Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

പുരുഷധനം നിര്‍ത്തലാക്കി പ്ലീസ് കല്യാണം കഴിക്കൂ;ചൈനയില്‍ കെട്ടാച്ചരക്കായ് കുറേ ആണുങ്ങള്‍,കെട്ടിച്ചുവിടാന്‍ പദ്ധതികളുമായ് ചൈനീസ് ഭരണകൂടം,ജനങ്ങളോടുള്ള സ്‌നേഹമല്ല പിന്നില്‍ പണികിട്ടുമെന്ന പേടി

06 MARCH 2023 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

കെട്ടാച്ചരക്കായ് ഈ പ്രയോഗം സ്ത്രീകളുടെ കാര്യത്തില്‍ ആണ് സാധാരണ കേള്‍ക്കാറുള്ളത്. എന്നാല്‍ കെട്ടാച്ചരക്കായ് കുറേ ആണുങ്ങള്‍ നില്‍പ്പുണ്ട്. അതിന്റെ മനോവേദനയിലാണ് ഷീ ഭരണകൂടം. പുരുഷന്മാരെ 'കെട്ടിച്ചുവിടാന്‍' പുരുഷധനം ഒഴിവാക്കാനൊരുങ്ങി ചൈന. ഇത് ജനങ്ങളോടുള്ള സ്‌നഹം കൊണ്ടൊന്നുമല്ല ചൈനയില്‍ ജനസംഖ്യ കുത്തനെ ഇടിയുകയാണ്. പടുവൃദ്ധരുടെ നാടായ് മാറിക്കൊണ്ടിരിക്കുകയാണ് ചൈന. അതാണിപ്പോള്‍ ചൈനീസ് സര്‍ക്കാര്‍ പുതിയ ചില പരീക്ഷണത്തിനൊരുങ്ങുന്നത്. രാജ്യത്തെ യുവാക്കളെ എത്രയും പെട്ടെന്ന് കെട്ടിച്ചു വിടണം അതാണ് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ലക്ഷ്യം.

കുത്തനെ ഇടിയുന്ന ജനസംഖ്യയെ പിടിച്ചുനിര്‍ത്താന്‍ ചൈനയുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലാതായിരിക്കുകയാണ്. ഇതോടെ പുരുഷധനം വേണ്ടെന്നു വയ്ക്കാനൊരുങ്ങുകയാണ് ചൈന. വിവാഹം നടക്കാതെ മുപ്പതു കഴിഞ്ഞുനില്‍ക്കുന്ന പുരുഷന്മാരുടെ എണ്ണം ചൈനയില്‍ കൂടി വരികയാണെന്ന് ഈയിടെ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഉയര്‍ന്ന 'പുരുഷധന'മാണ് ഇതിന്റെ പ്രധാനകാരണം. വധു ആവശ്യപ്പെടുന്ന തുക നല്‍കാനാവാത്തതിനാല്‍ ഒട്ടേറെ യുവാക്കള്‍ വിവാഹം വേണ്ടെന്നുവെക്കുകയാണ്. ഇതോടെയാണ് ബ്രൈഡ് പ്രൈസ് അഥവാ വിവാഹത്തിന് സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ പണം നല്‍കുന്ന വര്‍ഷങ്ങള്‍ നീണ്ട കീഴ്‌വഴക്കം ഒഴിവാക്കാന്‍ പോകുന്നത്. യുവാക്കളെ കെട്ടിച്ചുവിടാന്‍ അവരുടെ വീട്ടുകാരേക്കാള്‍ ഉത്സാഹം ഷീ ഭരണകൂടത്തിനാണ്. ചെറുപ്പക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണ് ചൈനയിലുള്ളത്. ഉള്ളത് പടുവൃദ്ധരും. ഇങ്ങനെ പോയാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തലകീഴായ് മറിയുമെന്ന് ചൈനയ്ക്ക് കൃത്യമായ് അറിയാം. യുവാക്കളെ എല്ലാം കെട്ടിച്ചുവിട്ട് കുട്ടികളെ ജനിപ്പിക്കൂ ഇതാണ് ചൈന ലക്ഷ്യം വെക്കുന്നത്. അതതിനിപ്പോള്‍ ബ്രോക്കര്‍ പമി ഏറ്റെടുത്തിരിക്കുകയാണ് ഷീയും കൂട്ടരും. ഇത് ഇരന്നുവാങ്ങിയതാണ് ചൈനീസ് ഭരണകൂടം. കാരണം മുന്‍പ് കൊണ്ടുവന്ന ഒരു നയം ഇന്ന് ബൂമറാങ് പോലെ തിരിച്ചടിക്കുന്നു. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാനായി 1979ല്‍ ചൈനീസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഒറ്റക്കുട്ടി നയം വലിയ തിരിച്ചടി ഉണ്ടാക്കി. ഒറ്റക്കുട്ടി നയം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ 

ഉണ്ടായിപ്പോയാല്‍ ഭ്രൂണഹത്യ ചെയ്യുന്ന കിരാത നടപടി. ജനിച്ച് വീണ കുട്ടികളുടെ കരച്ചിലിനേക്കാള്‍ ഭ്രൂണത്തില്‍ തന്നെ കലക്കപ്പെട്ട കുഞ്ഞുങ്ങളുടെ നിലവിളിയാണ് ചൈനയില്‍ മുഴങ്ങിയത്.

കര്‍ക്കശമായ നിയമങ്ങളില്‍ മാറ്റം കൊണ്ടുവന്ന് ഇന്നിപ്പോള്‍ സ്‌നേഹിക്കൂ കല്യാണം കഴിക്കൂ കുട്ടികളെ ജനിപ്പിക്കൂവെന്ന നയമാണ് ചൈന പുറത്തെടുക്കുന്നത്. ഒറ്റക്കുട്ടി നയം കര്‍ശനമായി നടപ്പാക്കിയതോടെയാണ് ചൈനയില്‍ വിവാഹനിരക്ക് കുത്തനെയിടിഞ്ഞത്. ഇതോടെ ജനനനിരക്കും. ഇങ്ങനെ പോയാല്‍ രാജ്യത്തിനു സാമ്പത്തിക, സാമൂഹിക പ്രത്യാഘാതം ഉണ്ടാകുമെന്ന തിരിച്ചറിവില്‍ 'കല്യാണം കഴിച്ച് സ്‌നേഹിക്കൂ, ജനനസംഖ്യ കൂട്ടൂ' എന്ന നയം സ്വീകരിച്ചിരിക്കുകയാണു ചൈന. യുവജനങ്ങളെ വിവാഹത്തിനു പ്രേരിപ്പിക്കുക മാത്രമല്ല, ദമ്പതികള്‍ ഒരുമിച്ചു കഴിയണമെന്നും നിര്‍ബന്ധിക്കുകയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന വിഭാഗമായ കമ്യൂണിസ്റ്റ് യൂത്ത് ലീഗ് ആണ് ക്യാംമ്പെയ്‌നിനു നേതൃത്വം കൊടുക്കുന്നത്. ഒറ്റത്തടിയായി നില്‍ക്കുന്നവര്‍ക്കു പങ്കാളികളെ കണ്ടെത്താന്‍ സമൂഹ ഡേറ്റിങ് ഇവന്റുകള്‍ സംഘടിപ്പിക്കുകയാണു കമ്യൂണിസ്റ്റ് യൂത്ത് ലീഗ്.

രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാനായി 1979ലാണ് ഒറ്റക്കുട്ടി നയം നിര്‍ബന്ധപൂര്‍വം ചൈന കൊണ്ടുവന്നത്. ഇതോടെ വിവാഹങ്ങളും കുറഞ്ഞു. സിവില്‍ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ പുതിയ കണക്കനുസരിച്ച് 1000 പേരില്‍ 6.6 ആളുകള്‍ മാത്രമാണ് വിവാഹിതരാകുന്നത്. തുടര്‍ച്ചയായ ആറാം വര്‍ഷമാണു വിവാഹനിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത്. 2013നെ അപേക്ഷിച്ച് 33 ശതമാനം കുറവാണിത്; 14 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്നതുമാണിത്. 2013ല്‍ 23.8 ദശലക്ഷം പേരാണു വിവാഹിതരായിരുന്നത്, 2019ല്‍ ഈ കണക്ക് 13.9 ദശലക്ഷത്തിലേക്കു കൂപ്പുകുത്തി. പതിറ്റാണ്ടുകളോളം തുടര്‍ന്ന ഒറ്റക്കുട്ടിനയം 2016ല്‍ അവസാനിപ്പിച്ചിട്ടും കല്യാണക്കാര്യത്തില്‍ ചൈനക്കാര്‍ക്കു വലിയ താല്‍പര്യമില്ലെന്നാണ് ഇതു കാണിക്കുന്നത്. പാരമ്പര്യമായി ആണ്‍കുട്ടികള്‍ക്കാണു ചൈനയിലെ കുടുംബങ്ങള്‍ പരിഗണന നല്‍കുന്നത്. ഈ നിലപാടിനെത്തുടര്‍ന്ന് ആണ്‍കുട്ടികള്‍ പെരുകി. ഇപ്പോള്‍ 30 ദശലക്ഷം പുരുഷന്മാര്‍ പങ്കാളികളെ കിട്ടാതെ വിഷമിക്കുകയാണെന്നും കണക്കുകള്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (2 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (2 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (2 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (3 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (3 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (3 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (7 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (7 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (8 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (9 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (9 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (9 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (9 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (9 hours ago)

Malayali Vartha Recommends