അമേരിക്കയിലെ ചിക്കാഗോയില്‍ പോലീസ് വെടിവയ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു
അമേരിക്കയിലെ ചിക്കാഗോയില്‍ പോലീസ് വെടിവയ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ഇവര്‍ കറുത്ത വംശജരാണ്. നഗരത്തിലെ വെസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്കില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് വെടിവയ്പ് നടന്നത്. ബെറ്റീ ജോണ്‍സ് (55), ക്വിന്റോണിയോ ലെഗ്രിയര് (19) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്ക് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
അതേസമയം, വെടിവച്ച ഓഫീസറെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 2014ല്‍ കറുത്തവംശജനായ ഒരു കൗമാരക്കാരനെ വെടിവച്ചുകൊന്ന സംഭവത്തില്‍ ചിക്കാഗോ പോലീസ് ഫെഡറല്‍ അന്വേഷണം നേരിടുന്ന സമയത്താണ് ഈ കേസും. അന്നത്തെ കേസില്‍ പ്രതിയായ പോലീസ് ഓഫീസര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha