ജര്‍മ്മനിയില്‍ പള്ളിയില്‍ നടന്ന വെടിവെയ്പ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു... എട്ടു പേര്‍ക്ക് പരുക്ക്; ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ്, പ്രദേശത്ത് പോലീസ് അതിജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

ജര്‍മ്മനിയില്‍ പള്ളിയില്‍ നടന്ന വെടിവെയ്പ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് ഗുരുതര പരിക്കുകളുണ്ട്. ഹാംബര്‍ഗിലെ യഹോവ വിറ്റ്നസ് സെന്ററിലാണ് വ്യാഴാഴ്ച ആക്രമണം നടന്നത്. മരിച്ചവരില്‍ കൊലയാളിയുമുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് . പ്രദേശത്ത് പോലീസ് അതിജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചു.
സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ഹാംബര്‍ഗ് മേയര്‍ പീറ്റര്‍ ടിഷെന്‍ഷര്‍ പ്രദേശത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ട്വിറ്ററില്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























