മ്യാന്മറില് മണ്ണിടിച്ചിലില്‍ നിരവധി പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം തുടരുന്നു
മ്യാന്മറിലെ ഉത്തര കചിനില് ഒരു രത്ന ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേരെ കാണാതായി. മണ്ണിനടിയില്‍പെട്ട ഇവര്‍ മരണപ്പെട്ടിരിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. മണ്ണുനീക്കി ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഹ്പകാന്ത് മേഖലയില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. കഴിഞ്ഞമാസം ഇവിടെയുണ്ടായ സമാനമായ ദുരന്തത്തില്‍ നൂറിലേറെ പേര് മരിച്ചിരുന്നു.
അതേസമയം, അഞ്ചു മൃതദേഹങ്ങള്‍ പുറത്തെടുത്തതായി ബാങ്കോക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്പതോളം പേരെ കാണാതായെന്നാണ് ദൃക്സാക്ഷികള്‍ നല്കുന്ന വിവരം. എന്നാല്‍ മൂന്നോ നാലോ പേരെ മാത്രമേ കാണാതായിട്ടുള്ളൂവെന്നും ഒരു മൃതദേഹവും കണ്ടെടുത്തിട്ടില്ലെന്നും പ്രദേശിക ഭരണകൂടം പറയുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha