ഐഎസ് ഭീകരസംഘടനയില്‍ ചേരാന്‍ യാത്ര തിരിച്ച മൂന്നു ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പിടിയില്‍
ഐഎസില്‍ ചേരാനായി പോയ മൂന്നു ഇന്ത്യന്‍ വിദ്യാര്‍ഥികളെ പിടികൂടി. അഫ്ഗാനിസ്ഥാനിലേക്ക് പോകാന്‍ നാഗ്പൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് തെലങ്കാനയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പിടിയിലായത്. തെലങ്കാന പോലീസിന്റെയും മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെയും സംയുക്ത നീക്കത്തിലൂടെയാണ് വിദ്യാര്‍ഥികളുടെ യാത്ര തടഞ്ഞത്.
തെലങ്കാനയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ വിദ്യാര്‍ഥികളെ കാണാനില്ലെന്ന് പരാതികള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടികളെ കാണാനില്ലെന്ന് കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടത്. തെലങ്കാന പോലീസ് ഇക്കാര്യം ഉടന്‍തന്നെ മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്ക്വാഡിനെ അറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ശ്രീനഗറിലേക്ക് പോകാനായി വിദ്യാര്‍ഥികള്‍ നാഗ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്നതായി വിവരം ലഭിച്ചത്. ശ്രീനഗറില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി.
ഐഎസ് ഭീകര സംഘടനയില്‍ ആകര്‍ഷിക്കപ്പെടുന്ന യുവാക്കളുടെ എണ്ണം കുറയ്ക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിജയിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞതിനു പിന്നാലെയാണ് വിദ്യാര്‍ഥികള്‍ പിടിയിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha