മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീന് മൂന്നാം വിവാഹം
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീന് വീണ്ടും വിവാഹിതനായി. 52കാരിയായ അമേരിക്കന്‍ വംശജയും ദീര്‍ഘകാല സുഹൃത്തുമായ ഷാനോന്‍ മരിയയാണ് വധു. മഹാരാഷ്ട്ര ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
താരത്തിന്റെ മുന്‍ ഡ്രൈവര്‍ ജാന്‍ മുഹമ്മദിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ കുടുംബത്തെ കാണാന്‍ അസ്ഹറുദീന് ഉത്തര്‍പ്രദേശില്‍ എത്തിയിരുന്നു. ഈ സമയം താരത്തിനൊപ്പം ഷാനോന്‍ മരിയയുമുണ്ടായിരുന്നു.
നൗറീനായിരുന്നു അസ്ഹറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഒമ്പത് വര്‍ഷമായിരുന്നു ആദ്യ ബന്ധത്തിന്റെ ദൈര്‍ഘ്യം. ബോളിവുഡ് നടിയും മോഡലുമായ സംഗീത ബിജ്ലാനിയായിരുന്നു രണ്ടാം ഭാര്യ. 14 വര്‍ഷമായിരുന്നു രണ്ടാം വിവാഹത്തിന്റെ ദൈര്‍ഘ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha