കാബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ ബോംബ് സ്ഫോടനം; ഒരു മരണം, നാലുപേര്‍ക്ക് പരുക്ക്
കാബൂള്‍ വിമാനത്താവളത്തിന് സമീപം ചാവേര്‍ കാര്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക വിവരം. കാബൂളിലെ ഹമീദ് കര്‍സായി എയര്‍പോര്‍ട്ടിന് സമീപമാണ് സ്ഫോടനം നടന്നത്. അഫ്ഗാന് സര്‍ക്കാര്‍ സ്ഫോടന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. പിക്കപ് ട്രക്കിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇയാളുടെ ദേഹത്ത് സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ഇന്നലെ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ രണ്ടു പൊലീസുകാരടക്കം മൂന്നു പേര് മരിച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് കാബൂളില്‍ താലിബാന്റെ ശക്തമായ ആക്രമണവും ഉണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha