"ഞങ്ങൾ ഇവിടെ കുടുങ്ങി... നിങ്ങൾ ചന്ദ്രനിലെത്തി", ഇന്ത്യയെ വാനോളം പുകഴ്ത്തി പാക്ക് മാധ്യമപ്രവർത്തകർ, വാർത്ത അവതാരകരുടെ പ്രശംസ സൈബർ ലോകത്ത് ശ്രദ്ധ നേടുന്നു

ചന്ദ്രയാന്‍-3 രാജ്യത്തിന് അഭിമാനമായി സോഫ്റ്റ് ലാന്‍ഡ് ചെയ്തതിന് ശേഷം ഇന്ത്യയ്ക്ക് അഭിനന്ദന പ്രവാഹമാണ്. ചന്ദ്രയാനിലൂടെ ഇന്ത്യ ചന്ദ്രനിൽ അഭിമാനമുദ്ര പതിപ്പിച്ചതിനെ പ്രകീർത്തിക്കുകയാണ് ഇന്ന് ലോകം മുഴുവൻ. അങ്ങനെ ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ അഭിനന്ദനങ്ങളും കൈയ്യടിയും ഏറ്റുവാങ്ങി തലയെടുപ്പോടെ നിൽക്കുകയാണ്. ഈ വേളയിൽ പാക്കിസ്ഥാനിലെ വാർത്താ അവതാരകരുടെ പ്രശംസയാണ് സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്.
വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ഒരു വിഡിയോയിൽ, ഹുമ അമീർ ഷായും അബ്ദുല്ല സുൽത്താനും എന്നറിയപ്പെടുന്ന രണ്ട് വാർത്താ അവതാരകരാണ് ഇന്ത്യയെ പ്രകീർത്തിക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ വിജയവും പാകിസ്ഥാന്റെ ആഭ്യന്തര പ്രശ്‌നങ്ങളിലുള്ള ശ്രദ്ധയും തമ്മിലുള്ള തീവ്രമായ വൈരുദ്ധ്യം എടുത്തുകാണിച്ചുകൊണ്ടാണ് അവതാരക ഹുമ അമീർ ഷാ സംസാരിക്കുന്നത്.
‘ഇന്ത്യ ചന്ദ്രനിലെത്തി, ഞങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. നമ്മൾ നമ്മുടെ സ്വന്തം പോരാട്ടങ്ങളിൽ വളരെ തിരക്കിലാണ്, നമ്മുടെ ചക്രവാളങ്ങൾ വിശാലമാക്കേണ്ടതുണ്ട്’’– അവതാരക ഹുമ അമീർ ഷാ പറയുന്നുണ്ട്. ‘‘എന്തൊരു കാഴ്ച, ഇവിടെ സ്റ്റുഡിയോയിൽ ഇരുന്നുകൊണ്ട് തന്നെ അതിന് സാക്ഷ്യം വഹിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും അവതാരക കൂട്ടിച്ചേർത്തു. ഈയൊരു അഭിനന്ദത്തിന് രാജ്യത്തിന് നൽകുന്ന സന്തോഷം ഇരട്ടിയാണ്.
അതിനിടെ ചന്ദ്രയാൻ-3 ലെ പേ ലോഡുകൾ ചന്ദ്രോപരിതലത്തിൽ നടത്തുന്ന പര്യവേക്ഷണങ്ങളുടെ വിവരങ്ങൾ പുറത്തുവന്നു. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ വിവിധ തലങ്ങളിലുള്ള താപനിലയുടെ വിവരങ്ങൾ ഞായറാഴ്ച ഐ.എസ്.ആർ.ഒ. പുറത്തുവിട്ടു. ലാൻഡർ മൊഡ്യൂളിലുള്ള ചാസ്റ്റ് പേ ലോഡിന്റെ ആദ്യ നിരീക്ഷണങ്ങളാണ് പുറത്തുവന്നത്. മണ്ണിലെ താപനിലയുടെ ഗ്രാഫും പുറത്തുവിട്ടു. ഇതാദ്യമാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ മണ്ണിന്റെ താപനിലയെപ്പറ്റിയുള്ള വിവരങ്ങൾ ലോകത്തിന് മുമ്പിലെത്തുന്നത്.
https://www.facebook.com/Malayalivartha






















