Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

വിട്ടുതരില്ലെന്ന് യുക്രൈന്‍ ചതിയുമായി റഷ്യ നെഞ്ചുംവിരിച്ച് സെലന്‍സ്‌കി കീഴടക്കിയെന്ന പുടിന്‍. പുടിന് ആശ്വാസം കൂലിപ്പട്ടാളം യുക്രൈന്റെ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിയാത്ത റഷ്യ ബെഹ്‌മൂത്ത് മേഖലകളില്‍ നടത്തി കൊണ്ടിരിക്കുന്ന അതിതീവ്ര പോരാട്ടം യുക്രൈനെ തളര്‍ത്തുമോയെന്ന ആശങ്കയിലാണ് ലോകം. ഇന്ത്യയുള്‍പ്പടെയുള്ള ലോകരാജ്യങ്ങള്‍ യുക്രൈന്റെ സമാധാനത്തിനായി പരസ്പരം ചര്‍ച്ചകള്‍ നടത്തി റഷ്യയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതി

09 MARCH 2023 04:11 PM IST
മലയാളി വാര്‍ത്ത

യുക്രൈന്റെ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിയാത്ത റഷ്യ ബെഹ്‌മൂത്ത് മേഖലകളില്‍ നടത്തി കൊണ്ടിരിക്കുന്ന അതിതീവ്ര പോരാട്ടം യുക്രൈനെ തളര്‍ത്തുമോയെന്ന ആശങ്കയിലാണ് ലോകം. ഇന്ത്യയുള്‍പ്പടെയുള്ള ലോകരാജ്യങ്ങള്‍ യുക്രൈന്റെ സമാധാനത്തിനായി പരസ്പരം ചര്‍ച്ചകള്‍ നടത്തി റഷ്യയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റഷ്യന്‍ കൂലിപ്പട്ടാളം ബഹ്‌മൂത് പട്ടണത്തില്‍ നാശം വിതച്ച് മുന്നേറി കൊണ്ടിരിക്കുന്നത്.

ലോകരാജ്യങ്ങളോടെല്ലാം യുദ്ധം അവസാനിപ്പിക്കാന്‍ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചിരിക്കുന്ന സാഹചര്യത്തിലാണ് റഷ്യ തള്ളിക്കയറ്റം രൂകഷമാക്കിയിരിക്കുന്നത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ ചൈനയെ ഇടനിലക്കാരനായി നിറുത്തി കൊണ്ട് യുദ്ധം അവസാനിപ്പിക്കാമെന്ന ധാരണയിലെത്തി നില്ക്കുമ്പോഴാണ് റഷ്യയുടെ കൂലിപ്പട്ടാളത്തിന്റെ കടന്നാക്രമണം യുക്രൈനെ ഞെട്ടിച്ചത്.

യുക്രെയ്‌നിലെ ബഹ്‌മുത് നഗരത്തിന്റെ കിഴക്കന്‍ ഭാഗം പൂര്‍ണമായി കീഴടക്കിയെന്നു റഷ്യന്‍ സേനയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ് അവകാശപ്പെട്ടിരിക്കുന്നു. എന്നാല്‍ റഷ്യന്‍ ഭാഗത്ത് വന്‍ ആള്‍നാശമുണ്ടായിട്ടുണ്ടെന്നും ചെറുത്തുനില്‍പ് തുടരുമെന്നും യുക്രെയ്ന്‍ സേന വ്യക്തമാക്കി. വാഗ്നര്‍ ഗ്രൂപ്പിന്റെ അവകാശവാദം ശരിയാണെങ്കില്‍ നഗരത്തിന്റെ പകുതിയോളം റഷ്യന്‍ സേനയുടെ പിടിയിലായിട്ടുണ്ട്. വരും ദിവസങ്ങളില്‍ നഗരം പൂര്‍ണമായി വീഴാനുള്ള സാധ്യത തള്ളാനാവില്ലെന്നു നാറ്റോ സെക്രട്ടറി ജനറല്‍ യെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് സ്റ്റോക്കോമില്‍ യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു.

