ഐഎസ് ബന്ധം: വിമുക്ത ഭടന് അറസ്റ്റില്‍
പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന വിമുക്ത ഭടന് രാജസ്ഥാനില്‍ അറസ്റ്റില്‍. പൊഖ്റാനു സമീപത്തുനിന്നാണു തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇയാളെ പിടികൂടിയത്. പൊഖ്റാന്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ ചോദ്യംചെയ്തു വരികയാണ്. ഗോവര്ധന് റാം എന്നാണ് ഇയാളുടെ പേരെന്നാണു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഐഎസ്ഐയ്ക്കു വേണ്ടി ഗോവര്ധന് ചാരവൃത്തി നടത്തിവരികയായിരുന്നുവെന്നാണ് എടിഎസ് സംശയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha