Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

പാവങ്ങളുടെ അമ്മ വിശുദ്ധ പദവിയേക്ക്, രണ്ടാമത്തെ അദ്ഭുതവും മാര്‍പാപ്പ സ്ഥിരീകരിച്ചതായി വത്തിക്കാന്‍

19 DECEMBER 2015 06:14 AM IST
മലയാളി വാര്‍ത്ത.

വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ മാധ്യസ്ഥ്യത്തിലുള്ള രണ്ടാമത്തെ അദ്ഭുതവും ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥിരീകരിച്ചു. ഇതോടെ മദറിന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള കടമ്പകള്‍ കടന്നു. നാമകരണതീയതി അടുത്തുതന്നെ കര്‍ദിനാള്‍മാരുടെ യോഗത്തില്‍ (കണ്‍സിസ്റ്ററി) മാര്‍പാപ്പ പ്രഖ്യാപിക്കും.
അടുത്തവര്‍ഷം സെപ്റ്റംബര്‍ നാലിനാകും നാമകരണമെന്നു കരുതുന്നു. കാരുണ്യത്തിന്റെ വിശുദ്ധവര്‍ഷത്തില്‍ കാരുണ്യപ്രവൃത്തി ചെയ്യുന്നവരുടെ ദിനമായി സെപ്റ്റംബര്‍ നാലിനെ മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഈ തീയതി ഊഹാപോഹം മാത്രമാണെന്നു വത്തിക്കാന്‍ വക്താവ് ഫാ. ഫെഡറിക്കോ ലൊംബാര്‍ഡി പറഞ്ഞു.
അല്‍ബേനിയയില്‍ (ഇപ്പോള്‍ മാസിഡോണിയ) ജനിച്ച് സന്യാസിനിയായി ഇന്ത്യയിലെത്തി കോല്‍ക്കത്ത തെരുവിലെ അനാഥര്‍ക്കായി ജീവിതം മാറ്റിവച്ച മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപകയായ മദര്‍ തെരേസ 1997ലാണ് അന്തരിച്ചത്. അഗതികളുടെ അമ്മ എന്ന പേരില്‍ ലോകത്തിന്റെ ആദരം നേടിയ മദറിനെ 2003ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി.
മദര്‍ തെരേസയുടെ മാധ്യസ്ഥ്യത്തില്‍ നടന്ന രണ്ടാമത്തെ അദ്ഭുതം ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥിരീകരിച്ചതായി വത്തിക്കാന്‍ അറിയിച്ചെന്നു കോല്‍ക്കത്ത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ഡിസൂസയും മിഷനറീസ് ഓഫ് ചാരിറ്റി അധികൃതരുമാണു വെളിപ്പെടുത്തിയത്. മദറിന്റെ മധ്യസ്ഥതയില്‍ 2008ല്‍ രോഗശാന്തി ലഭിച്ചതു തലച്ചോറില്‍ ഗുരുതരമായി അര്‍ബുദം ബാധിച്ച ബ്രസീലുകാരനാണ്. ഇറ്റാലിയന്‍ കത്തോലിക്കാ പത്രമായ അവനീറില്‍ സ്റ്റെഫാനിയ ഫലസ്‌കയാണ് മദറിന്റെ മധ്യസ്ഥതയിലുള്ള അദ്ഭുതം സ്ഥിരീകരിച്ച വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
മദറിന്റെ മധ്യസ്ഥതയില്‍ രോഗശാന്തി ലഭിച്ച ബ്രസീലുകാരനെ പരിശോധിച്ച വത്തിക്കാന്‍ മെഡിക്കല്‍ സംഘം സെപ്റ്റംബര്‍ 10ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം അദ്ഭുതം സ്ഥിരീകരിച്ചു ഡിസംബര്‍ 15നു മാര്‍പാപ്പയ്ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്ന് 17ന് കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ആഞ്ചലോ അമാന്തോ മാര്‍പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍ മദറിന്റെ മാധ്യസ്ഥ്യത്തില്‍ നടന്ന രണ്ടാമത്തെ അദ്ഭുതം സ്ഥിരീകരിച്ചു. അര്‍ബുദം ബാധിച്ച ഇന്ത്യക്കാരിക്കു രോഗശാന്തി ലഭിച്ചതാണ് മദറിന്റെ മാധ്യസ്ഥ്യത്തിലുള്ള ആദ്യ അദ്ഭുതം.
അടുത്തു ചേരുന്ന കര്‍ദിനാള്‍മാരുടെ യോഗത്തില്‍ അദ്ഭുതത്തിന്റെ സ്ഥിരീകരണവും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന തീയതിയും മാര്‍പാപ്പ പ്രഖ്യാപിക്കും. മദറിനെ സെപ്റ്റംബര്‍ നാലിനു വിശുദ്ധപദവിലേക്ക് ഉയര്‍ത്തുമെന്നാണ് റോമില്‍നിന്നുള്ള അനൗദ്യോഗിക വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (2 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (2 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (2 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (2 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (2 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (2 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (2 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (2 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (3 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (3 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (3 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (3 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (3 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (3 hours ago)

Malayali Vartha Recommends