പുട്ടിന്റെ അടുത്ത സുഹൃത്തും വാഗ്‌നര്‍ ഗ്രൂപ്പ് തലവനുമായ യെവ്ഗിനി പ്രിഗോഷിന്‍ സമൂഹമാധ്യമത്തിലൂടെയാണു ബഹ്‌മുത് നദിയുടെ കിഴക്കന്‍ഭാഗം പിടിച്ചടക്കിയെന്ന് അറിയിച്ചത്. ഇതു നഗരത്തിന്റെ പകുതിയോളം വരും. ബഹ്‌മുത് ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയായ ഡോണ്‍ബസിലെ ഭൂരിഭാഗം പ്രദേശങ്ങളും നിലവില്‍ റഷ്യന്‍സേനയുടെ നിയന്ത്രണത്തിലാണ്.ബഹ്‌മുതിലേക്കു കൂടുതല്‍ റഷ്യന്‍ സൈനികര്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സ്റ്റോക്കോമില്‍ നാറ്റോ സെക്രട്ടറി ജനറല്‍ പറഞ്ഞത്. നിലവില്‍ യുക്രെയ്‌നിന്റെ 20% ഭൂപ്രദേശം പിടിച്ചെന്നാണു റഷ്യയുടെ അവകാശവാദം. ബഹ്‌മുത് കൂടി വീണാല്‍ വ്യവസായ മേഖലയായ ഡോണ്‍ബസ് മുഴുവനായും അവരുടേതാകും.

കെട്ടിടങ്ങളെല്ലാം തകര്‍ന്നടിഞ്ഞ ബഹ്‌മുതില്‍ നിലവില്‍ 38 കുട്ടികള്‍ അടക്കം നാലായിരത്തോളം പേര്‍ ശേഷിക്കുന്നുവെന്നാണ് കണക്ക്. യുദ്ധത്തിനു മുന്‍പേ നഗരത്തില്‍ 75,000 പേരുണ്ടായിരുന്നു.യുക്രെയ്‌നിനു കൂടുതല്‍ ടാങ്കുകളും വെടിക്കോപ്പുകളുമെത്തിക്കാനാണ് സ്റ്റോക്കോമിലെ യോഗതീരുമാനമെങ്കിലും ഇത് യുദ്ധഭൂമിയിലേക്ക് എത്താന്‍ മാസങ്ങളെടുക്കും.അതിനിടെ, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ ഭാര്യ ഒലേന സെലെന്‍സ്‌കി യുഎഇ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദുമായി അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി.

റഷ്യയുമായി അടുത്ത വാണിജ്യബന്ധം പുലര്‍ത്തുമ്പോഴും യുഎന്നില്‍ യുക്രെയ്‌നിന് അനുകൂലമായാണ് യുഎഇ വോട്ട് ചെയ്തത്.ഒലേനയുടെ ജീവകാരുണ്യ സംഘടനയ്ക്ക് 40 ലക്ഷം ഡോളര്‍ സംഭാവന നല്‍കുമെന്നു ഷെയ്ഖ് മുഹമ്മദ് അറിയിച്ചിരുന്നു. ബഹ്‌മൂത് പട്ടണത്തിലെ ആണവ നിലയത്തെ സംരക്ഷിക്കുന്നതിനായി യുക്രൈന്‍ മാസങ്ങളായി റഷ്യന്‍ സൈന്യവുമായി ഏറ്റുമുട്ടി കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ആണവ നിലയം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപനത്തോടെ റഷ്യയുടെ കൂലിപ്പട്ടാളത്തെ ഇറക്കി പൊരുതുകയായിരുന്നു, ബഹ്‌മൂതിലെ ആയിരങ്ങളല്ല പതിനായിരക്കണക്കിന് ആളുകള്‍ മരിച്ചു വീഴുകയോ ജീവരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടുകയോ ചെയ്തിരിക്കുകയാണ്.

ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ റഷ്യയുടെ പുതിയ യുദ്ധനയത്തില്‍ ഏത് തരത്തില്‍ പ്രതികരിക്കുമെന്ന് വ്യക്തതയില്ല.റഷ്യയ്ക്ക്ും പുടിനും ചൈന നല്കുന്ന പ്രത്യക്ഷ പിന്‍തുണയാണ് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളെ സമാധാന ഉടമ്പടിയില്‍ നിന്ന് അകറ്റുന്നത്. എന്നാല്‍ ബഹ്‌മൂത് ആണവനിലയം പിടിച്ചടക്കുന്നതുവരെ റഷ്യയ്ക്ക് സമയം അനുവദിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിട്ടുള്ളതായാണ് അറിയുന്നത്. ബഹെമൂത് പിടിച്ചടക്കി സമാധാന ഉടമ്പടിയുണ്ടാക്കിയാല്‍ പിന്നെ ഏത് സമയത്തും യുക്രൈനെ റഷ്യന്‍ വരിധിയില്‍ വരുത്താന്‍ കഴിയുമെന്നും റഷ്യ വ്യാമോഹിക്കുന്നു. അങ്ങനെ എങ്കിലും സെലന്‍സ്‌കിയോട് തോറ്റ് പിന്‍മാറിയെന്ന അപരാധത്തില്‍ നിന്നുമ പുടിന് തലയൂരാനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (8 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (9 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (18 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (38 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (54 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (59 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends