Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഒരു സൂപ്പര്‍ വിജയിയെ തന്റെ രഹസ്യ ബന്ധത്തിലൂടെ സംരക്ഷിച്ചു പോരുന്ന റഷ്യന്‍ പ്രസിന്‍ഡന്റ് വളാദിമര്‍ പുഡിന്റെ പ്രണയകഥകളാണിപ്പോള്‍ റഷ്യയില്‍ പാടി നടക്കുന്നത്. ഉക്രൈനെതിരെയുള്ള യുദ്ധത്തില്‍ റഷ്യയുടെ നിലപാട് മാറ്റമില്ലാത്തതിനാല്‍ ലോക രാജ്യങ്ങളെല്ലാം വിവധ സമ്മേളനങ്ങളില്‍ റഷ്യയ്ക്കും അവരെ സഹായിക്കുന്ന ചൈനയക്കുമെതിരെ പ്രമേയങ്ങള്‍ പാസാക്കി കൊണ്ടിരിക്കുകയാണ്

04 MARCH 2023 01:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ഒരു സൂപ്പര്‍ വിജയിയെ തന്റെ രഹസ്യ ബന്ധത്തിലൂടെ സംരക്ഷിച്ചു പോരുന്ന റഷ്യന്‍ പ്രസിന്‍ഡന്റ് വളാദിമര്‍ പുഡിന്റെ പ്രണയകഥകളാണിപ്പോള്‍ റഷ്യയില്‍ പാടി നടക്കുന്നത്. ഉക്രൈനെതിരെയുള്ള യുദ്ധത്തില്‍ റഷ്യയുടെ നിലപാട് മാറ്റമില്ലാത്തതിനാല്‍ ലോക രാജ്യങ്ങളെല്ലാം വിവധ സമ്മേളനങ്ങളില്‍ റഷ്യയ്ക്കും അവരെ സഹായിക്കുന്ന ചൈനയക്കുമെതിരെ പ്രമേയങ്ങള്‍ പാസാക്കി കൊണ്ടിരിക്കുകയാണ്. എന്നാല്‍ റഷ്യന്‍ പ്രസിഡന്റാകട്ടെ തന്റെ സൂപ്പര്‍ ലേഡി കാമുകിയുമായി രഹസ്യ കേന്ദ്രത്തിലെന്നാണ് പുറത്തു വരുന്ന വിവരം. യുദ്ധത്തെ പുടിന്‍ ലഘൂകരിച്ചു കാണുന്നത് വളരെ അപലപനീയമായി മാറിയിരിക്കുകയാണ്.

യുദ്ധത്തില്‍ സൈന്യത്തിന്റെ മനോവീര്യം കെടുത്തുന്ന പ്രസ്താവനകളും പ്രവൃത്തികളും ഉണ്ടായികൊണ്ടിരിക്കുകയാണ് . സൈന്യത്തേക്കള്‍ പ്രധാന്യം വാഗ്നര്‍ എന്ന കൂല പട്ടാളത്തിന് നല്കുന്നതും റഷ്യന്‍ സൈന്യത്തിന്റെ കടുത്ത എതിര്‍പ്പിന് പാത്രമായിരിക്കുകയാണ്.റഷ്യയില്‍ സൈനീക അട്ടിമറി പോലും തള്ളിക്കളായാനാവാത്ത സാഹചര്യമാണ് നിലനില്ക്കുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വീണ്ടും വീണ്ടും വാര്‍ത്തകളില്‍ നിറയുനനതാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ഇത്തവണ യുദ്ധം മാത്രമല്ല, അദ്ദേഹത്തിന്റെ പ്രണയകഥയും കൂടിയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. 70 കാരനായ പുടിന്‍ അടുത്തിടെ റഷ്യയില്‍  ഏറ്റവും വലിയ അപ്പാര്‍ട്ട്മെന്റ് വാങ്ങിയിരുന്നു. തന്റെ കാമുകി അലീന കബേവയ്ക്കും അവരുടെ മൂന്ന് കുട്ടികള്‍ക്കും വേണ്ടിയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. അവര്‍ക്കൊപ്പം പുടിന്‍ രഹസ്യമായി താമസിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുടിന്‍ തന്റെ കാമുകി അലീനയ്ക്കായി 120 മില്യണ്‍ ഡോളറിന്റെ അപ്പാര്‍ട്ട്‌മെന്റ് വാല്‍ഡായി തടാകത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ക്രെംലിന്‍ നിരോധിത വെബ്‌സൈറ്റായ ദി പ്രൊജക്റ്റില്‍ പറയുന്നത്. 13,000 ചതുരശ്ര അടി വിസ്തൃതിയില്‍ പരന്നുകിടക്കുന്ന അപ്പാര്‍ട്ട്മെന്റ് റഷ്യന്‍ ഡാച്ചയുടെ ശൈലിയില്‍ പൂര്‍ണ്ണമായും മരം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2020ലാണ് അപ്പാര്‍ട്ട്മെന്റിന്റെ ജോലി ആരംഭിച്ചത്.
റഷ്യന്‍ പ്രസിഡന്റ് തന്റെ 39 കാരിയായ കാമുകിക്ക് വേണ്ടി ദശലക്ഷക്കണക്കിന് അനധികൃത സ്വത്തുക്കള്‍ നിക്ഷേപിച്ചതായും വെബ്‌സൈറ്റില്‍ പറയുന്നു.

