യുഎസില്‍ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും കനത്തനാശം; മരണം 43 ആയി, നിരവധി പേര്‍ക്ക് പരിക്ക്
യുഎസിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും വന്‍ നാശനഷ്ടം. ഹൈവേകളില്‍ കാറുകളെ തകര്‍ത്തെറിഞ്ഞും വീടുകളെ നിലംപരിശാക്കിയും ഭീതിപരത്തിയ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ഒട്ടേറേപ്പേര്‍ക്കു പരുക്കേറ്റു. ടെക്സസ്, മിസിസിപി, ടെനിസീ തുടങ്ങിയ മേഖലകളിലാണു വെള്ളിയാഴ്ച രാത്രിമുതല്‍ ചുഴലിക്കാറ്റ് നാശം വിതച്ചത്. മോശം കാലാവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്നാണു സൂചന.
പല സംസ്ഥാനങ്ങളും കനത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. മിസിസിപ്പിയില്‍ നാനൂറിലേറെ വീടുകളാണു തകര്‍ന്നത്. ചുഴലിക്കാറ്റില്പ്പെട്ടുപോയ വാഹനങ്ങളില്‍ സ!ഞ്ചരിച്ചിരുന്നവരാണു മരിച്ചവരിലേറെയും. ചുഴലിക്കാറ്റില്‍ വൈദ്യുതികേബിളുകളും ടവറുകളും തകര്‍ന്നതോടെ വൈദ്യുതിവിതരണം നിലച്ചു.
ഡാലസില്‍ അരലക്ഷത്തോളം പേര് ഇരുട്ടിലായി. മധ്യ യുഎസിലും ചുഴലിക്കാറ്റിനു സാധ്യതയുള്ളതായി കാലാവസ്ഥ മുന്നറിയിപ്പുണ്ട്. വിമാനം അടക്കം ഗതാഗതവും മുടങ്ങി. റോഡുകളില്‍ വെള്ളം പൊങ്ങിയതിനാല്‍ ക്രിസ്മസ് ആഘോഷത്തിനു പുറപ്പെട്ടവരും വഴിയില്‍ കുടുങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha