ഉത്തര ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ഭൂകമ്പം; 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 296 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്കേറ്റു

ഉത്തര ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് 296 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു . 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് ഉണ്ടായത്.
രാജ്യത്തിന്റെ തലസ്ഥാനമായ റാബത്തിലും സമീപ പ്രദേശങ്ങളിലും കനത്തനാശനഷ്ടമുണ്ടാക്കിയിരിക്കുകയാണ് . പ്രാദേശിക സമയം രാത്രി 11 മണിക്ക് ശേഷമാണ് ഭൂചലനമുണ്ടായത്. പരുക്കേറ്റ നിരവധിപ്പേരെ ആശുപത്രികളിലാണ് .
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. റാബത്തിൽനിന്ന് 300 കിലോമീറ്റർ അകലെയുള്ള മാരുകേഷ് വരെയുള്ള പ്രദേശങ്ങളെ ഭൂചലനം ബാധിച്ചു. മാരുകേഷിന്റെ സമീപ പ്രദേശത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങി കിടക്കുകയാണ് .
https://www.facebook.com/Malayalivartha






















