Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഉക്രെയ്‌നുമായുള്ള യുദ്ധത്തില്‍ റഷ്യക്ക് ആയുധങ്ങള്‍ നല്‍കുന്നതിനെതിരെ ചൈനക്ക് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയന്‍. ആയുധങ്ങള്‍ നല്‍കിയാല്‍ 27 രാജ്യങ്ങളുടെ കൂട്ടായ്മ ചൈനക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് മുതിര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ (ഇയു) ഉദ്യോഗസ്ഥന്‍ പറഞ്ഞു

04 MARCH 2023 02:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ഉക്രെയ്‌നുമായുള്ള യുദ്ധത്തില്‍ റഷ്യക്ക് ആയുധങ്ങള്‍ നല്‍കുന്നതിനെതിരെ ചൈനക്ക് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയന്‍. ആയുധങ്ങള്‍ നല്‍കിയാല്‍ 27 രാജ്യങ്ങളുടെ കൂട്ടായ്മ ചൈനക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് മുതിര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ (ഇയു) ഉദ്യോഗസ്ഥന്‍ പറഞ്ഞു. സമ്പൂര്‍ണ്ണ 'റെഡ് ലൈന്‍' എന്ന് വിശേഷിപ്പിച്ച ഉദ്യോഗസ്ഥന്‍ റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതിനെതിരെ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ഉക്രെയ്‌നില്‍ പോരാട്ടം തുടരുന്ന മോസ്‌കോയ്ക്ക് അത്തരം സഹായം നല്‍കുന്നതിനെതിരെ ബീജിംഗിന് മുന്നറിയിപ്പ് നല്‍കി.  ''ആക്രമണകാരിയായ റഷ്യക്ക് ആയുധങ്ങളൊന്നും നല്‍കരുതെന്ന്' അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. റഷ്യയെ ആയുധം നല്‍കുന്നെന്ന ആരോപണം ചൈന നിഷേധിച്ചെങ്കിലും, റഷ്യയ്ക്ക് സൈനിക സഹായം നല്‍കുന്നതിനുള്ള നടപടിക്ക് മുന്‍ കൈ എടുക്കുമെന്ന് യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി വെള്ളിയാഴ്ച പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

മ്യൂണിക്കില്‍ കഴിഞ്ഞയാഴ്ച നടന്ന സുരക്ഷാ ഉച്ചകോടിയിലും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി വാങ് യീയോട് റഷ്യന്‍ അധിനിവേശത്തിനു പിന്തുണ നല്‍കിയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പുനല്‍കിയിരുന്നു.
എന്നാല്‍ ചൈന കൈകെട്ടി നോക്കി നില്‍ക്കുകയോ എരിതീയില്‍ എണ്ണയൊഴിക്കുകയോ ചെയ്യില്ലെന്ന് വാങ് യി പ്രതികരിച്ചു. യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണം ഒരുവര്‍ഷം തികയുന്ന 24ന് സമാധാനപദ്ധതി അവതരിപ്പിക്കുമെന്നും ചൈന വെളിപ്പെടുത്തി. യുദ്ധം യൂറോപ്യന്‍ വിഷയമായി മാത്രം കണക്കാക്കാനാവില്ലെന്നതാണു ചൈനയുടെ നിലപാട്.

പ്രശ്‌നപരിഹാരത്തിന് അമേരിക്ക സന്നദ്ധമാണെന്നും എന്നാല്‍ സമാധാനത്തിന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ജി20 വിദേശകാര്യ മന്ത്രിതല യോഗത്തിനിടെയാണ് ചര്‍ച്ച നടന്നത്. വിദേശകാര്യ മന്ത്രിമാരുടെ യോഗം നടക്കുന്നതിന് മുന്‍പ് തന്നെ റഷ്യ യുഎസിനും യൂറോപ്യന്‍ യൂണിയനും എതിരെ പ്രസ്താവന പുറത്തിറക്കി. യുഎസിന്റെയും യൂറോപ്പിന്റെയും ഭീകരപ്രവര്‍ത്തനമാണ് യുക്രെയ്‌നിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പ്രസ്താവനയില്‍ റഷ്യ കുറ്റപ്പെടുത്തിയിരുന്നു .

യുക്രെയ്ന്‍ അധിനിവേശത്തെ ശക്തമായി അപലപിച്ചെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയ്ക്കു വേണമെങ്കില്‍ നാളെത്തന്നെ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാം. റഷ്യയുടെ യുക്രെയ്ന്‍ യുദ്ധത്തില്‍ എല്ലാ രാജ്യങ്ങളും അനുഭവിക്കുന്നുണ്ട്. റഷ്യ അവരുടെ തീരുമാനം പുനഃപ്പരിശോധിച്ച് യുക്രെയ്‌നുമായി നയതന്ത്ര ചര്‍ച്ചയില്‍ ഏര്‍പ്പെടുമെന്നാണ് കരുതുന്നതെന്നും ബ്ലിങ്കന്‍ അഭിപ്രായപ്പെട്ടു. റഷ്യയില്‍ അനധികൃതമായി പിടിച്ചുവച്ചിരിക്കുന്ന അമേരിക്കന്‍ തടവുകാരനെ വിട്ടയക്കണമെന്നും സെര്‍ജിയോട് ആവശ്യപ്പെട്ടതായും ബ്ലിങ്കന്‍ അറിയിച്ചു.
അതേസമയം, പാശ്ചാത്യരാണ് യുദ്ധത്തിന് കാരണക്കാരെന്ന് സെര്‍ജി ലാവ്‌റോവ് കുറ്റപ്പെടുത്തി. യുക്രെയ്ന്‍ അധിനിവേശം പാശ്ചാത്യ സൃഷ്ടിയാണ്. യുക്രെയ്‌ന് പാശ്ചാത്യര്‍ ആയുധങ്ങള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്ന്‍ വിഷയത്തില്‍ സമവായമില്ലാതെയാണ് ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗം സമാപിച്ചത്. യുക്രെയിനിലെ റഷ്യന്‍ ആക്രമണത്തെ അപലപിക്കുന്ന യോഗത്തിന്റെ പ്രമേയത്തിലെ ഭാഗത്തില്‍ യോജിപ്പുണ്ടായില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പറഞ്ഞിരുന്നു.
യുക്രെയ്ന്‍ ആക്രമണത്തിലെ ആശങ്കയും രാജ്യാന്തര നിയമങ്ങള്‍ പാലിക്കണമെന്നതുമായ ബന്ധപ്പെട്ട വിഷയത്തിലാണ് വിയോജിപ്പ രേഖപ്പെടുത്തിയിട്ടുള്ളത്..

റഷ്യയും ചൈനയുമാണ് എതിരഭിപ്രായം രേഖപ്പെടുത്തിയതെന്ന് അനൗദ്യോഗിക വിവരം. എതിരഭിപ്രായമുണ്ടെന്ന കാര്യം പ്രമേയത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ അംഗ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി അഭിപ്രായം രേഖപ്പെടുത്തി. യോഗത്തില്‍ യുഎസും റഷ്യയും തമ്മില്‍ യുക്രെയ്ന്‍ വിഷയത്തില്‍ പരസ്പരം ആരോപണങ്ങളുന്നയിക്കുകയും ചെയ്തു.

ജി20 ഉച്ചകോടിയില്‍ റഷ്യ യുക്രെയ്ന്‍ യുദ്ധം ചര്‍ച്ച ചെയ്യാന്‍  ഇന്ത്യ. 'യുക്രെയ്‌നില്‍ റഷ്യയുടെ യുദ്ധം' എന്ന രീതിയില്‍ വിഷയം അവതരിപ്പിക്കാനായി റഷ്യയുടെയും ചൈനയുടെയും അനുമതി നേടിയിരുന്നു.  യുദ്ധം രണ്ടാമത്തെ വര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ നീക്കം നടത്തിയത്. ജി20 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് തലവന്‍മാരുടെയും യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 'യുദ്ധം' എന്ന വാക്ക് ഉപയോഗിക്കാന്‍ റഷ്യയും ചൈനയും അനുവദിച്ചില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ യോഗത്തിന് ശേഷം പറഞ്ഞിരുന്നു.

എന്നാല്‍ റഷ്യയുടെ തലസ്ഥാനമായ മോസ്‌കോ നഗത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ യുക്രൈന്‍ ഡ്രോണുകള്‍ വട്ടമിടുന്നതും കൊലപാതകങ്ങളും ബലാത്സംഗവും നാടുകടത്തലും നടക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. യുക്രെയ്‌നിന് ആയുധങ്ങള്‍ വാങ്ങാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ സഹായം തേടി. റഷ്യയും ചൈനയും അമേരിക്കയെ എന്നും ശത്രുപക്ഷത്ത് നിറുത്തി ലോകത്തെ വലിയ യുദ്ധത്തിലേയ്ക്ക് നയിക്കാനുള്ള ശ്രമകരമായ നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് അന്താരാഷ്ട്രതലത്തിലും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (2 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (2 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (2 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (3 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (3 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (3 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (7 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (7 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (8 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (9 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (9 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (9 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (9 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (9 hours ago)

Malayali Vartha Recommends