Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

പരമാധികാരം മാനിക്കാനും ആഭ്യന്തരവിഷയങ്ങളില്‍ പരസ്പരം ഇടപെടാതിരിക്കാനും ഊന്നല്‍ നല്‍കുന്നതാണു കരാറെന്ന് ഇറാന്‍ പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ പറയുന്നു. മധ്യസ്ഥത വഹിച്ച ചൈനയെ ഇരുരാജ്യങ്ങളും പ്രശംസിച്ചു. 2021 നും 2022 ലും ഒമാന്‍ മുന്‍കയ്യെടുത്താണ് അനുരഞ്ജന ചര്‍ച്ച തുടങ്ങിവച്ചത്.

11 MARCH 2023 10:17 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ഏഴ് വര്‍ഷം നീണ്ട സംഘര്‍ഷം അവസാനിപ്പിച്ചു നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യയും ഇറാനും ധാരണയായി. ഇരുരാജ്യങ്ങളിലും എംബസികള്‍ തുറക്കാന്‍ വിദേശകാര്യമന്ത്രിമാര്‍ ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും ഇറാന്‍ സര്‍ക്കാര്‍ ടിവി അറിയിച്ചു. ചൈനയുടെ മധ്യസ്ഥതയിലാണു കരാറായത്. ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ഷംഖാനിയും സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൂസത് ബിന്‍ മുഹമ്മദ് അല്‍ ഐബാനും ചൈനയുടെ പ്രതിനിധിയും പങ്കെടുത്ത യോഗത്തിന്റെ വിഡിയോ ഇറാന്‍ പുറത്തുവിട്ടു.

ടെഹ്‌റാനിലെ എംബസി പ്രതിഷേധക്കാര്‍ ആക്രമിച്ചതിനെത്തുടര്‍ന്നാണു 2016 ല്‍ ഇറാനുമായുള്ള ബന്ധം സൗദി അവസാനിപ്പിച്ചത്. പ്രമുഖ ഷിയാ നേതാവിന് സൗദി വധശിക്ഷ നല്‍കിയതായിരുന്നു പ്രതിഷേധത്തിനു കാരണം.എന്നാല്‍ സൗദിയ, ഇറാന്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് നേടാന്‍ കഴിയാത്ത നയതന്ത്ര വിജയം ചൈന നേടിയതില്‍ ഇന്ത്യയിലും ആശങ്ക പടരുന്നുണ്ട്. പ്രത്യേകിച്ച് അടുത്തിടെ ഇറാന്‍ പുറത്തിറക്കിയ ക്രൂയിസ് മിസൈലും അതിന്റെ ലക്ഷ്യവും ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. അമേരിക്കയെ ലക്ഷ്യം വെച്ച് ഇറാന്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ ശരിക്കും ചൈനയുടെ പിന്‍ബലത്തിലാണെന്ന കാര്യവും പുറത്തു വരികയാണ്.
പരമാധികാരം മാനിക്കാനും ആഭ്യന്തരവിഷയങ്ങളില്‍ പരസ്പരം ഇടപെടാതിരിക്കാനും ഊന്നല്‍ നല്‍കുന്നതാണു കരാറെന്ന് ഇറാന്‍ പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ പറയുന്നു. മധ്യസ്ഥത വഹിച്ച ചൈനയെ ഇരുരാജ്യങ്ങളും പ്രശംസിച്ചു. 2021 നും 2022 ലും ഒമാന്‍ മുന്‍കയ്യെടുത്താണ് അനുരഞ്ജന ചര്‍ച്ച തുടങ്ങിവച്ചത്.

മധ്യപൂര്‍വദേശത്തും യെമന്‍ മുതല്‍ സിറിയ വരെയും സംഘര്‍ഷാന്തരീക്ഷമുണ്ടായത് ഇറാന്‍-സൗദി ശത്രുതയുടെ ഫലമാണ്. യെമനിലെ ആഭ്യന്തരയുദ്ധത്തില്‍ സൗദി അനുകൂല ഭരണകൂടത്തിനെതിരെ ഹൂതി വിമതരുടെ കലാപത്തെ പിന്തുണച്ചത് ഇറാനാണ്. സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ബഷാര്‍ അല്‍ അസദ് ഭരണകൂടത്തെ സഹായിക്കാന്‍ ഇറാന്‍ ഇടപെട്ടു. യെമനിലെ യുദ്ധം അവസാനിപ്പിക്കാനും മധ്യപൂര്‍വദേശത്തെ സംഘര്‍ഷത്തില്‍ അയവു വരുത്താനുമുള്ള ഏതു ശ്രമവും സ്വാഗതം ചെയ്യുമെന്ന് യുഎസ് പ്രതികരിച്ചു.

2016 ലെ ഇറാനിലെ സൗദി നയതന്ത്രകാര്യാലയം ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സൗദി ഇറാനുമായുള്ള ബന്ധം വിച്ഛേദിച്ചത്. ബന്ധം പുനസ്ഥാപിക്കാനായി ഇരുരാജ്യങ്ങളും ഏറെ നാളായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു.
മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കുമെന്ന ഭീഷണി ആവര്‍ത്തിച്ചു കൊണ്ടാണ് ഇറാന്‍  അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് . എന്നാല്‍ വിദ്യഭ്യാസത്തിനെതിരെ നടത്തി കൊണ്ടിരിക്കുന്ന ക്രൂരതകള്‍ ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളൂ . .മുതിര്‍ന്ന ഇറാന്‍ കമാന്‍ഡറായ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായാണ് ട്രംപിനെതിരെ വധഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. അന്ന് ട്രംമ്പിന്റെ സൈന്യം കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ  വധിച്ചപ്പോള്‍ കടുത്ത പ്രതിഷേധമാണ് ഇറാന്‍ റെവല്യൂഷണറി ഗ്രൂപ്പ് നടത്തിയത്. ട്രംമ്പിനെതിരെ അമേരിക്കയില്‍ പോലും കലാപം അഴിച്ചുവിടാന്‍ ഇസ്ലാമിക തീവ്രവാദികളെ അയച്ചിരുന്നു.

1650 കിലോമീറ്റര്‍ ദൂരപരിധിയുള്ള ക്രൂയിസ് മിസൈല്‍ ഇറാന്‍ വികസിപ്പിച്ചിട്ടുണ്ടെന്നും, പാവെ ക്രൂയിസ് മിസൈല്‍ എന്നാണ് ഇതിന്റെ പേര്.2020ല്‍ യുഎസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ബഗ്ദാദില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരം ചോദിക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം, പുതിയ മിസൈല്‍ പാശ്ചാത്യ രാജ്യങ്ങളുടെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റഷ്യ യുക്രെയ്‌നില്‍ ഇറാന്റെ ആയുധങ്ങളും ഉപയോഗിക്കുന്നുണ്ട്. യുഎസിനെ എതിര്‍ക്കുന്നതിന്റെ ഭാഗമായി ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കുന്നതില്‍ ഇറാന്‍ കാര്യമായി ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

യുക്രൈന്‍ യുദ്ധം ഒരുപ വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ നില്ക്കുകയാണ്. എന്നാല്‍ അമേരിക്കയും ജര്‍മ്മനിയും യുക്രൈനെ പിന്‍താങ്ങുന്നതിനാലാണ്  ഇറാന്‍ റഷ്യയെ സഹായിക്കുന്നത്. അമേരിക്കയോട് കടുത്ത വിദ്വേഷം വെച്ചു പുലര്‍ത്തുന്ന ഇറാന്റെ മിസൈല്‍ വികസിപ്പിക്കലും റഷ്യയ്ക്ക് മിസൈല്‍ സഹായം നല്കുന്നതും ലോകത്ത് വീണ്ടും ഞെട്ടലുണ്ടാക്കയിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ചൈന ഇറാന്റെ കാര്യങ്ങളില്‍ കാണിക്കുന്ന അമിതാവേശം ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയോട് നല്ല രീതിയില്‍ കൂറുപുലര്‍ത്തുന്ന സൗദിയ ചൈനയുടെ സഹായം തേടിയതിലും നയതന്ത്ര തലത്തില്‍ പൊരുത്തക്കേടുകള്‍ ഉയരുന്നുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (1 hour ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (2 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (2 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (3 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (3 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (3 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (7 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (7 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (8 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (8 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (8 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (8 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (8 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (9 hours ago)

Malayali Vartha Recommends