Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

സെലന്‍സ്‌കിയും ചോദിക്കുന്നത് അതുതന്നെയാണ്. ആരാണ് യുദ്ധം നയിക്കുന്നത്, വ്ളാദിമിര്‍ പുതിനോ യവ്ജെനി പ്രിഗോസിനോ. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പുടിന്‍ തന്നയാണോ. അതോ മറ്റാരെങ്കിലുമാണോയെന്നതാണ് സെലന്‍സ്‌കിയുടെ സംശയം. ഇതേ സംശയം ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രതലവന്‍മാരും ഉയര്‍ത്തിയത്. പുടിന്‍ ജീവിച്ചിരിക്കുന്നോ ഇല്ലേയോയെന്ന് ബോധ്യപ്പെടുത്തേണ്ടത് റഷ്യ തന്നെയാണെന്നും അവര്‍ പറഞ്ഞിരുന്നു.

02 FEBRUARY 2023 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

റഷ്യ ഉക്രൈന് മേല്‍ നടത്തി കൊണ്ടിരിക്കുന്ന അക്രമത്തെ ലോക രാഷ്ട്രങ്ങളും യുഎന്നും ഒരേ സ്വരത്തിലാണ് എതിര്‍ക്കുന്നത് . എന്നിട്ടും റഷ്യ യുക്രൈനെ കടന്നാക്രമിക്കുകയും, സാധാരണ പൗരന്മാരെയും കുട്ടികളെയും വരെ കൊന്നൊടുക്കിയിട്ടും ലോക രാഷ്ട്രങ്ങള്‍ റഷ്യയെ ഭയന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ റഷ്യയുടെ അധിനിവേശത്തിന് കൂലിപട്ടാളത്തെ കൂട്ി രംഗത്തിറക്കിയിരിക്കുകയാണ്. ലോകത്തിന് തന്നെ ഭീഷണിയാകുന്ന തരത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന വാഗ്നര്‍ എന്നറിയപ്പെടുന്ന രഹസ്യ കൊലയാളികളാണ് ഉക്രൈനെതിരെ യുദ്ധം ചെയ്യുന്നതെന്ന് യുക്രൈന്‍ ഭരണാധികാരി സെലന്‍സ്‌കിയുടെ പ്രഖ്യാപനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ഇസ്ലാമിക രാജ്യം സ്ഥാപിക്കാനായി ഒസാമ ബിന്‍ലാദനും അല്‍ ഖ്വൊയിദയും നടത്തിയ പോരാട്ടങ്ങള്‍ ഒടുവില്‍ അമേരിക്കയുടെ രഹസ്യ ഓപ്പറേഷനിലൂടെയാണ് തകര്‍ത്തത്. അതോടെ ലോകത്ത് ഭീകരവാദവും രഹസ്യ സൈനീക രൂപീകരണവും അവസാനിപ്പിക്കുമെന്ന് ധരിച്ചിരുന്നവരെ ഞെട്ടിച്ചിരിക്കുകയാണ് റഷ്യയുടെ നയം. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ കഴിഞ്ഞയാഴ്ച യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി സംസാരിച്ചു തുടങ്ങിയത് ഇങ്ങനെയാണ്. റഷ്യ- യുക്രൈന്‍ യുദ്ധം ഒരിടവേളയ്ക്കു ശേഷം വീണ്ടും മരണ നൃത്തം ചവിട്ടുമ്പോള്‍ സെലന്‍സ്‌കി മാത്രമല്ല, മറ്റുള്ളവരും ചോദിക്കുന്നു:

