കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ വച്ച് ചുട്ടുകൊന്നു
യുഎസില്‍ പെണ്‍കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ ചുട്ടുകൊന്ന യുവതിയെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. കാലിഫോര്‍ണിയ സക്രാമെന്ത സ്വദേശിനി കാ യാംഗിനെയാണ് (34) കോടതി ശിക്ഷിച്ചത്. സക്രാമെന്ത കണ്ട്രി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയാണ് ശിക്ഷവിധിച്ചത്. 2011 മാര്‍ച്ച് 17 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
യാംഗിന്റെ ഒരു മാസം പ്രായമുള്ള മിരാബെല്ലി താവോ ലോ എന്ന കുട്ടിയെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. ജോലിക്കിടെ കരഞ്ഞ് ശല്യപ്പെടുത്തിയതിനാണ് ഇവര്‍ കുട്ടിയെ ഓവനില്വച്ചത്.
60 ശതമാനം പൊള്ളലേറ്റ കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങി. അപസ്മാരരോഗിയാണെന്നും അതിനാല്‍ താന്‍ അറിയാതെ സംഭവിച്ചതാണെന്നുമുള്ള ഇവരുടെ വാദം തള്ളിയാണ് കോടതി ശിക്ഷ വിധിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha