ലിംഗത്തില്‍ ട്യൂമറാണെന്ന ഡോക്ടറുടെ കണ്ടെത്തലില്‍ ശസ്ത്രക്രിയ... ശേഷം നടന്ന പരിശോധനയില്‍ ട്യൂമര്‍ ഇല്ലെന്ന് തെളിഞ്ഞു

ഇല്ലാത്ത രോഗത്തിന്റെ പേരില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടറിനെതിരെ അന്വേഷണം. ഇറ്റലിയിലെ ടസ്‌കാനിയയിലെ ആശുപത്രിയില്‍ 2018ല്‍ നടന്ന സംഭവത്തിലാണ് രോഗി നിയമപരമായി നടപടി സ്വീകരിക്കുന്നത്. സാന്‍ ഡൊണോറ്റോ ആശുപത്രിയില്‍ ചികിത്സയിലിരുന്ന അറുപത് കടന്ന രോഗിയ്ക്കായിരുന്നു ദുര്‍ വിധിയുണ്ടായത്.
സംഭവത്തിന്റെ നിജസ്ഥിതി വെളിച്ചത്തായതിന് പിന്നാലെയാണ് ഇയാള്‍ സര്‍ജനില്‍ നിന്നും നഷ്ടപരിഹാര തുക ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് പ്രകാരമുള്ള സിഫിലിസ് എന്ന രോഗത്തിന് മരുന്നുകള്‍ കൊണ്ട് തന്നെയാണ് സാധാരണ ചികിത്സ നടത്താറുള്ളത്. ഈ സ്ഥാനത്താണ് വയോധികനായ രോഗിയുടെ ലിംഗം നീക്കം ചെയ്തത്.
ലിംഗത്തില്‍ ട്യൂമറാണെന്ന ഡോക്ടറുടെ കണ്ടെത്തലിന് പിന്നാലെയായിരുന്നു ശസ്ത്രക്രിയ നിശ്ചയിച്ചത്. എന്നാല്‍ ശസ്ത്രക്രിയ വഴി ലിംഗം മുറിച്ചുമാറ്റിയതിന് ശേഷം നടന്ന പരിശോധനയിലാണ് ട്യൂമര്‍ ഇല്ലെന്ന് തെളിഞ്ഞത്. ലൈംഗിക രോഗങ്ങളുടെ ഗണത്തില്‍പ്പെടുന്ന സിഫിലിസ് എന്ന രോഗവുമായി എത്തിയ ആള്‍ക്കായിരുന്നു ട്യൂമര്‍ എന്ന് തെറ്റിദ്ധരിച്ച് ഡോക്ടര്‍ സര്‍ജറി നടത്തിയത്.
https://www.facebook.com/Malayalivartha























