Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

പാക് മന്ത്രിക്ക് വൈകി വന്ന തിരിച്ചറിവ്... ഭീകരവാദം അവസാനിപ്പിച്ച് ഇന്ത്യയ്ക്ക് മുന്നിൽ മുട്ടുമടക്കി? 200 പേർ മരിച്ചു വീണപ്പോൾ പാക്കിന് ബോധോദയം!

02 FEBRUARY 2023 09:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് ആ രാജ്യം. മനുഷ്യര്‍ ഇത്തിരി ഗോതമ്പിനായി ക്യൂ നിന്ന് മരിക്കുന്ന ഇടമാണിന്ന് പാക്കിസ്ഥാന്‍. ഇന്ധന വില കുതിച്ചുയരുന്നു. ഭക്ഷണവും ഇന്ധനവുമെല്ലാം തീര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇറക്കുമതിക്കാണെങ്കില്‍ വിദേശ നാണ്യവുമില്ല. ഈ ജനത ലോകരാജ്യങ്ങളുടെ മുന്നില്‍ കൈനീട്ടി യാചിച്ചു നില്‍ക്കുമ്പോഴാണ് ഭീകരവാദികള്‍ സ്വന്തം ശരീരത്തില്‍ ബോംബ് കെട്ടിവെച്ച് മരണം വിതക്കുന്നത്.

പാക്കിസ്താനിലെ പെഷവാർ മസ്ജിദിൽ തിങ്കളാഴ്ചയുണ്ടായ ചാവേർ ആക്രമണത്തിൽ മരണ സംഖ്യ നൂറായി ഉയർന്നതോടെ തീവ്രവാദത്തിന്റെ ദോഷവശങ്ങൾ ഈ വൈകിയ വേളയിൽ മനസിലാക്കിയിരിക്കുകയാണ് പാകിസ്ഥാൻ. കഴിഞ്ഞ ദിവസം പെഷവാറിലെ പള്ളിയിൽ നടന്ന ആക്രമണത്തിൽ 100ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പാക് പാർലമെന്റിൽ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് തീവ്രവാദം വിതച്ചത് തങ്ങൾ തന്നെയാണെന്ന് എടുത്തു പറഞ്ഞു. പാകിസ്ഥാനിലെ ദേശീയ അസംബ്ലിയിൽ നടത്തിയ ലഘു പ്രസംഗത്തിൽ പ്രതിരോധ മന്ത്രി തീവ്രവാദം എങ്ങനെ പാകിസ്ഥാനിൽ മുളച്ചു എന്നും, എന്തുകൊണ്ട് ഭീകരവാദത്തെ അവസാനിപ്പിക്കണമെന്നും വ്യക്തമാക്കി.

പെഷവാറിലെ മസ്ജിദ് വളപ്പിൽ സ്വയം പൊട്ടിത്തെറിച്ച ചാവേർ പ്രാർത്ഥനയ്ക്കിടെ മുൻനിരയിൽ നിൽക്കുകയായിരുന്നുവെന്ന് മന്ത്രി വെളിപ്പെടുത്തി. അതീവ സുരക്ഷാ മേഖലയിലെ പള്ളിയില്‍ ആക്രമണ സമയത്ത് 260ഓളം പേരുണ്ടായിരുന്നു. മരിച്ചവരില്‍ പോലീസുകാരും സുരാക്ഷ ഉദ്യോഗസ്ഥരുമുണ്ട്. തങ്ങൾ വളർത്തിയ ഭീകരർ സ്വന്തം മണ്ണിൽ രക്തം ചിന്തിയതോടെയാണ് പാക് സർക്കാരിന് ബോധാദയമുണ്ടായത്.

'ഇന്ത്യയിലോ ഇസ്രയേലിലോ പോലും വിശ്വാസികൾ പ്രാർത്ഥനയ്ക്കിടെ കൊല്ലപ്പെടുന്നില്ല, എന്നാൽ പാകിസ്ഥാനിൽ അത്രയും ദാരുണമായ സംഭവം ഉണ്ടായി എന്നും മന്ത്രി പറഞ്ഞു. 'തീവ്രവാദം ഒരു മതത്തെയും വിഭാഗത്തെയും വേർതിരിക്കുന്നില്ല, വിലപ്പെട്ട ജീവനെടുക്കാൻ മതത്തിന്റെ പേരിൽ തീവ്രവാദത്തെ ഉപയോഗിക്കുന്നു'. രാജ്യം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കണമെന്നും എങ്കിൽ മാത്രമേ ഭീകരതയ്‌ക്കെതിരെ പോരാടാനാകൂവെന്നും ഖവാജ ആസിഫ് പറഞ്ഞു.

പാകിസ്ഥാനിൽ തീവ്രവാദം മുളച്ചതിനെ അഫ്ഗാനുമായി ചേർത്താണ് മന്ത്രി പ്രസംഗിച്ചത്. പണ്ട് അഫ്ഗാനിസ്ഥാനിലെ റഷ്യൻ അധിനിവേശത്തെ എതിർക്കാൻ അമേരിക്കയ്ക്ക് പാകിസ്ഥാൻ സഹായം ചെയ്തുവെന്നും, യുഎസുമായി ഉണ്ടാക്കിയ കരാർ എട്ട് മുതൽ ഒമ്പത് വർഷം വരെ നീണ്ടുനിന്നുവെന്നും മന്ത്രി പറഞ്ഞു.

എന്നാൽ റഷ്യ പരാജയപ്പെട്ടപ്പോൾ സന്തോഷത്തോടെ അമേരിക്ക തിരികെ പോയി, വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലും ഇതു തന്നെ വീണ്ടും ആവർത്തിച്ചു. എന്നാൽ ഈ രണ്ട് സംഭവങ്ങളിലും പാകിസ്ഥാനാണ് ഇരയായതെന്ന ധ്വനിയാണ് മന്ത്രി ഉയർത്തിയത്. പെഷവാർ മസ്ജിദ് സ്‌ഫോടനത്തിൽ പാകിസ്ഥാന് കനത്ത ആഘാതമാണുണ്ടായത്.

കഴിഞ്ഞ മാര്‍ച്ചിന് ശേഷം പാക്കിസ്ഥാനിലുണ്ടാകുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണിത്. ജുമുഅ നിസ്‌കാരത്തിനിടെ ശിയാ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 58 പേരാണ് അന്ന് മരിച്ചത്. അഫ്ഗാന്‍ അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശമാണ് പെഷാവര്‍. ഇതേ പെഷാവറില്‍ 2014ല്‍ സൈനിക സ്‌കൂളില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ കുഞ്ഞുങ്ങള്‍ മരിച്ചു വീണപ്പോള്‍ തഹ്രീകെ താലിബാന്‍ എന്ന അഫ്ഗാന്‍ താലിബാന്റെ പാക് പതിപ്പ് എന്താണെന്ന് ലോകം കണ്ടതാണ്.

കഴിഞ്ഞ ദിവസമായിരുന്നു പെഷവാറിലെ പള്ളിയിൽ ഭീകരാക്രമണമുണ്ടായത്. അതീവ സുരക്ഷാ മേഖലയിലുള്ള സുന്നി പള്ളിയിലായിരുന്നു ചാവേറാക്രമണം നടന്നത്. പ്രാർത്ഥനയ്ക്കായി വിശ്വാസികൾ പള്ളിയിലെത്തിയപ്പോഴായിരുന്നു ആക്രമണം. അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന മേഖലയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തിൽ പള്ളിയുടെ ഒരു ഭാഗം പൂർണമായും തകർന്നു.

വിശ്വാസികൾ ഉച്ച നമസ്‌കാരം നടത്തുന്നതിനിടെയുണ്ടായ ചാവേർ ആക്രമണത്തിൽ പള്ളിയുടെ മുകൾ നില തകർന്നു വിശ്വാസികളുടെ മേൽ പതിക്കുകയായിരുന്നു. അഫ്ഗാൻ അതിർത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറൻ നഗരത്തിൽ കഴിഞ്ഞ പത്തുവർഷത്തിനിടെയുണ്ടായ മാരകമായ ഭീകരാക്രമണമായിരുന്നു പെഷവാർ മസ്ജിദിലുണ്ടായത്. മരണപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ ദിവസം നൂറായി ഉയർന്നു.

സ്‌ഫോടനത്തിൽ 170 ഓളം പേർക്ക് പരിക്കേറ്റു. പാക് താലിബാൻ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു എന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. സർക്കാർ വാഹനത്തിലാണ് ചാവേർ പള്ളിയിലെത്തിയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു.

അങ്ങേയറ്റം സങ്കീര്‍ണമായ പ്രശ്നങ്ങളിലൂടെയാണ് പാക്കിസ്ഥാന്‍ കടന്നു പോകുന്നത്. പ്രധാനമന്ത്രിപദത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടങ്ങിയിട്ടില്ല. റാലിക്കിടെ ഇമ്രാന്‍ ഖാന് നേരെ വെടിവെപ്പുണ്ടായി. സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ന്ന അവസ്ഥയിലാണുള്ളത്. അതിനിടക്കാണ് പ്രളയ ദുരന്തമുണ്ടായത്. അതു കൂടിയായതോടെ സമ്പദ്വ്യവസ്ഥ താറുമാറായി. കരകയറാനുള്ള എല്ലാ ശ്രമങ്ങളെയും വിഫലമാക്കുന്നതാണ് ക്രമസമാധാന രംഗത്തെ പ്രശ്നങ്ങള്‍.

മതത്തിന്റെ രാഷ്ട്രീയ പ്രയോഗം സംബന്ധിച്ച് വികലമായ ധാരണകള്‍ പരത്തിയവര്‍ ഈ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പ്രത്യയശാസ്ത്ര അടിത്തറ ഒരുക്കിക്കൊടുത്തു. വിദേശ സൈന്യത്തിനെതിരെ മാത്രമല്ല ഇവ ആയുധമെടുത്തത്. സ്വന്തം ജനങ്ങളെയും കൊന്നു. 2007ല്‍ പര്‍വേസ് മുഷറഫ് പാക് ഭരണത്തലവനായിരുന്നപ്പോള്‍ ഇസ്ലാമാബാദിലെ മദ്റസയില്‍ നടന്ന ആക്രമണത്തിന് ശേഷമാണ് തഹ്രീകെ താലിബാന്‍ എന്ന സംഘടനയെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയത്.

ബയ്ത്തുല്ല മഹ്സൂദിനെയാണ് അതിന്റെ സ്ഥാപകനായി കാണുന്നത്. ഈ വിവരങ്ങളെല്ലാം തഹ്രീകെ താലിബാന്‍ എന്ന ഒരു സംഘടനയുടെ കാര്യം മാത്രമാണ്. മേഖലയിലെ എല്ലാ തീവ്രവാദ ഗ്രൂപ്പുകളും പരസ്പരം പ്രത്യയശാസ്ത്രപരമായ ഐക്യം കാത്ത് സൂക്ഷിക്കുകയും ഒരേ സ്വഭാവം നിലനിര്‍ത്തുകയും ചെയ്യുന്നതിനാല്‍ തഹ്രീകെ താലിബാനെ വേര്‍തിരിച്ച് വിശകലനം ചെയ്യുന്നതില്‍ അര്‍ഥമില്ല.

അതത് കാലത്തെ അവരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ തന്നെയാണ് ആയുധവും പരിശീലനവും പണവും നല്‍കി ഇത്തരം സംഘങ്ങളെ സൃഷ്ടിച്ചെടുക്കുന്നത്. പാക് രാഷ്ട്രീയ, സൈനിക നേതൃത്വത്തെയും ഇവിടെ കുറ്റവിമുക്തമാക്കാനാകില്ല. ഭരണത്തലവന്‍മാരെ പച്ചക്ക് കൊന്നതിന്റെ ചരിത്രമുള്ള പാക്കിസ്ഥാനില്‍ എക്കാലത്തും തീവ്രവാദ ഗ്രൂപ്പുകളെ രാഷ്ട്രീയ നേതൃത്വം പല തരത്തില്‍ ഉപയോഗപ്പെടുത്തുകയായിരുന്നു.

അതേസമയം, ഭീകരാക്രമണത്തില്‍ ഇന്ത്യ അപലപിച്ചിരുന്നു. പെഷാവാറില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. നിരവധി പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും വിദേശ കാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (17 minutes ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (23 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (48 minutes ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (1 hour ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (1 hour ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (1 hour ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (2 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (9 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (9 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (9 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (10 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (10 hours ago)

Malayali Vartha Recommends