ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത് പ്രസിഡന്റ്
തുര്‍ക്കിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് രക്ഷകനായത് രാജ്യത്തിന്റെ പ്രസിഡന്റ്. പാലത്തില്‍നിന്ന് താഴേയ്ക്ക് ചാടുമെന്ന് ഭീഷണി മുഴക്കി നില്‍ക്കുകയായിരുന്ന യുവാവിനെയാണ് സമീപത്തുകൂടി കടന്നുപോയ പ്രസിഡന്റ് തായിപ്പ് എര്ഡോഗന് വിളിച്ചുവരുത്തി സമാധാനിപ്പിച്ച് തിരിച്ചയച്ചത്.
ഇസ്താംബുള്ളിലെ ബോസ്പോരസ് പാലത്തിലാണ് സംഭവം. പാലത്തില്‍നിന്ന് താഴേയ്ക്ക് ചാടുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ഈ സമയം പാലത്തിലൂടെ കടന്നുപോയ എന്ഡോര്ഗന്റെ വാഹനം സംഭവസ്ഥലത്ത് നിന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ യുവാവിന്റെ സമീപത്ത് എത്തുകയും എന്ഡോര്ഗന് കാണണമെന്ന് ആവശ്യപ്പെട്ടതായും അറിയിക്കുകയും ചെയ്തു.
യുവാവ് പ്രസിഡന്റിനെ കാണാന്‍ കാറിനടുത്തേയ്ക്ക് എത്തുകയും എന്ഡോര്ഗന് കാറിലിരുന്ന് യുവാവിന്റെ പ്രശ്നങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന മറുപടിയില്‍ പ്രശ്നത്തില്‍ താന്‍ ഇടപെടാമെന്ന വാക്കുനല്കി പ്രസിഡന്റ് യുവാവിനെ മടക്കി അയയ്ക്കുകയായിരുന്നു. വിഷയത്തില്‍ പ്രസിഡന്റ് ഇടപെടുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha