റുള്ളവരും ചോദിക്കുന്നു: യഥാര്‍ത്ഥത്തില്‍ റഷ്യയ്ക്കു വേണ്ടി യുദ്ധം ചെയ്യുന്നത് റഷ്യക്കാരോ അതോ വാഗ്‌നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളമോ? യുദ്ധത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനോ അതോ വാഗ്‌നര്‍ ഗ്രൂപ്പിന്റെ മേധാവി യവ്ജെനി പ്രിഗോസിനോ? വാഗ്‌നര്‍ ഗ്രൂപ്പുമായുള്ള ബന്ധം പുതിന്‍ പരസ്യമായി അംഗീകരിക്കുന്നില്ലെങ്കിലും പലപ്പോഴും യുദ്ധവിവരങ്ങള്‍ പുറത്തുവിടുന്നതും പട്ടാളനിയമം നടപ്പാക്കുന്നതും പ്രിഗോസിനാണ്. സെലന്‍സ്‌കിയും ചോദിക്കുന്നത് അതുതന്നെയാണ്. ആരാണ് യുദ്ധം നയിക്കുന്നത്, വ്ളാദിമിര്‍ പുതിനോ യവ്ജെനി പ്രിഗോസിനോ?

കഴിഞ്ഞ വര്‍ഷമാണ് റഷ്യയിലെ സരാടോവ് ജയിലില്‍ നടക്കുന്ന ക്രൂരപീഡനങ്ങളുടെ വിവരം മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിട്ടത്. യുക്രൈനിനെതിരേ അണിനിരക്കാന്‍ രൂപീകരിച്ച സമാന്തര സായുധ ഗ്രൂപ്പായ വാഗ്‌നറിലേക്ക് തടവുകാരെ ചേര്‍ക്കാന്‍ ജയില്‍ കഴിയുന്നവരെ നിര്‍ബന്ധിക്കുന്നതിന്റെ നേര്‍ക്കാഴ്ച്ചയായിരുന്നു അത്. ഗ്രൂപ്പില്‍ ചേരാന്‍ തയ്യാറാവാത്തവരെ മണിക്കൂറുകളോളം ലൈംഗിക വൈകൃതത്തിന് ഇരയാക്കും, കൈകാലുകള്‍ കെട്ടിയിട്ട് മര്‍ദിച്ച് അവശരാക്കും. വീഡിയോ ചിത്രീകരിച്ച് മറ്റ് തടവുകാരെ ബ്ലാക്ക്മെയില്‍ ചെയ്യാനും അവരെ നിയമവിരുദ്ധമായി പ്രവര്‍ത്തിപ്പിക്കാനും നിര്‍ബന്ധിക്കും. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വലിയ ശബ്ദത്തില്‍ പാട്ടുകള്‍ വെച്ചായിരിക്കും പീഡനമെന്നും ബി.ബി.സിയടക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം 350 തടവുകാരെങ്കിലും ഇത്തരത്തില്‍ ക്രൂരപീഡനത്തിന് ഇരായിട്ടുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ജയിലില്‍നിന്നുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ തടവുകാര്‍ക്കെതിരേയുള്ള പീഡനത്തിനെതിരേ ശക്തമായ നടപടികളെടുക്കുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും ഒന്നും നടന്നില്ല. ഇതിനിടെയാണ് വാഗ്‌നര്‍ ഗ്രൂപ്പിനെ ആഗോള കുറ്റവാളികളുടെ പട്ടികയില്‍ യു.എസ്. ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റഷ്യന്‍ പ്രസിഡന്റിന്റെ വിശ്വസ്തനെന്നറിയപ്പെടുന്ന യെവ്ജനി പ്രിഗോസിന്‍ 2014-ലാണ് വാഗ്നര്‍ ഗ്രൂപ്പിന് തുടക്കമിട്ടത്. 250 പേരുമായി തുടങ്ങിയ സംഘം എട്ട് വര്‍ഷം കൊണ്ട് അമ്പതിനായിരത്തിലേറെ പേര്‍ ഉള്‍പ്പെടുന്ന വലിയ ഗ്രൂപ്പായി മാറിയെന്നതാണ് സത്യം. സ്വകാര്യ ആവശ്യത്തിനായിരുന്നു സംഘത്തിന്റെ രൂപീകരണമെങ്കിലും പിന്നീടവരെ യുദ്ധമുഖത്ത് എത്തിക്കുകയായിരുന്നു.യുദ്ധമുഖത്തെത്തിയാല്‍ ജയില്‍ ശിക്ഷയിലടക്കം ഇളവും വലിയ ശമ്പള വാഗ്ദാനവുമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്.

റഷ്യന്‍ പ്രസിഡന്റ് പുതിനുമായി ഏറെ അടുപ്പമുള്ള പ്രിഗോസിന്‍, പുതിന്റെ അനുവാദത്തോടെയാണ് സംഘത്തെ മുന്നോട്ട് കൊണ്ടുപോവുന്നതെന്നും ആരോപണം വരുന്നുണ്ട്. 2014-ല്‍ യുക്രൈനിലെ ക്രിമിന പെനിന്‍സുലയില്‍ നടന്ന പോരാട്ടത്തിലാണ് ആദ്യമായി വാഗ്നാര്‍ ഗ്രൂപ്പ് പങ്കെടുത്തത്. പിന്നീടങ്ങോട്ട് മുന്‍നിര സൈനികരാവുകയും ചെയ്തു. റഷ്യയിലെ ഉള്‍നാടന്‍ പ്രദേശമായ മോള്‍ക്കിനിയില്‍വെച്ചാണ് സൈനികര്‍ക്കുള്ള പരിശീലനം നല്‍കുന്നത്. ഇത് റഷ്യന്‍ സൈനിക പരിശീലന കേന്ദ്രത്തിന് അടുത്താണെന്നത് കൊണ്ടുതന്നെ സായുധ ഗ്രൂപ്പും റഷ്യന്‍ സൈന്യവുമായുള്ള ബന്ധത്തെക്കുറിച്ചും സംശയമുണ്ടാക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (18 minutes ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (24 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (49 minutes ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (1 hour ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (1 hour ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (1 hour ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (2 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (9 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (9 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (9 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (10 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (10 hours ago)

Malayali Vartha Recommends