യുഎസിലെ ന്യൂപോര്‍ട്ട് ബീച്ചില്‍ ചെറുഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 3.3
യുഎസിലെ ന്യൂപോര്‍ട്ട് ബീച്ചില്‍ ചെറുഭൂചലനം. യുഎസ് ജ്യോഗ്രഫിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്കെയിലില്‍ 3.3 രേഖപ്പെടുത്തി. രാവിലെ 9.45നായിരുന്നു ഭൂചലനം. അഞ്ചുമിനിറ്റിനുശേഷം വീണ്ടും ചെറുചലനങ്ങളുണ്ടായി. തീരത്തുനിന്നു 4.8 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha