2015ലെ ലോകസുന്ദരിപ്പട്ടം സ്പെയിനില്‍ നിന്നുള്ള മിരിയാ ലാലാഗുണ റോയോ സ്വന്തമാക്കി
2015ലെ ലോകസുന്ദരിപ്പട്ടം സ്പെയിനില്‍ നിന്നുള്ള മിരിയാ ലാലാഗുണ റോയോ സ്വന്തമാക്കി. 114 സുന്ദരികളെ പരാജയപ്പെടുത്തിയാണ് 23കാരിയായ മിരിയയുടെ നേട്ടം. ചൈനയിലായിരുന്നു മത്സരം നടന്നത്. ബാര്‍സലോണ സ്വദേശിയായ മിരിയാ ഫാര്‍മസി ബിരുദദാരിയാണ്.
മത്സരത്തില്‍ ആദ്യ റണ്ണറപ്പായി റക്ഷ്യയില്‍ നിന്നുള്ള മിസ് സോഫിയായെ തെരഞ്ഞെടുത്തു. ഇന്ന്തോനേഷ്യയില് നിന്നുള്ള മരിയ ഹാര്ഫാന്റിയാണ് രണ്ടാം റണ്ണറപ്പ്. മിസ് ഇന്ത്യ സെമിയില്‍ പോലും കടക്കാനാകാതെ പുറത്തായി. അവസാന ഇരുപതില്‍ പോലും ഇടം കണ്ടെത്താനാകാതെയാണ് ഇന്ത്യയുടെ അദിഥി ആര്യ പുറത്തായത്.
സാന്യയിലെ ഗ്രാന്റ് തീയറ്ററില്‍ നടന്ന മത്സരത്തില്‍ 144 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് മിസ് സ്പെയിന് ലോകസുന്ദിപ്പട്ടം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ജേതാവായ ദക്ഷിണാഫ്രിക്കയുടെ ജോളിന് സ്ട്രോസ് മിറേയയെ കിരീടമണിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha