ഈ ബാഗിന്റെ വില കണ്ടാൽ ഞെട്ടും... ഉല്‍ക്കാശില ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത ബാഗ് ഞെട്ടിപ്പിക്കുന്നത്

ഒരു ബാഗിന്റെ വില കണ്ടു ഞെട്ടിയിരിക്കുകയാണ്. ഫ്രഞ്ച് ബ്രാന്‍ഡായ കോപ്പര്‍ണി ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ഉല്‍പ്പന്നവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഉല്‍ക്കാശില ഉപയോഗിച്ചാണ് ഇവര്‍ തങ്ങളുടെ പുതിയ ബാഗ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കോപ്പര്‍ണിയുടെ ഫാള്‍- വിന്റര്‍ 2023-2024 ഫാഷന്‍ ഷോയുടെ ഭാഗമായാണ് ബാഗ് അവതരിപ്പിച്ചത്.
ഉല്‍ക്കാശില ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത ഈ ബാഗ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. മിനി മെറ്റിയോറൈറ്റ് സൈ്വപ്പ് ബാഗ് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. 40,000.00 യൂറോയാണ് (35.51 ലക്ഷം രൂപ) പൂര്‍ണ്ണമായും ഉല്‍ക്കാശിലയില്‍ നിര്‍മ്മിക്കുന്ന ഈ ലിമിറ്റഡ് എഡിഷന്‍ ബാഗിന് വില വരുന്നത്. ബാഗ് ഉല്‍ക്കാ ശിലയുടെ നിറത്തിന് അനുസരിച്ച് കറുപ്പ് , കടും ചാര നിറങ്ങളില്‍ ലഭ്യമാണ്.
മെറ്റിയോറൈറ്റ് സൈ്വപ്പ് ബാഗിന്റെ ചിത്രവും കൂടുതല്‍ വിവരങ്ങളും കോപ്പര്‍ണിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇന്‍സ്റ്റാ പേജിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍ണമായും കൈകൊണ്ട് ബാഗ് നിര്‍മ്മിക്കുന്നതിനാല്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ആകൃതിയില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ വന്നേക്കമെന്നും ബാഗിന്റെ നിര്‍മ്മാണത്തിനായി വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ഉല്‍ക്കാശിലകള്‍ ശേഖരിക്കുന്നതെന്നും കോപ്പര്‍ണി വെബ്‌സൈറ്റില്‍ പറയുന്നു. ബാഗിന്റെ ഭാരം രണ്ടു കിലോയാണ്. ഇതിന്റെ വലിപ്പത്തില്‍ നേരിയ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാമെങ്കിലും ശരാശരി വലിപ്പം ആയി വെബ്‌സൈറ്റില്‍ പറയുന്നത് 9x12x23 സെന്റീമീറ്ററാണ് .
https://www.facebook.com/Malayalivartha