ലോകത്തെ ഏറ്റവും കൂടുതല്‍ ഭാരമുള്ള വ്യക്തി മൊറേനോ അന്തരിച്ചു
ലോകത്തെ ഏറ്റവും കൂടുതല്‍ ഭാരമുള്ള വ്യക്തിയെന്ന് അറിയപ്പെട്ടിരുന്ന ആന്‍ഡ്രസ് മൊറേനോ മെക്സികോയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 450 കിലോഗ്രാം തൂക്കമുണ്ടായിരുന്ന മൊറേനോ ഒക്ടോബര്‍ 28ന് തടികുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
ശസ്ത്രക്രി വിജയിച്ചതിനെതുടര്‍ന്ന് സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി. തുടര്‍ന്ന് നവംബര്‍ 19ന് അദ്ദേഹത്തിന് മറ്റൊരു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നു.
ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിഞ്ഞ അദ്ദേഹം ദിവസങ്ങള്‍ക്ക് മുമ്പാണ് വീട്ടിലേക്ക് മടങ്ങിയത്. പോലീസ് ഉദ്യോഗസ്ഥനായിരുന്നു മെറോനാ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha