2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍....

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍ മത്സരിക്കുമെന്നത് പ്രഖ്യാപിക്കാന്‍ വേണ്ടത്ര തയ്യാറെടുപ്പ് ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈസ്റ്ററിനോടനുബന്ധിച്ച് എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്റെ പ്രഖ്യാപനം. യു.എസ് പ്രസിഡന്റുമാരുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ബൈഡന്‍.
വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ കാലാവധി കഴിയുമ്പോള്‍ അദ്ദേഹത്തിന് 86 വയസാകും. ബൈഡനൊപ്പം വൈസ് പ്രസിഡന്റ് കമല ഹാരിസും വീണ്ടും മത്സരിക്കാനൊരുങ്ങുന്നുണ്ട്. 2024 ല്‍ മത്സരിക്കുമെന്ന് കഴിഞ്ഞ വര്‍ഷവും ബൈഡന്‍ പറഞ്ഞിരുന്നു.
ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് വൈറ്റ് ഹൗസ് ഉപദേഷ്ടാക്കള്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
"
https://www.facebook.com/Malayalivartha





