2022 ഓഗസ്റ്റില്‍ അലീനയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. യുഎസും യുകെയും അലീനയുടെ മേല്‍ നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോഴായിരുന്നു ഇത്. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ ശക്താമായി അലീന പിന്തുണച്ചിരുന്നു. 2007-2014 കാലഘട്ടത്തില്‍ പുടിന്റെ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയില്‍ അവര്‍ എംപിയായിരുന്നു. മുന്‍ ഒളിമ്പിക് ജിംനാസ്റ്റ് കൂടിയായ അലീന ഇപ്പോള്‍ ഒരു മാധ്യമ മേധാവിയായി പ്രവര്‍ത്തിക്കുന്നു.

നാലാം വയസ്സിലാണ് അലീന ജിംനാസ്റ്റിക്സില്‍ തന്റെ കരിയര്‍ ആരംഭിച്ചത്.  2004 ഏഥന്‍സില്‍ നടന്ന ഗെയിമുകളില്‍ ഒരു സ്വര്‍ണം ഉള്‍പ്പെടെ 21 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് മെഡലുകളും 14 ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകളും രണ്ട് ഒളിമ്പിക് മെഡലുകളും അലീന സ്വന്തമാക്കി. എന്നിരുന്നാലും, 2001-ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ഗുഡ് വില്‍ ഗെയിംസില്‍ അലീന ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മത്സരങ്ങളില്‍ നിന്നും അലീനയെ താത്കാലികമായി വിലക്കിയിരുന്നു.

2007-ല്‍ അലീന പ്രൊഫഷണല്‍ ജിംനാസ്റ്റിക്സില്‍ നിന്ന് വിരമിക്കുകയും രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അ്ന്ന് മുതല്‍ പുടിനും അലീനയും ഒന്നിച്ചാണെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ അധോസഭയില്‍, അവര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടി അംഗമായി സേവനമനുഷ്ഠിച്ചു. ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ 2004ല്‍ പുടിനൊപ്പം ഹസ്തദാനം ചെയ്യുന്ന ചിത്രവും പുറത്തു വ്ന്നിട്ടുണ്ട്. 2014ല്‍, അലീന രാഷ്ട്രീയം വിട്ട് മാധ്യമ വ്യവസായത്തില്‍ പ്രവേശിച്ച് റഷ്യയുടെ ന്യൂ മീഡിയ ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണായി.

അതേസമയം അലീനയുമായുള്ള ബന്ധം പുടിന്‍ ഒരിക്കലും പരസ്യമായി അംഗീകരിച്ചിട്ടില്ല. 2000-ത്തിന്റെ തുടക്കം മുതല്‍ ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു, 2007 ല്‍ അലീന പുടിന്റെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. 2001-ല്‍, പുടിന്‍ അലീനയ്ക്ക് മികച്ച സംസ്ഥാന ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് നല്‍കി.പുടിന്‍ തന്റെ ഭാര്യ ല്യൂഡ്‌മൈല്‍ ഷ്‌ക്രെബ്‌നേവയെ വിവാഹമോചനം ചെയ്ത ശേഷം അലീനയെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം പുടിന്‍ ഭാര്യയെ വിവാഹമോചനം ചെയ്തു. ഏകദേശം 12 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള അലീന ഇന്ന് റഷ്യയിലെ സൂപ്പര്‍ വിജയിയായ സ്ത്രീയാണ്.

എന്നാല്‍ പുടിന്റെ അടുത്ത അനുയായികള്‍ പോലും അദ്ദേഹത്തിനെതിരെയുള്ള ഇത്തരം ആരോപണങ്ങളെ തള്ളിക്കളയുന്നില്ല. രാജ്യത്തെ യുദ്ധത്തിലേയ്ക്ക് തള്ളിവിട്ടിട്ട് പുടിന്‍ സുഖലോലുപനായി നടക്കുന്നതായാണ് പരാതി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ യുക്രൈന്‍ രഹസ്യ സന്ദര്‍ശനം അറിയാതെ പോയത് ചാരസംഘടനയുടെ കഴിവുകേടാണെന്ന് പെതുവേ ആരോപിക്കപ്പെടുന്നു. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (2 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (2 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (2 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (3 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (3 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (3 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (7 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (7 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (8 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (9 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (9 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (9 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (9 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (9 hours ago)

Malayali Vartha Recommends