ഐഎസിന് പാക്കിസ്ഥാനില്‍ നിരോധനം
വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഒടുവില്‍ പാകിസ്താനില്‍ ഇസ്ലാമിക് സ്റ്റേറ്റിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഇതോടെ രാജ്യത്ത് നിരോധിക്കുന്ന സംഘടനകളുടെ എണ്ണം 61 ആയി. ഐ.എസിനെ രാജ്യത്ത് നിരോധിച്ചതായി പാക് ഇന്റീരിയര്‍ മന്ത്രി ബാലേഗുര് റഹ്മാന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ജൂലൈ 15 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിരോധനം. കഴിഞ്ഞ രണ്ടര വര്‍ഷങ്ങള്‍ക്കിടയില്‍ നിരോധിത സംഘടനകളുടെ പട്ടികയിലേക്ക് ഇത് ആദ്യമായാണ് പാകിസ്താന് മറ്റൊരു സംഘടനയെ ഉള്‍പ്പെടുത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha