Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ സാപൊറീഷ്യ നിലയം റഷ്യ പിടിച്ചെടുത്തിരുന്നു. കീവിനു പുറമേ ഒഡേസ, ഹര്‍കീവ് തുടങ്ങിയ പ്രധാന മേഖലകളിലും വ്യാഴാഴ്ച രാത്രി റഷ്യന്‍ മിസൈലുകള്‍ പതിച്ചു. ആക്രമണത്തെത്തുടര്‍ന്ന് കീവിലെയും ഒഡേസയിലെയും പകുതിയോളം പ്രദേശങ്ങള്‍ ഇരുട്ടിലായി. യുക്രെയ്ന്‍ പ്രതിരോധം തുടരുമ്പോഴും അഞ്ചിലൊന്ന് പ്രദേശം പിടിച്ചെടുത്തെന്നാണു റഷ്യയുടെ അവകാശവാദം

10 MARCH 2023 08:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

യുദ്ധം ഒരുവര്‍ഷം പിന്നിട്ടിട്ടും കലിയടങ്ങാത്ത റഷ്യ യുക്രൈന് മേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത് അതിക്രൂരമായ മിസൈലാക്രമങ്ങളാണ്. മണിക്കൂറില്‍ അന്‍പതിലേറെ മിസൈലുകള്‍ തൊടുത്തു വിട്ട് യുക്രൈനിലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കുകയാണ്.അഞ്ചു മാസത്തിനിടെ റഷ്യ യുക്രെയ്‌നില്‍ നടത്തിയ ഏറ്റവും വലിയ മിസൈല്‍ ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ പ്രധാന നഗരങ്ങളിലെല്ലാം വൈദ്യുതിവിതരണ സംവിധാനം ഉള്‍പ്പെടെ തകര്‍ന്നതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.

പടിഞ്ഞാറന്‍ ലിവീവിലെ ഗ്രാമത്തില്‍ മിസൈല്‍ വീണ് തകര്‍ന്ന വീട്ടിലെ 5 പേര്‍ കൊല്ലപ്പെട്ടു. ദിനിപ്രോയില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഖേഴ്‌സണില്‍ റഷ്യന്‍ ടാങ്ക് ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കീവില്‍ ഒട്ടേറെ വീടുകള്‍ക്ക് കേടുപാടു സംഭവിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാപൊറീഷ്യയിലേക്കുള്ള വൈദ്യുതി വിതരണം മിസൈല്‍ ആക്രമണത്തില്‍ തകരാറിലായി. വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടെങ്കിലും ആണവനിലയം ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റഷ്യ അവകാശപ്പെട്ടു.

യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ സാപൊറീഷ്യ നിലയം റഷ്യ പിടിച്ചെടുത്തിരുന്നു. കീവിനു പുറമേ ഒഡേസ, ഹര്‍കീവ് തുടങ്ങിയ പ്രധാന മേഖലകളിലും വ്യാഴാഴ്ച രാത്രി റഷ്യന്‍ മിസൈലുകള്‍ പതിച്ചു. ആക്രമണത്തെത്തുടര്‍ന്ന് കീവിലെയും ഒഡേസയിലെയും പകുതിയോളം പ്രദേശങ്ങള്‍ ഇരുട്ടിലായി. യുക്രെയ്ന്‍ പ്രതിരോധം തുടരുമ്പോഴും അഞ്ചിലൊന്ന് പ്രദേശം പിടിച്ചെടുത്തെന്നാണു റഷ്യയുടെ അവകാശവാദം.

റഷ്യയുടെ പിന്തുണയുള്ള മോള്‍ഡോവയിലെ ട്രാന്‍സ്‌നീസ്ട്രിയയിലെ നേതാവിനെതിരെ യുക്രെയ്ന്‍ നടത്തിയ വധശ്രമം പരാജയപ്പെടുത്തിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്‌നിലെ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകശ്രമമെന്നാണ് റഷ്യയുടെ ആരോപണം. എന്നാല്‍, യുക്രെയ്ന്‍ ഇതു നിഷേധിച്ചു.

ലോകരാജ്യങ്ങളോടെല്ലാം യുദ്ധം അവസാനിപ്പിക്കാന്‍ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചിരിക്കുന്ന സാഹചര്യത്തിലാണ് റഷ്യ തള്ളിക്കയറ്റം രൂകഷമാക്കിയിരിക്കുന്നത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ ചൈനയെ ഇടനിലക്കാരനായി നിറുത്തി കൊണ്ട് യുദ്ധം അവസാനിപ്പിക്കാമെന്ന ധാരണയിലെത്തി നില്ക്കുമ്പോഴാണ് റഷ്യയുടെ കൂലിപ്പട്ടാളത്തിന്റെ കടന്നാക്രമണവും യുക്രൈനെ ഞെട്ടിച്ചത്.

യുക്രെയ്‌നിലെ ബഹ്‌മുത് നഗരത്തിന്റെ കിഴക്കന്‍ ഭാഗം പൂര്‍ണമായി കീഴടക്കിയെന്നു റഷ്യന്‍ സേനയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ് അവകാശപ്പെട്ടിരിക്കുന്നു. എന്നാല്‍ റഷ്യന്‍ ഭാഗത്ത്  വന്‍ ആള്‍നാശമുണ്ടായിട്ടുണ്ടെന്നും ചെറുത്തുനില്‍പ് തുടരുമെന്നും യുക്രെയ്ന്‍ സേന വ്യക്തമാക്കി. വാഗ്നര്‍ ഗ്രൂപ്പിന്റെ അവകാശവാദം ശരിയാണെങ്കില്‍ നഗരത്തിന്റെ പകുതിയോളം റഷ്യന്‍ സേനയുടെ പിടിയിലായിട്ടുണ്ട്. വരും ദിവസങ്ങളില്‍ നഗരം പൂര്‍ണമായി വീഴാനുള്ള സാധ്യത തള്ളാനാവില്ലെന്നു നാറ്റോ സെക്രട്ടറി ജനറല്‍ യെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് സ്റ്റോക്കോമില്‍ യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞിരുന്നു.

പുട്ടിന്റെ അടുത്ത സുഹൃത്തും വാഗ്‌നര്‍ ഗ്രൂപ്പ് തലവനുമായ യെവ്ഗിനി പ്രിഗോഷിന്‍ സമൂഹമാധ്യമത്തിലൂടെയാണു ബഹ്‌മുത് നദിയുടെ കിഴക്കന്‍ഭാഗം പിടിച്ചടക്കിയെന്ന് അറിയിച്ചത്. ഇതു നഗരത്തിന്റെ പകുതിയോളം വരും. ബഹ്‌മുത് ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയായ ഡോണ്‍ബസിലെ ഭൂരിഭാഗം പ്രദേശങ്ങളും നിലവില്‍ റഷ്യന്‍സേനയുടെ നിയന്ത്രണത്തിലാണ്.ബഹ്‌മുതിലേക്കു കൂടുതല്‍ റഷ്യന്‍ സൈനികര്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സ്റ്റോക്കോമില്‍ നാറ്റോ സെക്രട്ടറി ജനറല്‍ പറഞ്ഞത്. നിലവില്‍ യുക്രെയ്‌നിന്റെ 20% ഭൂപ്രദേശം പിടിച്ചെന്നാണു റഷ്യയുടെ അവകാശവാദം. ബഹ്‌മുത് കൂടി വീണാല്‍ വ്യവസായ മേഖലയായ ഡോണ്‍ബസ് മുഴുവനായും അവരുടേതാകും.

കെട്ടിടങ്ങളെല്ലാം തകര്‍ന്നടിഞ്ഞ ബഹ്‌മുതില്‍ നിലവില്‍ 38 കുട്ടികള്‍ അടക്കം നാലായിരത്തോളം പേര്‍ ശേഷിക്കുന്നുവെന്നാണ് കണക്ക്. യുദ്ധത്തിനു മുന്‍പേ നഗരത്തില്‍ 75,000 പേരുണ്ടായിരുന്നു.യുക്രെയ്‌നിനു കൂടുതല്‍ ടാങ്കുകളും വെടിക്കോപ്പുകളുമെത്തിക്കാനാണ് സ്റ്റോക്കോമിലെ യോഗതീരുമാനമെങ്കിലും ഇത് യുദ്ധഭൂമിയിലേക്ക് എത്താന്‍ മാസങ്ങളെടുക്കും.

 ബഹ്‌മൂത് പട്ടണത്തിലെ ആണവ നിലയത്തെ സംരക്ഷിക്കുന്നതിനായി യുക്രൈന്‍ മാസങ്ങളായി റഷ്യന്‍ സൈന്യവുമായി ഏറ്റുമുട്ടി കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ആണവ നിലയം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപനത്തോടെ റഷ്യയുടെ കൂലിപ്പട്ടാളത്തെ ഇറക്കി പൊരുതുകയായിരുന്നു, ബഹ്‌മൂതിലെ ആയിരങ്ങളല്ല പതിനായിരക്കണക്കിന് ആളുകള്‍ മരിച്ചു വീഴുകയോ ജീവരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടുകയോ ചെയ്തിരിക്കുകയാണ്.

ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ റഷ്യയുടെ പുതിയ യുദ്ധനയത്തില്‍ ഏത് തരത്തില്‍ പ്രതികരിക്കുമെന്ന് വ്യക്തതയില്ല.റഷ്യയ്ക്ക്ും പുടിനും ചൈന നല്കുന്ന പ്രത്യക്ഷ പിന്‍തുണയാണ് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളെ സമാധാന ഉടമ്പടിയില്‍ നിന്ന് അകറ്റുന്നത്. എന്നാല്‍ ബഹ്‌മൂത് ആണവനിലയം പിടിച്ചടക്കുന്നതുവരെ റഷ്യയ്ക്ക് സമയം അനുവദിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിട്ടുള്ളതായാണ് അറിയുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (1 hour ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (2 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (2 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (3 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (3 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (3 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (7 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (7 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (8 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (8 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (8 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (8 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (8 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (9 hours ago)

Malayali Vartha Recommends