ഓസ്‌ട്രേലിയയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... സ്വീകരണം വേദ മന്ത്രങ്ങളോടെ... പ്രധാനമന്ത്രി മോദിയാണ് ബോസ്... ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ വാക്കുകള്‍ കേട്ട് ഹര്‍ഷാരവം മുഴക്കി ഇരുപതിനായിരത്തിലേറെ ഇന്ത്യാക്കാര്‍

ഓസ്‌ട്രേലിയയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... സ്വീകരണം വേദ മന്ത്രങ്ങളോടെ... പ്രധാനമന്ത്രി മോദിയാണ് ബോസ്... ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ വാക്കുകള്‍ കേട്ട് ഹര്‍ഷാരവം മുഴക്കി ഇരുപതിനായിരത്തിലേറെ ഇന്ത്യാക്കാര്‍. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കൊപ്പം സ്‌റ്റേഡിയത്തിലെത്തിയ മോദിയെ പുരോഹിതര്‍ വേദമന്ത്രങ്ങള്‍ ചൊല്ലി പരമ്പരാഗത ആചാര പ്രകാരമാണ് സ്വീകരിച്ചത്.
തുടര്‍ന്ന് ഇന്ത്യന്‍ സംഗീതവും ഭരതനാട്യം തുടങ്ങിയ നൃത്ത രൂപങ്ങളും അരങ്ങേറി. വരവേല്‍പ്പിനു ശേഷം മോദിയും ആല്‍ബനീസും ആലിംഗത്തോടെ പരസ്പരം അഭിവാദ്യം ചെയ്തു.
തുടര്‍ന്ന് ഹിന്ദിയിലുള്ള മോദിയുടെ പ്രസംഗത്തിലുടനീളം സ്റ്റേഡിയത്തില്‍ കൈയ്യടി മുഴങ്ങി. ഇന്ത്യയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം. ചടങ്ങില്‍ സിഡ്‌നി നഗര പ്രാന്തത്തിലെ ഹാരിസ് പാര്‍ക്കിന് ലിറ്റില്‍ ഇന്ത്യ എന്ന് പേരിട്ടു.
അതേസമയം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായി സിഡ്‌നിയില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയ സന്ദര്‍ശിച്ചതില്‍ മോദിക്ക് നന്ദിയെന്ന് കൂടിക്കാഴ്ചയ്ക്കിടെ ആല്‍ബനീസ് പറഞ്ഞു. മികച്ച സ്വീകരണത്തില്‍ നന്ദി പറയുന്നതായി മോദി പറഞ്ഞു.
ഒരു വര്‍ഷത്തിനിടെ ആറാമത്തെ കൂടിക്കാഴ്ചയാണിത്. ഇത് ബന്ധങ്ങളിലെ ആഴത്തെ പ്രതിഫലിപ്പിക്കുന്നു. തങ്ങളുടെ ബന്ധം ട്വന്റി-20 വേഗത്തിലേക്ക് കടന്നതായും മോദി കൂട്ടിച്ചേര്‍ത്തു.
വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. നേരത്തെ, ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു മോദി സംസാരിച്ചിരുന്നു.
ഇന്ത്യ- ഓസ്‌ട്രേലിയ ബന്ധത്തിനു ശക്തമായ അടിത്തറ പാകിയതു പരസ്പരബഹുമാനവും വിശ്വാസവുമാണെന്നും ഇതിന്റെ യഥാര്‍ഥ കാരണം ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹമാണെന്നും പ്രസംഗത്തില്‍ മോദി പറഞ്ഞു. ഇന്ത്യ-ഓസ്‌ട്രേലിയ വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര സാമ്പത്തിക സഹകരണ കരാറിനു (സിഇസിഎ) രൂപം നല്‍കുമെന്നും മോദി പറഞ്ഞു.
"
https://www.facebook.com/Malayalivartha