യഥാര്‍ത്ഥത്തില്‍ റഷ്യയ്ക്കു വേണ്ടി യുദ്ധം ചെയ്യുന്നത് റഷ്യക്കാരോ അതോ വാഗ്‌നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളമോ? യുദ്ധത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനോ അതോ വാഗ്‌നര്‍ ഗ്രൂപ്പിന്റെ മേധാവി യവ്ജെനി പ്രിഗോസിനോ? വാഗ്‌നര്‍ ഗ്രൂപ്പുമായുള്ള ബന്ധം പുതിന്‍ പരസ്യമായി അംഗീകരിക്കുന്നില്ലെങ്കിലും പലപ്പോഴും യുദ്ധവിവരങ്ങള്‍ പുറത്തുവിടുന്നതും പട്ടാളനിയമം നടപ്പാക്കുന്നതും പ്രിഗോസിനാണ്. സെലന്‍സ്‌കിയും ചോദിക്കുന്നത് അതുതന്നെയാണ്. ആരാണ് യുദ്ധം നയിക്കുന്നത്, വ്ളാദിമിര്‍ പുതിനോ യവ്ജെനി പ്രിഗോസിനോ. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പുടിന്‍ തന്നയാണോ. അതോ മറ്റാരെങ്കിലുമാണോയെന്നതാണ് സെലന്‍സ്‌കിയുടെ സംശയം. ഇതേ സംശയം ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രതലവന്‍മാരും ഉയര്‍ത്തിയത്. പുടിന്‍ ജീവിച്ചിരിക്കുന്നോ ഇല്ലേയോയെന്ന് ബോധ്യപ്പെടുത്തേണ്ടത് റഷ്യ തന്നെയാണെന്നും അവര്‍ പറഞ്ഞിരുന്നു.

റഷ്യന്‍ പ്രസിഡന്റിന്റെ വിശ്വസ്തനെന്നറിയപ്പെടുന്ന യെവ്ജനി പ്രിഗോസിന്‍ 2014-ലാണ് വാഗ്നര്‍ ഗ്രൂപ്പിന് തുടക്കമിട്ടത്. 250 പേരുമായി തുടങ്ങിയ സംഘം എട്ട് വര്‍ഷം കൊണ്ട് അമ്പതിനായിരത്തിലേറെ പേര്‍ ഉള്‍പ്പെടുന്ന വലിയ സൈനിക ഗ്രൂപ്പായി മാറിയെന്നതാണ് സത്യം. പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യെവ്ജനി പ്രിഗോസിന്‍ എന്ന വ്യാപാരി ഗ്രൂപ്പിന് തുടക്കമിട്ടതെങ്കിലും ഇപ്പോള്‍ പ്രധാന ജോലി യുക്രൈനിനെതിരേ അണിനിരക്കുകയെന്നതാണ്.യുദ്ധമുഖത്തെത്തിയാല്‍ ജയില്‍ ശിക്ഷയിലടക്കം ഇളവും വലിയ ശമ്പള വാഗ്ദാനവുമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്.  

റഷ്യയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നള്ളവരേയും സംഘാംഗത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നും ഇതില്‍ ഏകദേശം അയ്യായിരത്തോളം പേരെ യുക്രൈന്‍ സെന്റര്‍ ഓഫ് അനലിറ്റിക്സ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വിവരമുണ്ട്. പരിശീലനകാലത്ത് സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനെല്ലാം വിലക്കാണ്. ട്രെയിനിങ്ങുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ, ഓഡിയോ തുടങ്ങിയവയൊന്നും ഏതെങ്കിലും നെറ്റ്വര്‍ക്ക് വഴി പങ്കുവെക്കുന്നതിനും വിലക്കുണ്ട്.

