വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ... ബാലിസ്റ്റിക് പരീക്ഷണത്തിന് തൊട്ടുപിന്നാലെ ജപ്പാന്‍ ഹൊക്കൈഡോ നിവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയ വീണ്ടും പരീക്ഷണം നടത്തിയത്. അജ്ഞാത ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ കിഴക്കന്‍ കടലിലേക്ക് ഉത്തര കൊറിയ തൊടുത്തതായി ദക്ഷിണ കൊറിയന്‍ സൈന്യം .
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ഉന്നതതല ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് മിസൈല്‍ പരീക്ഷണം. ബാലിസ്റ്റിക് പരീക്ഷണത്തിന് തൊട്ടുപിന്നാലെ ജപ്പാന്‍ ഹൊക്കൈഡോ നിവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുക എന്നാണ് ജപ്പാന്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍ മിസൈല്‍ ജപ്പാനിനെ ലക്ഷ്യം വയ്ക്കുകയാണെന്ന് തെറ്റിധരിച്ചതാണ് പരിഭ്രാന്തിയില്‍ ജനങ്ങള്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഉത്തരകൊറിയ വിക്ഷേപിച്ച മിസൈല്‍ ജപ്പാന്റെ പ്രദേശത്ത് പതിച്ചിട്ടില്ലെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പിന്നീട് സ്ഥിരീകരിച്ചു.
ആണവശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) ആയിരിക്കാം ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് കിഷിദ.
https://www.facebook.com/Malayalivartha





















