വടക്കേ ഇന്ത്യയിലും പാക്കിസ്ഥാനിലും ശക്തമായ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത
വടക്കേ ഇന്ത്യയിലും പാക്കിസ്ഥാനിലും ശക്തമായ ഭൂചലനം. ഇന്നലെ രാത്രി 11.44 ന് ആയിരുന്നു ഭൂചലനം. അഫ്ഗാനിസ്ഥാനിലെ താജിക്കിസ്ഥാനാണ് റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രണ്ടു തവണ പാക്ക് നിയന്ത്രണ കശ്മീരിലും ഡല്‍ഹിയിലും ഭൂചലനം അനുഭവപ്പെട്ടു.പാക്കിസ്ഥാനിലെ പെഷാവറില്‍ ഭൂചലനത്തില്‍ 30 പേര്‍ക്ക് പരുക്കേറ്റു. രണ്ടു മിനിറ്റോളം നീണ്ടുനിന്ന ഭൂചലനം ഛണ്ഡീഗഡിലും ശ്രീനഗറിലും ജയ്പൂരിലും ഡല്‍ഹിക്കു പുറമെയും അനുഭവപ്പെട്ടു. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ചിലര്‍ക്ക് പരുക്കേറ്റു. ആളപായങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha