മെക്സിക്കോയില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 6.4
ദക്ഷിണ മെക്സിക്കോയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തില്‍ ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം. ഗ്വാട്ടിമാലയുടെ അതിര്‍ത്തിയായ ചായിപാസിലും ടബാസ്കോയിലും വഹാക്കയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha