റഷ്യക്കാര്‍ മോഡിയെ പറ്റിച്ചു ; ദേശീയഗാനം ആലപിക്കുന്നതിനിടെ മോഡി നടന്നുനീങ്ങി
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യന്‍ സന്ദര്‍ശനത്തിനിടെ അബദ്ധം പറ്റി. മോസ്കോ വിമാനത്താവളത്തിലെ സ്വീകരണചടങ്ങുകള്‍ക്കിടെ ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചത് ശ്രദ്ധിക്കാതെ മോഡി നടന്നു നീങ്ങി. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഇന്തോ-റഷ്യന്‍ ഉച്ചകോടിക്കായി ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി റഷ്യയിലെത്തിയത്.
വിമാനത്താവളത്തില്‍ നല്കിയ ഔദ്യോഗിക സ്വീകരണത്തിനിടെ റഷ്യന്‍ മിലിട്ടറിബാന്ഡ് അംഗങ്ങള്‍ ആലപിച്ച ദേശീയഗാനം ശ്രദ്ധിക്കാതെ മോദി നടന്നു നീങ്ങുകയായിരുന്നു. മോദിയെ സ്വീകരിക്കാനെത്തിയ റഷ്യന്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ തടഞ്ഞു. പൂര്‍വസ്ഥാനത്ത് വന്നു നിന്ന പ്രധാനമന്ത്രി പിന്നീട് ദേശീയഗാനം മുഴുവന്‍ ആലപിച്ച് തീര്‍ന്നതിന് ശേഷമാണ് നടന്നുനീങ്ങിയത്.
റഷ്യന്‍ ഉദ്യോഗസ്ഥന്റെ ആംഗ്യം തെറ്റായി മനസിലാക്കിയതാണ് അബദ്ധം പിണയാന്‍ കാരണമായത്. സംഭവം നടന്ന് മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യന്‍ സന്ദര്‍ശനത്തിനിടെ അബദ്ധം പറ്റി. ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ മോദി അറിയാതെ നടന്നു. മോസ്കോ വിമാനത്താവളത്തിലാണ് സംഭവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha