ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കെത്തിയ നരേന്ദ്രമോഡിക്ക് റഷ്യയുടെ രാജകീയ വരവേല്‍പ്പ്
ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്ക് റഷ്യയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു രാജകീയ വരവേല്‍പ്പാണ് ലഭിച്ചത്. വിമാനത്താവളത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് മോഡിയെ റഷ്യ സ്വീകരിച്ചത്.ദ്വദിന സന്ദര്‍ശത്തിനെത്തിയ മോഡി ഉച്ചകോടിക്കുശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
ആണവസഹകരണ, പ്രതിരോധ മേഖലകളിലും വാണിജ്യരംഗത്തും ഇരുരാജ്യങ്ങളും സുപ്രധാന കരാറുകളും ഒപ്പുവയ്ക്കുമെന്നാണു സൂചന.വാര്‍ഷിക ഉച്ചകോടിയില്‍ കൂടംകുളം ആണവനിലയത്തിന്റെ അഞ്ച്, ആറ് യൂണിറ്റുകളുടെ നിര്‍മാണം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചാവിഷയമാകും. ഇരുന്നൂറ് കാമോവ്226 ടി. ഹെലികോപ്ടറുകളുടെ സംയുക്ത നിര്‍മാണം, അഞ്ചു റഷ്യന്‍ എസ്400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങുന്നത് തുടങ്ങിയ വിഷയങ്ങള്‍ക്കും ഉച്ചകോടി ചര്‍ച്ചാവേദിയാകും. ഇന്നു മോസ്കോയില്‍ ഫ്രണ്ട്സ് ഓഫ് ഇന്ത്യ സാംസ്കാരിക സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹവുമായി ആശയവിനിമയം നടത്തും. ഇന്ത്യയിലെ നിക്ഷേപസാധ്യത മുന്‍നിര്‍ത്തിയുള്ള അഭ്യര്‍ഥനകളും ഇവിടെയുണ്ടായേക്കും. മോസ്കോയിലെ ദേശീയ ദുരന്തനിവാരണ കേന്ദ്രവും(എന്‍.സി.എം.സി.) ഇന്നു മോഡി സന്ദര്‍ശിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha