യിവ്ജെനി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടില്‍ വീണ്ടും ട്വിസ്റ്റ് ...പുടിന് ഇനി അധികം ആയുസില്ല... അദ്ദേഹത്തിന്റെ കാലശേഷം അധികാരത്തര്‍ക്കമുണ്ടാകും. തക്ക സമയത്ത് പ്രിഗോഷിന്‍ തിരിച്ചുവരും...!
പ്രതിരോധ മന്ത്രാലയത്തിനെതിരേ കലാപം നയിച്ചതിന് റഷ്യയില്‍ നിന്നു പുറത്താക്കപ്പെട്ട വാഗ്നര്‍ ഗ്രൂപ്പ് കൂലിപ്പട്ടാളത്തിന്റെ തലവന്‍ യിവ്ജെനി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടില്‍ വീണ്ടും ട്വിസ്റ്റ്.
പ്രിഗോഷിന്‍ മരിച്ചിട്ടില്ലെന്നും കരീബിയന്‍ ദ്വീപില്‍ താമസമാക്കിയിട്ടുണ്ടെന്നുമാണ് റഷ്യന്‍ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. വലേരി സൊളോവി പറയുന്നത്. കരീബിയന്‍ ദ്വീപായ മാര്‍ഗരിറ്റയാണ് പ്രിഗോഷിന്‍ താമസത്തിനു തെരഞ്ഞെടുത്തിരിക്കുന്നതത്രെ. വിവാദമായ രാഷ്ട്രീയ സിദ്ധാന്തങ്ങളിലൂടെ മുന്‍പും കുപ്രസിദ്ധി നേടിയിട്ടുള്ള ആളാണ് വലേരി.
എന്നാല്‍, പ്രിഗോഷിന്‍ കൊല്ലപ്പെട്ടെന്ന കാര്യത്തില്‍ തങ്ങള്‍ക്കും സംശയമുണ്ടെന്ന് യുക്രെയ്നിയന്‍ അധികൃതരും നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഡോ. വലേരിയുടെ പ്രസ്താവന സജീവ ചര്‍ച്ചയ്ക്കു വിഷയമാകുന്നത്.
താന്‍ യാത്ര ചെയ്യുന്ന വിമാനം സ്ഫോടനത്തില്‍ തകര്‍ക്കുമെന്ന് പ്രിഗോഷിനു നേരത്തെ തന്നെ വിവരം കിട്ടിയിരുന്നു എന്നും, ഇതുപ്രകാരം അദ്ദേഹം രഹസ്യമായി യാത്രയില്‍ മാറ്റം വരുത്തുകയും ചെയ്യുകയായിരുന്നു എന്നുമാണ് വലേരി പറയുന്നത്. അതേസമയം, നിശ്ചയിച്ച സമയത്ത്, നിശ്ചിത എണ്ണം യാത്രക്കാരുമായി വിമാനം പോകുകയും ചെയ്തു. വാഗ്നര്‍ ഗ്രൂപ്പിലെ ചില പ്രമുഖര്‍ വിമാനാപകടത്തില്‍ മരിച്ചു. എന്നാല്‍, പ്രിഗോഷിന്‍ വിദഗ്ധമായി രക്ഷപെടുകയായിരുന്നു എന്നാണ് വാദം.
റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പട്രൂഷേവും ചേര്‍ന്നാണ് പ്രിഗോഷിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതെന്നു കൂടി വലേരി കൂട്ടിച്ചേര്‍ക്കുന്നു. ഈ സാഹചര്യത്തില്‍, പുടിന്റെ മരണശേഷം മാത്രമായിരിക്കും പ്രിഗോഷിന്‍ റഷ്യയില്‍ ഇനി തിരിച്ചെത്തുക എന്നും വലേരി പറയുന്നു.
പുടിന്റെ കടുത്ത വിമർശകരായ ഒരു ഡസനോളം മാധ്യമ പ്രവർത്തകരാണ് കഴിഞ്ഞ മൂന്നാല് വർഷത്തിനുള്ളിൽ റഷ്യയിൽ കൊല്ലപ്പെട്ടത്. മിക്കവരും കെട്ടിടത്തിന് മുകളിൽനിന്ന് വീണാണ് മരിക്കുക. പൊലീസ് അത് കാൽവഴുതിയെന്നോ, ആത്മഹത്യയെന്നോ ഒക്കെ എഴുതിത്ത്തള്ളും.
2015ൽ പുടിന്റെ കടുത്ത വിമർശകനായ പ്രതിപക്ഷ നേതാവ് ബോറിസ് നെംറ്റ്‌സോവ് തെരുവിൽ വെടിയേറ്റ് മരിച്ചിരുന്നു. പുടിന്റെ അഴിമതിക്കഥകൾ തെളിവ് സഹിതം പുറത്തുകൊണ്ടുവന്ന റഷ്യൻ ബ്ലോഗർ അലക്സി നവാൽനി ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല. ജയിലിൽ ആണെന്നണ് പറയുന്നത്. ഇതോടെ കള്ളക്കേസിലും വിഷപ്രയോഗത്തിലും പെടുത്തി നവൽനിയെ ഇല്ലാതാക്കാനായിരുന്നു പുടിന്റെ ശ്രമം. അതുപോലെ സ്വന്തം പാർട്ടിയിലെ നിരവധി നേതാക്കളെയും ഈ നരാധമൻ ഇല്ലാതാക്കി.
ഇതോടെയാണ് പുടിൻ സമം മരണം എന്ന ഒരു സമവാക്യം രൂപപ്പെടുന്നത്. ലോകത്ത് എവിടെയും പോയി കൊലപ്പെടുത്താൻ കഴിയുന്ന കൊലയാളി സംഘവും അദ്ദേഹത്തിനുണ്ട്. ഒരുകാലത്ത പുടിന്റെ വലം കൈ ആയിരുന്നു, യെവ്‌ഗെനി പ്രിഗോഷ എന്ന വാഗ്നർ കൂലിപ്പടയുടെ തലവനെ കൊന്നെന്നും മരിച്ചെന്നും അല്ല ജീവനോടെ ഉണ്ടെന്നും ആരോപണങ്ങൾ ഉയരുന്നു
പുടിന്‍റെ ആരോഗ്യം ക്ഷയിച്ചുവരികയാണെന്നും, അങ്ങനെയല്ലെന്ന് വരുത്താനായി പുടിനുമായി രൂപസാദൃശ്യമുള്ള രണ്ട് 'ഡമ്മി'കളെ നിയോഗിച്ചിരിക്കുകയാണെന്നുമാണ് വലേരിയുടെ കണ്ടെത്തല്‍. ഈ സ്ഥിതിയില്‍ പുടിന് ഇനി അധികം ആയുസില്ല. അദ്ദേഹത്തിന്റെ കാലശേഷം അധികാരത്തര്‍ക്കമുണ്ടാകും. തക്ക സമയത്ത് പ്രിഗോഷിന്‍ തിരിച്ചുവരും. വാഗ്നര്‍ ഗ്രൂപ്പില്‍ അവശേഷിക്കുന്ന അയ്യായിരത്തോളം കൂലിപ്പട്ടാളക്കാരെ ആത്മഹത്യാ സ്ക്വാഡായി ഉപയോഗിച്ച് റഷ്യയില്‍ ഭരണം പിടിച്ചെടുക്കാനായിരിക്കും പ്രിഗോഷിന്‍ ശ്രമിക്കുക എന്നും വലേരി പറയുന്നു.
https://www.facebook.com/Malayalivartha