ആല്‍പ്‌സ് പര്‍വതനിരയിലുണ്ടായ ഹിമപാതത്തില്‍ അകപ്പെട്ട് നാല് പേര്‍ മരിച്ചു... അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്ക്

ആല്‍പ്‌സ് പര്‍വതനിരയിലുണ്ടായ ഹിമപാതത്തില്‍ അകപ്പെട്ട് നാല് പേര്‍ മരിച്ചു. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഫ്രഞ്ച് ആല്‍പ്‌സ് പര്‍വതനിരയില്‍, മോ ബ്ലാങ്കിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള അര്‍മാന്‍സെറ്റ് ഗ്ലേസിയറിലാണ് ഹിമപാതം ഉണ്ടായത്.
സമുദ്രനിരപ്പില്‍ നിന്ന് 3,500 അടി ഉയരത്തില്‍ ഒരു കിലോമീറ്റര്‍ ദൂരത്താണ് അപകടം സംഭവിച്ചത്. സമീപത്തുണ്ടായിരുന്ന റിസോര്‍ട്ടില്‍ നിന്ന് സ്‌കീയിംഗിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇതുവരെ സ്ഥിരീകരിക്കാനായി കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ .
"
https://www.facebook.com/Malayalivartha





















