Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ചന്ദ്രോപരിതലത്തില്‍ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ഐഎസ്ആര്‍ഒയുടെ ചന്ദ്രയാൻ 3;സള്‍ഫറിന് പുറമെ അലുമിനിയം, കാത്സ്യം, അയേണ്‍, ക്രോമിയം, ടൈറ്റാനിയം, മാംഗനീസ്, സിലിക്കണ്‍, ഓക്‌സിജന്‍ എന്നീ മൂലകങ്ങളുടെ സാന്നിധ്യവും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

30 AUGUST 2023 11:07 PM IST
മലയാളി വാര്‍ത്ത

ചന്ദ്രോപരിതലത്തിൽ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3;സൾഫറിന് പുറമെ അലുമിനിയം, കാത്സ്യം, അയേൺ, ക്രോമിയം, ടൈറ്റാനിയം, മാംഗനീസ്, സിലിക്കൺ, ഓക്‌സിജൻ എന്നീ മൂലകങ്ങളുടെ സാന്നിധ്യവും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രയാൻ 3 ന്റെ പ്രഗ്യാൻ റോവറിലുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്‌പെക്ട്രോസ്‌കോപ് (ലിബ്‌സ്) ഉപകരണം ചന്ദ്രോപരിതലത്തിന്റെ ദക്ഷിണ ധ്രുവത്തിൽ നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം കണ്ടെത്തിയത്.ഐഎസ്ആർഒയുടെ ബെംഗളൂരുവിലുള്ള ഇലക്ട്രോ ഒപ്റ്റിക്‌സ് സിസ്റ്റം ലബോറട്ടറിയാണ് ലിബ്‌സ് നിർമിച്ചത്.

ചന്ദ്രനിലെ വിവിധ മൂലകങ്ങളുടെ സാന്നിധ്യത്തെയും സമൃദ്ധിയെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക എന്നത് ചന്ദ്രയാൻ-3 ദൗത്യത്തിന്റെ പ്രധാന ശാസ്ത്ര ലക്ഷ്യങ്ങളിലൊന്നാണ്, ഒന്നിലധികം ഉപകരണങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുമുണ്ട്.

ഹൈഡ്രജനായി പരിശോധന തുടരുന്നു... റോവർ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ചന്ദ്രന്റെ ഉപരിതലത്തിൽ സൾഫർ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. മണ്ണിൽ നേരിട്ടെത്തിയുള്ള പരീക്ഷണത്തിൽ ആദ്യമായാണ് സൾഫർ ഉണ്ടെന്ന് കണ്ടെത്തുന്നത്.ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ റോവറാണ് സൾഫറിന്റെയും ഓക്‌സിജൻ അടക്കമുള്ള മറ്റു മൂലകങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

ചന്ദ്രോപരിതലത്തിൽ ലിബ്‌സ് നടത്തിയ പരിശോധനയുടെ എമിഷൻ സ്‌പെക്ട്രവും ഐഎസ്ആർഒ പുറത്തുവിട്ടു. ഐഎസ്ആർഒയുടെ ബെംഗളൂരുവിലുള്ള ഇലക്ട്രോ ഒപ്റ്റിക്‌സ് സിസ്റ്റം ലബോറട്ടറിയാണ് ലിബ്‌സ് നിർമിച്ചത്. ചന്ദ്രോപരിതലത്തിൽ പരിശോധനകൾ തുടരുകയാണെന്നും ഹൈഡ്രജൻ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഐഎസ്ആർഒ അറിയിച്ചു.

സൾഫറിന് പുറമെ അലുമിനിയം, കാത്സ്യം, അയേൺ, ക്രോമിയം, ടൈറ്റാനിയം, മാംഗനീസ്, സിലിക്കൺ, ഓക്‌സിജൻ എന്നീ മൂലകങ്ങളുടെ സാന്നിധ്യവും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രയാൻ 3 ന്റെ പ്രഗ്യാൻ റോവറിലുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്‌പെക്ട്രോസ്‌കോപ് (ലിബ്‌സ്) നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം കണ്ടെത്തിയത്.

ചന്ദ്രോപരിതലത്തിൽ ലിബ്‌സ് നടത്തിയ പരിശോധനയുടെ എമിഷൻ സ്‌പെക്ട്രവും ഐഎസ്ആർഒ പുറത്തുവിട്ടു. ഐഎസ്ആർഒയുടെ ബെംഗളൂരുവിലുള്ള ഇലക്ട്രോ ഒപ്റ്റിക്‌സ് സിസ്റ്റം ലബോറട്ടറിയാണ് ലിബ്‌സ് നിർമിച്ചത്. ചന്ദ്രോപരിതലത്തിൽ പരിശോധനകൾ തുടരുകയാണെന്നും ഹൈഡ്രജൻ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഐഎസ്ആർഒ അറിയിച്ചു.

ഓഗസ്റ്റ് 23 നാണ് ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ3, ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയത്. വിവിധ പഠനങ്ങൾ നടത്താൻ റോവറിൽ രണ്ടും ലാൻഡറിൽ നാലും പേലോഡുകളുണ്ട്. ഇവ നൽകുന്ന വിവരം ഇന്ത്യൻ ഡീപ് സ്‌പേസ് നെറ്റ്വർക്ക് വഴി ഐഎസ്ആർഒയ്ക്ക് ലഭിക്കും. ഇത് വിശദമായ പരിശോധനകൾക്കും വിശകലനങ്ങൾക്കും വിധേയമാക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (50 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (1 hour ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (1 hour ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (4 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (5 hours ago)

Malayali Vartha Recommends