Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

പുട്ടിന്റെ പെരുമാറ്റത്തില്‍ മാറ്റം... യുക്രെയിനെ ഒരാഴ്ച കൊണ്ട് കീഴടക്കാനെത്തിയ പുട്ടിന്റെ സൈന്യത്തിന് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും സാധ്യമായില്ല; ഇന്ത്യയുടെ ചന്ദ്രയാനെ തോല്‍പ്പിക്കാന്‍ പോയ ലൂണ 25 ചന്ദ്രനില്‍ കൂപ്പുകുത്തി; റഷ്യയുടെ ബഹിരാകാശക്കുതിപ്പിന്റെ കിതപ്പ് പുട്ടിനേയും ബാധിക്കും

21 AUGUST 2023 09:01 AM IST
മലയാളി വാര്‍ത്ത

യുക്രെയിനെ ഒരാഴ്ച കൊണ്ട് തോല്‍പ്പിക്കുമെന്ന് പറഞ്ഞാണ് റഷ്യന്‍ പ്രസിഡന്റ് ബ്ലാഡമിന്‍ പുട്ടിന്‍ യുദ്ധത്തിനിറങ്ങിയത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഫലം കണ്ടില്ല. ഇപ്പോഴിതാ ആകാശത്തും തോറ്റിരിക്കുകയാണ്.

നാല്പത്തിയേഴുവര്‍ഷത്തിനുശേഷം ചന്ദ്രനെത്തേടി കുതിച്ച ലൂണ-25 ദൗത്യം പരാജയപ്പെട്ടത് റഷ്യയുടെ ബഹിരാകാശക്കുതിപ്പിന് മങ്ങലേല്‍പ്പിച്ചു. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍ 3'-നുപിന്നാലെയാണ് റഷ്യയുടെ ദൗത്യം പുറപ്പെട്ടത്. ഓഗസ്റ്റ് 11-ന് വൊസ്റ്റോച്നി ബഹിരാകാശകേന്ദ്രത്തില്‍നിന്ന് സോയൂസ്-2 റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം.

സോയൂസ്, അഞ്ചരദിവസംകൊണ്ട് ലൂണ-25-നെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു. തുടര്‍ന്ന്, ഭ്രമണപഥം താഴ്ത്തി ചന്ദ്രനിലേക്കുള്ള പ്രയാണത്തിനിടെയാണ് അപ്രതീക്ഷിത തകര്‍ച്ച. ഒരുവര്‍ഷം ചന്ദ്രനില്‍ ഗവേഷണങ്ങള്‍ക്കായി ചെലവിടുകയും അവിടെനിന്ന് സാംപിളുകള്‍ ശേഖരിച്ചുമടങ്ങാനുമാണ് ലൂണ പദ്ധതിയിട്ടിരുന്നത്.

1976-ലെ ലൂണദൗത്യം ചന്ദ്രനില്‍നിന്ന് മണ്ണും പാറയും ശേഖരിച്ചുകൊണ്ടുവന്നിരുന്നു. ചന്ദ്രന്റെ ആന്തരികഘടന, ജലസാന്നിധ്യം എന്നിവയെക്കുറിച്ചന്വേഷിക്കാനും ലൂണ-25 ലക്ഷ്യമിട്ടു. ശാസ്ത്രീയപഠനങ്ങള്‍ക്കായി 31 കിലോഗ്രാം ഭാരമുള്ള ഉപകരണങ്ങളും ലാന്‍ഡറിലുണ്ടായിരുന്നു. ബഹിരാകാശരംഗത്ത് യു.എസ്., ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ആധിപത്യം അവസാനിപ്പിക്കുകയെന്നതും റഷ്യ, ലൂണ വിക്ഷേപിക്കുന്നതിലൂടെ ലക്ഷ്യമിട്ടിരുന്നു.

2021 ഒക്ടോബറില്‍ വിക്ഷേപിക്കാനിരുന്നതാണ് ലൂണ-25 ദൗത്യം. രണ്ടുവര്‍ഷം വൈകി വിക്ഷേപിച്ചിട്ടും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നത് റഷ്യക്ക് വലിയ തിരിച്ചടിയായി. യുക്രൈന്‍ അധിനിവേശത്തിനുപിന്നാലെ വന്ന ഉപരോധം ചാന്ദ്രദൗത്യത്തിനായി പാശ്ചാത്യസാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത് റഷ്യക്ക് അപ്രാപ്യമാക്കിയിരുന്നു. അതെല്ലാം മറികടന്നായിരുന്നു വിക്ഷേപണം.

1957-ല്‍ ആദ്യ മനുഷ്യനിര്‍മിത ഉപഗ്രഹം വിക്ഷേപിച്ചതും ബഹിരാകാശത്ത് ആദ്യ നായയെയും മനുഷ്യരെയും എത്തിച്ചതും സോവിയറ്റ് യൂണിയനാണ്. എന്നാല്‍, സോവിയറ്റുകാലം കഴിഞ്ഞതോടെ ബഹിരാകാശത്തെ റഷ്യയുടെ കുതിപ്പ് കുറയുകയായിരുന്നു.

ലൂണ 25 പരാജയം ഒരു കാലത്തു ബഹിരാകാശരംഗത്തെ പ്രമാണിമാരായിരുന്ന റഷ്യയുടെ ശക്തിക്ഷയത്തിന്റെ സൂചന കൂടിയാണ്. 1957ല്‍ ആദ്യമായി ഭൂമിയെ വലംവയ്ക്കാന്‍ ഉപഗ്രഹത്തെ വിട്ടതു സോവിയറ്റ് യൂണിയനാണ്. 1961ല്‍ യൂറി ഗഗാറിനിലൂടെ ആദ്യ സഞ്ചാരിയെയും 1963ല്‍ വാലന്റീന തെരഷ്‌കോവയിലൂടെ ആദ്യ വനിതാസഞ്ചാരിയെയും ബഹിരാകാശത്തെത്തിക്കാന്‍ റഷ്യയ്ക്കു കഴിഞ്ഞു. ആദ്യത്തെ ബഹിരാകാശ നടത്തം, ആദ്യ സ്‌പേസ് സ്റ്റേഷന്‍ (സല്യൂട്ട്1971) എന്നിവയൊക്കെ റഷ്യന്‍ നേട്ടങ്ങളാണ്.

എന്നാല്‍ കഴിഞ്ഞ കുറെക്കാലമായി ബഹിരാകാശരംഗത്ത് റഷ്യയ്ക്ക് കഷ്ടകാലമാണ്. യുഎസ്, ഇന്ത്യ, ചൈന തുടങ്ങിയ ഇപ്പോഴത്തെ ശക്തികള്‍ക്കെതിരെ തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കൂടിയുദ്ദേശിച്ചാണ് റഷ്യ ലൂണ 25 ദൗത്യമയച്ചത്.

അതേസമയം റഷ്യയുടെ വാഗ്‌നര്‍ സേനയും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലോടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പെരുമാറ്റത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ കാണപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍.

ഏകാന്തത ഇഷ്ടപ്പെടുകയും രഹസ്യ സന്ദര്‍ശനങ്ങള്‍ നടത്തുകയും നീളന്‍ മേശകളുടെ എതിര്‍വശത്ത് ഇരുന്ന് ലോക നേതാക്കളുമായി സുപ്രധാന ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ജനങ്ങളുമായി സംവദിക്കുകയും കുട്ടികളുമായി അടുത്ത് ഇടപഴകുകയും ചെയ്യുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ക്രോണ്‍സ്റ്റാഡിലെ തെരുവുകളില്‍ പുടിന്‍, ഒരു ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുകയും, അംഗരക്ഷകരുമായി ആളുകള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. അദ്ദേഹം കുട്ടികളെ അഭിവാദ്യം ചെയ്യുകയും ജനക്കൂട്ടത്തിനിടയില്‍ നിരവധി ആളുകളെ ആലിംഗനം ചെയ്യുകയും ചെയ്തു. ലൂണയുടെ പരാജയത്തോടെ പുട്ടിന് വീണ്ടും തലവേദനയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (2 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (2 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (2 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (5 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (5 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends