കഞ്ഞിക്ക് വകയില്ല, എന്നാലും ഇന്ത്യക്കെതിരായ പുതിയ നീക്കവുമായി പാകിസ്ഥാൻ, എട്ടിന്റെ പണി കൊടുക്കും..എത്ര പഠിച്ചാലും നന്നാവാത്ത പാകിസ്ഥാൻ ഭരണകൂടം

ഓരോ ദിവസം കഴിയും തോറും സാമ്പത്തിക പ്രതിസന്ധി ഇങ്ങനെ പാകിസ്താന്റെ ഓരോ മേഖലയെയും വിഴുങ്ങി കൊണ്ട് ഇരിക്കുകയാണ്, കഞ്ഞിക്ക് പോലും വകയില്ലാത്ത ഇരിക്കുമ്പോഴും , ഇന്ത്യക്കെതിരെ എങ്ങനെ അടുത്ത പടയൊരുക്കങ്ങൾ നടത്തം എന്നാണ് പാകിസ്ഥാൻ ചിന്തിക്കുന്നത്, കഞ്ഞികുടിക്കാൻ വകയില്ലെങ്കിലും, ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താനുള്ള പുതിയ നീക്കവുമായി പാകിസ്ഥാൻ രംഗത്ത്. ഇന്ത്യയുടെയും കേന്ദ്രസർക്കാരിന്റെയും പ്രതിച്ഛായ തകർക്കുന്ന തരത്തിൽ ഇടപെടാനാണ് പാകിസ്ഥാന്റെ നീക്കമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ ഏജൻസികൾക്ക് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്.കാശ്മീരിനെ പരമാവധി ഉപയോഗിക്കാനാണ് വീണ്ടും പാകിസ്ഥാൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ ലോകമെമ്പാടുമുളള തങ്ങളുടെ എംബസികളോട് ആവശ്യമായതെല്ലാം ചെയ്യാൻ പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയം രഹസ്യ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. ഇന്നാണ് പാകിസ്ഥാൻ കാശ്മീർ ഐക്യദാർഢ്യ ദിനം ആചരിക്കുന്നത്. ഇതിന് മുന്നോടിയായാണ് രഹസ്യ നിർദ്ദേശം നൽകിയത്. കാശ്മീരിൽ ഇന്ത്യൻ സായുധ സേനയെ അട്ടിമറിക്കാനുള്ള പദ്ധതിയെക്കുറിച്ചും നിർദ്ദേശങ്ങളിൽ വിശദീകരിക്കുന്നുണ്ട്.
അതിനിടെ, നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി (ജെഎം) ബന്ധമുള്ള ആറ് ഭീകരരെ സൈന്യവും ജമ്മു കാശ്മീർ പൊലീസുംകഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ഇവരുടെ പക്കൽ നിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, പിടിയിലായവർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പാകിസ്ഥാൻ അതിർത്തിക്കപ്പുറത്തുള്ള ഭീകരരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന് തെളിവ് ലഭിച്ചതായും ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.അതേസമയം, തീർത്തും പരിതാപകരമായ അവസ്ഥയിലാണ് പാകിസ്ഥാന്റെ സാമ്പത്തികരംഗം ഇപ്പോഴും തുടരുന്നത്. ഐ എം എഫിൽ നിന്ന് വായ്പകൾ ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനൊപ്പം കൂടുതൽ രാജ്യങ്ങളോട് സാമ്പത്തിക സഹായം അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആരും ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടില്ല. പണം നൽകിയാൽ അത് ജനങ്ങളുടെ പട്ടിണി മാറ്റുന്നതിന് പകരം ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുമോ എന്നാണ് എല്ലാവരുടെയും പേടി.അതെ സമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് പാകിസ്ഥാൻ. ഭക്ഷണവും ഇന്ധനവുമൊന്നും ലഭിക്കാതെ പാക് ജനത വലിയ ദുരിതത്തിലായിരിക്കുകയാണ്. പലർക്കും കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാകിസ്ഥാനിൽ അടുത്തമാസം മുതൽ പെട്രോൾ, ഡീസൽ വിലയിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലിറ്ററിന് 45 രൂപ മുതൽ 80 രൂപ വരെ വർദ്ധനവ് രേഖപ്പെടുത്തിയേക്കാം.
ഡീസലിന് വില വർദ്ധിച്ചാൽ വൈദ്യുതിക്കും വൻതോതിൽ വില വർദ്ധനവുണ്ടാകും. പാകിസ്ഥാന് ആവശ്യമായ വൈദ്യുതിയുടെ പകുതിയിൽ കൂടുതലും ഉണ്ടാക്കുന്നത് ഡീസൽ നിലയങ്ങളിലൂടെയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ശ്രീലങ്ക അഭിമുഖീകരിച്ചതിനെക്കാൾ ഭയാനകമാണ് പാകിസ്ഥാൻ ഇപ്പോൾ നേരിടുന്ന അവസ്ഥ.അതേസമയം, ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ ഐഎംഎഫ് പ്രതിനിധി സംഘം പാകിസ്ഥാൻ സന്ദർശിക്കും, സന്ദശനം കഴിയുന്നതോടെ വായ്പകൾ ലഭിക്കുമെന്നാണ് പാകിസ്ഥാൻ പ്രതീക്ഷിക്കപ്പെടുന്നത്. 3.68 ബില്യൺ ഡോളറിന്റെ വിദേശനാണ്യ കരുതൽ ശേഖരം മാത്രമാണ് നിലവിൽ പാകിസ്ഥാനിൽ അവശേഷിക്കുന്നത്.എന്നാലും രാജ്കയാതെ രക്ഷിക്കാൻ നോക്കാതെ , അപ്പോഴും യുദ്ധത്തിനുള്ള പുറപ്പാടാണ് നടത്താൻ ഒരുങ്ങുന്നത്,, ഇതിന്റെ പാർശ്വ ഫലങ്ങളും അനുഭവിക്കാൻ പോകുന്നത് പാകിസ്ഥാൻ തന്നെയാണ്..
https://www.facebook.com/Malayalivartha

























