ഓസ്ട്രേലിയയില്‍ വന്‍ തീപിടുത്തം; നൂറിലേറെ വീടുകള്‍ കത്തിനശിച്ചു
ഓസ്ട്രേലിയായിലെ വിക്ടോറിയയില്‍ ക്രിസ്മസ് ദിനത്തില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ വ്യാപക നാശനഷ്ടം. നൂറിലേറെ വീടുകള്‍ നശിച്ചു. എന്നാല്‍ ആളപായമൊന്നും ഉണ്ടായിട്ടില്ല. വൈ റിവര്‍ മേഖലയില്‍ 98 വീടുകളും സെപറേഷന് ക്രീക്കില്‍ 18 വീടുകളുമാണ് നശിച്ചത്.
വിക്ടോറിയയുടെ തെക്കു പടിഞ്ഞാറന്‍ മേഖലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ലോണിനോട് ചേര്‍ന്നാണ് തീപിടുത്തമുണ്ടായത്. സഞ്ചരികളടക്കം 1600 ഓളം പേരെ ഇവിടെനിന്ന് ഒഴിപ്പിച്ചു. കാലാവസ്ഥ മാറ്റവും മഴ നിലച്ചതുമാണ് തീ പടര്‍ന്നുപിടിക്കാന്‍ കാരണം. ശക്തമായ കാറ്റുണ്ടായാല്‍ തീ സമീപ പട്ടണങ്ങളിലേക്ക് പടരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. അഗ്നിശമന സേനയുടെ 500 യൂണിറ്റുകളും 60 ടാങ്കറുകളും 18 എയര്‍ക്രാഫ്റ്റുകളും ഉപയോഗിച്ചാണ് തീ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha