Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

യുക്രെയിൻ – റഷ്യ സംഘർഷത്തിൽ ‘കലക്കു വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന’ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ശരിക്കും ‘കൈ പൊള്ളുന്ന’ അവസ്ഥ..

02 FEBRUARY 2023 07:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

യുക്രെയിൻ – റഷ്യ സംഘർഷത്തിൽ ‘കലക്കു വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന’ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ശരിക്കും ‘കൈ പൊള്ളുന്ന’ അവസ്ഥയാണ് നിലവിലുള്ളത്. റഷ്യയെ ഇനിയും പ്രകോപിപ്പിച്ചാൽ അവർ ഏത് നിമിഷവും ആണവായുധം പ്രയോഗിച്ചേക്കുമെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. കൃത്യമായ ഈ വിവരത്തെ തുടർന്ന് എഫ് 16 യുദ്ധവിമാനങ്ങൾ യുക്രെയിന് നൽകില്ലന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. ബ്രിട്ടനും ജർമ്മനിയും സമാന നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ മറ്റൊരു നാറ്റോ സഖ്യ രാജ്യമായ ഫ്രാൻസും യുദ്ധവിമാനങ്ങൾ നൽകുന്നതിൽ നിന്നും പിറകോട്ട് പോയിരിക്കുകയാണ്.യുക്രെയിന് ആധുനിക ടെക്നോളജിയും ആയുധങ്ങളും നൽകി സഹായിക്കുന്ന അമേരിക്കയും സഖ്യകക്ഷികളും ടാങ്കുകൾ നൽകാൻ തീരുമാനിച്ചതിനു പിന്നാലെയാണ് യുദ്ധവിമാനങ്ങൾ നൽകാനും അണിയറയിൽ നീക്കം നടത്തിയിരുന്നത്. പ്രതിരോധത്തിന് 200 ഓളം യുദ്ധവിമാനങ്ങൾ വേണമെന്ന യുക്രെയിൻ ആവശ്യമാണ് നാറ്റോ സഖ്യകക്ഷികൾ പരിഗണിച്ചിരുന്നത്. എന്നാൽ ഈ ഇടപാട് റഷ്യക്കെതിരായ യുദ്ധ പ്രഖ്യാപനമായി കണ്ട് ശക്തമായി തിരിച്ചടിക്കാനാണ് റഷ്യ പദ്ധതി ഒരുക്കിയിരുന്നത്.ലോകത്തിലെ ഏറ്റവും നശീകരണ ശേഷിയുള്ള ആണവായുധമായ ‘സാത്താൻ’ ഉൾപ്പെടെയാണ് റഷ്യ സജ്ജമാക്കി നിർത്തിയിരിക്കുന്നത്.
ഇത് യുക്രെയിന് നേരെയല്ലന്നും റഷ്യയുടെ ലക്ഷ്യം അമേരിക്കയും സഖ്യകക്ഷികളും ആണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് സി.ഐ.എ ഉദ്യോഗസ്ഥർ അമേരിക്കൻ ഭരണകൂടത്തിന് കൈമാറിയിരിക്കുന്നത്. തുടർന്നാണ് കൂടുതൽ പ്രകോപനത്തിനു മുതിരാതെ യുദ്ധവിമാനങ്ങൾ നൽകുന്നതിൽ നിന്നും നാറ്റോ സഖ്യ രാജ്യങ്ങൾ പിറകോട്ട് പോയിരിക്കുന്നത്.യുക്രെയിനുമായുള്ള പ്രത്യേക സൈനിക നടപടി പിന്നിട്ടിട്ടും വൻ നശീകരണ ശേഷിയുളള ആയുധങ്ങൾ ഇതുവരെ റഷ്യൻ സൈന്യം പ്രയോഗിച്ചിട്ടില്ല. സോവിയറ്റ് യൂണിയന്റെ കാലം മുതൽ ഉള്ള ആയുധങ്ങളുടെ വലിയ ഒരു ശേഖരം തന്നെയാണ് ഇപ്പോഴും റഷ്യയിലുള്ളത്. ഇതാകട്ടെ അമേരിക്കയുടെ കൈവശമുള്ളതിനേക്കാൾ കൂടുതലുമാണ്.ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ ഉള്ള രാജ്യമാണ് റഷ്യ. ടെക് നോളജിയുടെ പുതിയ കാലത്ത് ഇത്തരം മാരക പ്രകരശേഷിയുള്ള ആയുധങ്ങൾ ആദ്യം പ്രയോഗിക്കുന്നവർക്കു തന്നെയാണ് യുദ്ധത്തിൽ മേൽക്കോയ്മ ഉണ്ടാകുക. അതുകൊണ്ടു തന്നെയാണ് റഷ്യയെ അമേരിക്കൻ സഖ്യവും ഭയക്കുന്നത്. റഷ്യയുമായുള്ള ഏതൊരു ഏറ്റുമുട്ടലും ലോകാവസാനത്തിലാണ് കലാശിക്കുക എന്ന തിരിച്ചറിവ് അമേരിക്കയ്ക്കുണ്ട്. അതു കൊണ്ടു തന്നെയാണ് ഇപ്പോൾ യുദ്ധവിമാനങ്ങളുടെ കാര്യത്തിൽ തന്ത്രപരമായ നിലപാട് അവർ സ്വീകരിച്ചിരിക്കുന്നത്.
എന്നാൽ യുക്രെയിന് ടാങ്കുകൾ ഉൾപ്പെടെ മറ്റു ആയുധങ്ങൾ നാറ്റോ സഖ്യം നൽകുന്ന സാഹചര്യത്തിൽ ഈ ആയുധങ്ങൾ കൊണ്ടുവരുന്ന സംവിധാനങ്ങൾ ആക്രമിക്കപ്പെടാനുള്ള സാധ്യത ഇപ്പോഴും കൂടുതലാണ്.
അത്തരമൊരു ഘട്ടത്തിൽ അമേരിക്കൻ സഖ്യം പ്രതികരിച്ചാലും അത് വലിയ യുദ്ധത്തിലാണ് കലാശിക്കുക. യുക്രെയിനിൽ മാരക ബോംബുകൾ വർഷിച്ച് എത്രയും പെട്ടന്ന് സൈനിക നടപടി അവസാനിപ്പിക്കണമെന്ന മാനസിക അവസ്ഥയിലാണിപ്പോൾ റഷ്യൻ സൈനിക നേതൃത്വമുള്ളത്.അമേരിക്കയും സഖ്യകക്ഷികളും ഭയക്കേണ്ട നിലപാടാണിത്. യുക്രെയിനെ പിന്നിൽ നിന്നും നിയന്ത്രിക്കുന്നത് നാറ്റോ ആയതിനാൽ റഷ്യ കൈവിട്ട കളിക്ക് ഇറങ്ങിയാൽ അവരും അനുഭവിക്കേണ്ടി വരും. ഉത്തര കൊറിയയുടെ ആണവ മിസൈലിനെ ഭയക്കുന്ന അമേരിക്കയും സഖ്യകക്ഷികളും റഷ്യയുടെ ‘സാത്താനെ ‘ എത്രമാത്രം ഭയപ്പെടുന്നുണ്ട് എന്നത് തീർച്ചയായും ഊഹിക്കാവുന്നതേയൊള്ളു.
ലോകത്തെ ആയുധ വിപണി സജീവമാക്കാനും റഷ്യയെ തളർത്തി നേട്ടം കൊയ്യാനുമാണ് അമേരിക്ക യുക്രെയിനെ മുൻ നിർത്തി നാണംകെട്ട കളി കളിക്കുന്നത്. നേരിട്ടു യുദ്ധം ചെയ്യാനുള്ള ധൈര്യമില്ലാത്തതു കൊണ്ടാണ് ഇത്തരം രണ്ടാംകിട ഏർപ്പാട് അവർ നടത്തുന്നത്. ലോക രാജ്യങ്ങൾക്കു മുന്നിൽ റഷ്യയെ ഒറ്റപ്പെടുത്തുവാൻ നിറം പിടിപ്പിച്ച കഥകളാണ് പാശ്ചാത്യ മാധ്യമങ്ങളും പടച്ചു വിട്ടു കൊണ്ടിരിക്കുന്നത്. ഒരു ചെറിയ രാജ്യത്തിനു മുന്നിൽ റഷ്യക്ക് വിജയിക്കാൻ കഴിയുന്നില്ലന്ന് കളിയാക്കുന്ന ഈ മാധ്യമങ്ങൾ കണ്ടില്ലന്ന് നടിക്കുന്നത് യാഥാർത്ഥ്യങ്ങളെയാണ്.തികച്ചും മാന്യമായ പോരാട്ടമാണ് യുക്രെയിനിൽ റഷ്യൻ സൈന്യം നടത്തുന്നത്. സാധാരണക്കാരുടെ മരണം പരമാവധി ഒഴിവാക്കാൻ അവർ ശ്രമിക്കുന്നുണ്ട്.

അതു കൊണ്ടാണ് വൻ പ്രഹരശേഷിയുള്ള ബോംബുകൾ പ്രയോഗിക്കാതിരിക്കുന്നത്. കൊല്ലപ്പെട്ട സാധാരണക്കാരിൽ നല്ലൊരു വിഭാഗവും യുക്രൈൻ സൈന്യം നൽകിയ ആയുധങ്ങളുമായി റഷ്യൻ ടാങ്കുകൾ തകർക്കാൻ പോയപ്പോയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഈ യാഥാർത്ഥ്യമൊന്നും ഒരു പാശ്ചാത്യ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.ലോകത്തെ പ്രധാന മാധ്യമങ്ങളിൽ ബഹുഭൂരിപക്ഷവും അമേരിക്കൻ പക്ഷപാതികളായതിനാൽ അവർ നൽകുന്ന വിവരങ്ങളാണ് ഇന്ത്യയിൽ ഉൾപ്പെടെ പുറത്ത് വരുന്നത്. ഗ്രൗണ്ട് റിയാലിറ്റി അറിയാത്ത വാർത്തകളാണ് ഇതെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. റഷ്യൻ സൈന്യത്തിന് അമേരിക്കൻ ചേരി ആരോപിക്കുന്നതു പോലെ വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ തിരിച്ചടി എത്രമാത്രം ഭീകരമായിരിക്കുമെന്നതാണ് ഇവരുടെ മറു ചോദ്യം. ഏറെ പ്രസക്തമായ ചോദ്യം തന്നെയാണിത്. വലിയ നഷ്ടം റഷ്യക്ക് സംഭവിച്ചിരുന്നു എങ്കിൽ യുക്രെയിൻ തലസ്ഥാനമായ കീവ് ഇപ്പോൾ ഭൂപടത്തിൽ പോലും കാണില്ലായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (17 minutes ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (23 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (48 minutes ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (1 hour ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (1 hour ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (1 hour ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (2 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (9 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (9 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (9 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (10 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (10 hours ago)

Malayali Vartha Recommends