റഷ്യയിലാണെങ്കിലും പുറത്താണെങ്കിലും എവിടെയാണുള്ളതെന്ന് വെളിപ്പെടുത്താനും പാടില്ല. പാസ്‌പോര്‍ട്ടും മറ്റും ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുകയും പകരം പേരെഴുതാത്ത പ്രത്യേക നമ്പര്‍ പതിച്ചിട്ടുള്ള ടാഗ് മാത്രമാണ് ഇവര്‍ക്ക് നല്‍കുക. ഒപ്പം പത്ത് വര്‍ഷത്തെ മുന്‍കൂര്‍ കരാര്‍ കമ്പനിയുമായി വെക്കുകയും വേണം.്. യുദ്ധസമയത്ത് യുക്രൈനിന്റേയും റഷ്യയുടേയും ഭാഗത്ത് വലിയ ആള്‍നാശമുണ്ടാവാന്‍ തുടങ്ങിയതോടെയാണ് വാഗ്‌നര്‍ ഗ്രൂപ്പിനെ വലിയ രീതിയില്‍ യുദ്ധമുഖത്തേക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായി വാഗ്‌നര്‍ ഗ്രൂപ്പ് ഉത്തര കൊറിയയില്‍നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് യു.എസ്. രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടിട്ടുണ്ട്.്. . വന്‍തോതില്‍ മിസൈലുകളും റോക്കറ്റുകളും വാങ്ങി റഷ്യന്‍ റെയില്‍ കാറില്‍ തിരിച്ചുപോവുന്നതിന്റെ ചിത്രങ്ങളായിരുന്നു  പുറത്തുവിട്ടത്. ഉത്തര കൊറിയയില്‍നിന്ന് ആയുധങ്ങള്‍ സ്വീകരിക്കുന്നത് യു.എന്‍. നയങ്ങള്‍ക്ക് എതിരാണ്.

വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും നടത്തുന്ന സംഘമെന്ന നിലയില്‍ ഈ സംഘത്തെ കണ്ടെത്താനും ഉന്മൂലനം ചെയ്യാനും പറ്റാവുന്നതൊക്കെ ചെയ്യണമെന്നും കിര്‍ബി ആവശ്യപ്പെടുന്നുണ്ട്. റഷ്യന്‍ സര്‍ക്കാരുമായി ബന്ധമില്ലെങ്കിലും കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി വിവിധ രാജ്യങ്ങളില്‍ വിന്യസിച്ചിട്ടുള്ള ഇവരുടെ സംഘത്തെ ഇപ്പോള്‍ യുക്രൈനില്‍ യുദ്ധമുഖത്ത് റഷ്യ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം.


2014-ല്‍ ക്രിമിയന്‍ പെനിന്‍സുലയില്‍ നടന്ന യുദ്ധത്തില്‍ യുക്രൈനിനെ നിരായുധരാക്കാനും മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാനും റഷ്യന്‍ സൈനികര്‍ക്കൊപ്പം പ്രധാന പങ്കുവഹിച്ചത് വാഗ്‌നര്‍ സംഘാംഗങ്ങളാണെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.യുക്രൈനില്‍ റഷ്യന്‍ സൈന്യവുമായി ചേര്‍ന്ന് ഇവരുണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കയ്യും കണക്കുമില്ല.

ആഫ്രിക്കയിലും മറ്റിടങ്ങങ്ങളിലും വാഗ്നര്‍ ഗ്രൂപ്പ് നടത്തുന്ന വ്യാപാരങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍ ഉപരോധം വരാന്‍ സാധ്യതയുണ്ട്. കൂടാതെ വാഗ്നറിന് യു.എസില്‍ ആസ്തികള്‍ ഉണ്ടെങ്കില്‍ അത് കണ്ടെത്തി മരവിപ്പിക്കുകയും ഗ്രൂപ്പിന് ഫണ്ടോ സേവനങ്ങളോ നല്‍കുന്നതില്‍നിന്ന് യു.എസ്. പൗരന്മാരെ വിലക്കുകയും ചെയ്യും. ഇറ്റാലിയന്‍ മാഫിയകളേയും ജാപ്പനീസ്, റഷ്യന്‍ ക്രിമിനല്‍ സംഘടനകളെയും ഉള്‍പ്പെടുത്തിയിരിക്കുന്ന അതേ പട്ടികയിലാണ് യു.എസ്. വാഗ്നറിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, യുക്രെയിനിലെ നിയമവിരുദ്ധ സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ് വാഗ്നറിന്റെ ഉദ്ദേശ്യമെന്നായിരുന്നു പ്രിഗോസിനിന്റെ പ്രതികരണം.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (18 minutes ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (24 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (49 minutes ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (1 hour ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (1 hour ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (1 hour ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (2 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (9 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (9 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (9 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (10 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (10 hours ago)

Malayali Vartha Recommends