വീണ്ടും ഹാര്‍വേയ്ക്ക് പിഴച്ചു
അമേരിക്കന്‍ നടനും അവതാരകനുമായ സ്റ്റീവ് ഹാര്‍വേയ്ക്ക് വീണ്ടും അബദ്ധം പറ്റി. മിസ് യൂണിവേഴ്സ് വിജയിയെ തെറ്റായി പ്രഖ്യാപിച്ചാണ് ആദ്യം അബദ്ധം സംഭവിച്ചത്. ക്രിസ്മസിനു പകരം ആശംസിച്ചത് ഈസ്റ്റര്‍. സമാധാനത്തിന്റെ അടയാളവുമായി പുകവലിച്ചു ചിരിച്ചു കൊണ്ട് നില്ക്കുന്ന ഹാര്‍വേയുടെ ചിത്രത്തിനൊപ്പമാണ് ക്രിസ്മസിനു പകരം ഈസ്റ്റര്‍ ആശംസിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത്.
അമേരിക്കന്‍ ഹാസ്യതാരവും ടെലിവിഷന്‍ ഷോ അവതാരകനുമായ ഹാര്‍വേ ഇക്കഴിഞ്ഞ ഡിസംബര്‍ 20ന് നടന്ന വിശ്വ സുന്ദരി മത്സരത്തില്‍ മിസ് കൊളംബിയയെ വിജയിയായി പ്രഖ്യാപിക്കുകയും പിന്നീട് മിസ് ഫിലിപ്പീന്‍സാണ് വിജയിയെന്നും തനിക്ക് തെറ്റുപറ്റിയെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം സ്വയം ഏല്ക്കുന്നതായും പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha